Tuesday, February 20, 2018

റെയിൽവേ സ്റ്റേഷൻ

കാലത്തിന്റെ കൊടുങ്കാറ്റിൽ 
പണ്ടെപ്പോഴോ തകർന്ന് പോയൊരു റെയിൽവേ സ്റ്റേഷൻ. 
പോകാറുണ്ടായിരുന്നു സ്ഥിരം യാത്രകൾ. 
ഓർമ്മകളും പേറിക്കൊണ്ട് 
പൊടിഞ്ഞു പോയൊരു  ബഞ്ചിൽ ഞാനിരുപ്പുറപ്പിച്ചു. 
വരുമോയെന്നറിയാത്ത ഏതോ ഒരു ട്രെയിനിന് വേണ്ടി. 
നീണ്ട റെയിൽപാതകളിൽ  
തുരുമ്പിന്റെ തേങ്ങൽ കേൾക്കാം. 
നിയന്ത്രിക്കാനാരുമില്ലാത്ത  സ്റ്റേഷനിൽ 
പഴയൊരു സ്റ്റേഷൻ മാസ്റ്ററുടെ ഗദ്ഗദം ഓടി നടന്നു. 
അനുമതി കൊടുത്തിരുന്ന പച്ചക്കൊടി
ദ്രവിച്ചു പോയെങ്കിലും 
കാലത്തെ അതിജീവിച്ച  വിപ്ലവ വീര്യവുമായി
ഒരു ചെങ്കൊടി  മാത്രം അപ്പോഴും പാറി കൊണ്ടിരുന്നു. 
തെല്ലു നെടുവീർപ്പിടവേ 
സ്റ്റേഷനപ്പുറമുള്ള  ഇരുമ്പ് കമ്പനിയിൽ 
നിന്നൊരു  കിതച്ച  ചൂളം വിളി. 
വരുമോയെന്ന് എനിക്ക് തന്നെ ഉറപ്പില്ലാതിരുന്ന  
അതേ ട്രെയിനിന്റെ  ചൂളം വിളി. 



-pravin-

4 comments:

  1. പൊടിഞ്ഞുപോയൊരു ബെഞ്ചിൽ വരുമോയെന്നറിയാത്തൊരു ട്രെയിനുവേണ്ടി ഇരിപ്പുറപ്പിച്ചത് വരണമെന്നാഗ്രഹിച്ച ആർക്കെങ്കിലും വേണ്ടിയാണോ എന്നൊരു സംശയം ;-)

    പ്രിയ പ്രവീൺ ആദ്യമായാണ് ഈ ബ്ലോഗിൽ വരുന്നത്. ബാക്കി പോസ്റ്റുകൾ കൂടി വായിക്കട്ടെ!

    ReplyDelete
  2. കാത്തിരിപ്പുകാരുുുുുുുുുുുണ്ടെങ്കില്‍,വരും വരാതിരിക്കില്ല!
    ആശംസകള്‍

    ReplyDelete
  3. വരുമെന്നറിയില്ലെങ്കിലും ഒരു കാത്തിരുപ്പ് ...!

    ReplyDelete