Saturday, January 10, 2015

ഡയറി

ഓർമ്മകൾ രേഖപ്പെടുത്തിയിരുന്നൊരാ 
ഡയറിയികളിൽ ഇന്ന് താളം തെറ്റിയ
കണക്കുകളുടെ  തല്ലു കൂട്ടങ്ങളും 
ഗണിത പിശകുകളും മാത്രം. 

അക്ഷരങ്ങൾ പരന്നു കിടന്നിരുന്ന 
സ്ഥലത്ത് ചിതറിയ അക്കങ്ങളും 
പിന്നെ ചുവന്ന മഷി കൊണ്ടുള്ള 
കൂട്ടലും വെട്ടലും ഗുണിക്കലും മാത്രം. 

ഇതിനിടയിൽ ആകെ എഴുതാകുന്ന രണ്ടു വാക്കുകൾ 
ജനുവരി ഒന്നിലെ പുതുവത്സരാശംസകളും 
പിന്നെ ഡിസംബർ മുപ്പത്തിയൊന്നിലെ  
ആ വർഷത്തോടുള്ള  വിടചൊല്ലലും മാത്രമല്ലോ. 

എഫ്.ബിയും ഗൂഗിൾ പ്ലസും നമുക്ക് തീർത്ത് 
തന്ന ഓണ്‍ ലൈൻ ഡയറി പേജുകളിങ്ങനെ 
സ്റ്റാറ്റസ്- ഷെയർ  രൂപങ്ങളായി  
നീണ്ടു പരന്നു കിടക്കുമ്പോൾ പുസ്തക താളുകളുടെ  
ആ പഴയ ഡയറി സങ്കൽപ്പത്തിനെന്ത് പ്രസക്തിയെന്ന്  
ചിന്തിക്കുന്നവരുടെ കൂട്ടത്തിലേക്ക് കാലമേ നീയും 
അറിയാതെ വഴുതി വീഴുകയായിരുന്നോ ?

എന്നാലും നമ്മളിപ്പോഴും കൊതിക്കുന്നു 
പുതിയ ഡയറിയിലിത്തവണയെങ്കിലും 
പഴയ കാലത്തിലേത് പോലെ 
അന്നന്നത്തെ  ഓർമ്മകളെ, അനുഭവങ്ങളെ , ചിന്തകളെ
സ്വന്തം കൈപ്പടയാൽ മഷിയുടെ നനുത്ത നനവിനാൽ 
പകർത്താൻ സാധിച്ചിരുന്നെങ്കിലെന്ന്. 

-pravin- 

7 comments:

  1. അലസത മഷിയും മനസ്സും വറ്റിച്ചു.

    ReplyDelete
  2. എല്ലാം നല്ലതിനാവട്ടെ

    ReplyDelete
  3. പ്രതീക്ഷയാണ് ജീവിതം... :)

    ReplyDelete
  4. ഓരോ ദിനവും ഓർത്തെടുക്കാനും, ഓർമ്മകളുടെ ഡയറിത്താളുകളിൽ കുറിച്ചുവെക്കാനും ചില നല്ല അനുഭവങ്ങൾ തരന്നു എന്നത് വലിയ ഭാഗ്യമാണ്.

    ReplyDelete
  5. എഫ്ബി യും,ഗൂഗിള്‍ പ്ലസും മറ്റും ഇല്ലെങ്കില്‍ നമ്മള്‍ തനിയെ
    തൂലികയുന്തും......
    ആശംസകള്‍

    ReplyDelete
  6. എഫ്.ബിയും ഗൂഗിൾ പ്ലസും നമുക്ക് തീർത്ത്
    തന്ന ഓണ്‍ ലൈൻ ഡയറി പേജുകളിങ്ങനെ
    സ്റ്റാറ്റസ്- ഷെയർ രൂപങ്ങളായി
    നീണ്ടു പരന്നു കിടക്കുമ്പോൾ പുസ്തക താളുകളുടെ
    ആ പഴയ ഡയറി സങ്കൽപ്പത്തിനെന്ത് പ്രസക്തിയെന്ന്
    ചിന്തിക്കുന്നവരുടെ കൂട്ടത്തിലേക്ക് കാലമേ നീയും
    അറിയാതെ വഴുതി വീഴുകയായിരുന്നോ ?

    ReplyDelete