Friday, March 13, 2015

ചില അനുഭവ ചിന്തകൾ

സുന്ദര വില്ലൻമാർ  

ജീവിതത്തിൽ ഞാൻ കണ്ട വില്ലന്മാർക്കെല്ലാം ചില സമാനതകൾ ഉണ്ടായിരുന്നു. ദ്വേഷ്യപ്പെടാതെ ശാന്ത സ്വരൂപരായി നടക്കുക, ആരെ കണ്ടാലും സൌമ്യമായി പുഞ്ചിരിക്കുക, പോരാത്തതിന് നല്ല സൗന്ദര്യവും . അത് കൊണ്ട് തന്നെ  ഇവരെ സുന്ദര വില്ലന്മാർ എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. അമരീഷ് പുരി പോലും ഇവരുടെ മുന്നിൽ ഒന്നുമല്ലാതായി പോകാറുണ്ട് ചില സമയങ്ങളിൽ. ഓന്തിന് നിറം മാറാനുള്ള കഴിവ് പോലെയാണ് ദൈവം ഇവർക്ക് സന്ദർഭോചിതമായി  പുഞ്ചിരിക്കാനുള്ള കഴിവ് കൊടുത്തിരിക്കുന്നത്. ആ ചിരിയിലാണ് അയാളുടെ ശത്രു പോലും ഇല്ലാതാകുന്നത്. അപ്പോൾ പിന്നെ അയാൾ അയാളുടെ അടിമകളെന്നു കരുതുന്നവരുടെ  കാര്യം പറയാനുണ്ടോ? 

ചിന്ത 

ഒരുപാട് ചിന്തിക്കുന്ന വ്യക്തികളെക്കാൾ എന്നെ ഒരുപാട് ചിന്തിപ്പിക്കുന്ന വ്യക്തികളുമായി അടുക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. മറ്റൊരാൾ ചിന്തിച്ചു കൂട്ടിയ കാര്യങ്ങൾ അപ്പടി വിശ്വസിക്കുകയും അത് അതേ പടി പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിന്റെ കാൽ ഭാഗം ഊര്ജ്ജം കൊണ്ട് അയാൾ ചിന്തിച്ച അത്ര തന്നെയോ അല്ലെങ്കിൽ അതിനേക്കാൾ കൂടുതലോ നമുക്ക് ചിന്തിക്കാവുന്നതാണ്. ആരും അതിനു ശ്രമിക്കുന്നില്ല എന്ന് മാത്രം.  

പൂജ്യം 

അക്കങ്ങളില്‍ പൂജ്യത്തെയാണ് എനിക്കേറെ ഇഷ്ടം. അതിന്റെ ശൂന്യതയില്‍ എല്ലാത്തിനെയും ഉള്‍ക്കൊള്ളാനുള്ള വിശാലമായൊരിടമുണ്ട്. അത് തിരിച്ചറിയുകയും നമ്മോടു കൂടെ വലതു ഭാഗത്ത് ചേര്‍ക്കുകയും ചെയ്യുമ്പോള്‍ നമുക്ക് വില കൂടുന്നു. നമ്മള്‍ ഹൃദയം കൊണ്ട് സമ്പന്നനാകുന്നു.

-pravin-

11 comments:

  1. ഉഗ്രൻ ചിന്തകൾ...
    ‘ചിന്ത’ ആണ്‌ ഏറ്റവും ഇഷ്ടപ്പെട്ടത് :)

    ReplyDelete
  2. ചിന്തിപ്പിക്കുന്ന ചിന്തകള്‍ പ്രവീ...

    ReplyDelete
  3. ജീവിതംതന്നെ സംപൂജ്യമാക്കിയ എനിക്കും പൂജ്യത്തെയാണ് ഇഷ്ടം

    ReplyDelete
  4. അനുഭവ ചിന്തകള്‍ക്ക് തീവ്രതയേറും!
    ആശംസകള്‍

    ReplyDelete
  5. ചിന്തിച്ചു കൂട്ടിയ ചില ചിന്തകള്‍.....

    ReplyDelete
  6. ചിന്തകാ.. ഞാന്‍ വായിക്കാറുണ്ട്.. അഭിപ്രായം ഇട്ടില്ലെങ്കിലും..
    ആശംസകള്‍

    ReplyDelete
  7. ചിന്തതൻ തേരിലേറി

    ReplyDelete
  8. ഇതൊരു വല്ലാത്ത ചിന്തകളാണല്ലോ പ്രവീൺ ഭായ്

    ReplyDelete