Sunday, November 16, 2014

വേട്ടയാടപ്പെടുന്ന പേരുകൾ

നിന്റെ പേരെന്താ ?
ശശി..
ഹ ഹ ഹ ഹാഹ് !!

നിന്റെയോ ?
ഷക്കീല 
ഹ ഹ ഹ ഹാഹ് !!

പേരുകൾ വേട്ടയാടപ്പെടുകയാണ് 
കൂടെ ആ പേര് സ്വീകരിക്കേണ്ടി വന്ന വ്യക്തികളും 

പേര് മാറ്റാൻ തീരുമാനിച്ച ചിലർ 
തുടർ നടപടികളുമായി മുന്നോട്ട് പോയി.
അവിടെയും അതേ ചോദ്യോത്തരങ്ങൾ  ആവർത്തിക്കപ്പെട്ടു-
എന്തായിരുന്നു നിങ്ങളുടെ ആദ്യത്തെ പേര് ?
ശ ..ശ ..ശശി..
ഷ ..ഷ ..ഷക്കീല..
വീണ്ടും അതേ പൊട്ടിച്ചിരികൾ 
വീണ്ടും അതേ പരിഹാസങ്ങൾ 

ശശിയും ഷക്കീലയും എന്തിനെന്നില്ലാതെ 
അപമാനിക്കപ്പെട്ടു കൊണ്ടേയിരുന്നു. 
പരിഹസിക്കപ്പെട്ടു കൊണ്ടേയിരുന്നു. 
ക്രൂശിക്കപ്പെട്ടു കൊണ്ടേയിരുന്നു. 

ഒടുക്കം ശശിയും ഷക്കീലയും ആ കടും കൈ ചെയ്തു.
ഒരു ശ്രീകണ്ഠൻ നായർ സ്റ്റൈലിൽ 
ലോകത്തോട് അവർ പറഞ്ഞു- 
ഒരു വലിയ 'ഗുഡ് ബൈ' 

 മരണം റിപ്പോർട്ട് ചെയ്യാൻ വന്ന പത്രക്കാരും 
എഫ് ഐ ആർ എഴുതാൻ വന്ന പോലീസുകാരും 
മരിച്ചവരുടെ പേര് വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ 
ചിരിയടക്കാൻ പാട് പെട്ടു. 

മരിച്ചതാരൊക്കെയാണ്- ആകാംക്ഷയോടെയുള്ള ചോദ്യങ്ങൾ 
ശശിയും ഷക്കീലയും - ചിരിയോടു കൂടെയുള്ള ഉത്തരങ്ങൾ 

മരണ ശേഷവും പേരുകൾ  വേട്ടയാടപ്പെടുകയാണ് 
കൂടെ ആ പേര് സ്വീകരിക്കേണ്ടി വന്ന വ്യക്തികളും .

-pravin- 

13 comments:

  1. ഉമ്മയുടെ പേര് ഷക്കീല എന്നായതിനാൽ പറയാൻ മടിച്ചിരുന്ന കുട്ടികളുണ്ടായിരുന്നു..

    ReplyDelete
  2. ഒരു പേരിൽ എന്തിരിക്കുന്നു എന്നു പണ്ടാരോ പറഞ്ഞു.... പേരിലും ചിലതൊക്കെയിണ്ട് കോയാ....

    ReplyDelete
  3. കഥകളിലോ പുരാണങ്ങളിലോ വായിച്ചും, അല്ലെങ്കില്‍ കണ്ടറിഞ്ഞോ കേട്ടറിഞ്ഞോ മനസ്സില്‍ പതിഞ്ഞ പേരുകള്‍ കേള്‍ക്കുന്ന മാത്രയില്‍ ഉള്ളില്‍ തെളിയുന്നത് ആ കഥാപാത്രങ്ങളുടെ സ്വഭാവവിശേഷങ്ങളാണ്‌.അപ്പോള്‍ തീര്‍ച്ചയായും അങ്ങനെയുള്ളവരില്‍ ആ പേര് സ്വാധീനിക്കും എന്നുള്ളതാണ്..............
    ആശംസകള്‍

    ReplyDelete
  4. ഒരു പേരിലെന്തിരിക്കുന്നു ?..എന്നതിനു ഒരു പേരിലാണ് ല്ലാം..ന്നു മാറ്റേണ്ടി വരുന്നത് കഷ്ട്ടാണ്!..rr

    ReplyDelete
  5. സച്ചിദാനന്ദന്‍റെ ഒരു കവിത ഓര്‍ത്തുപോയി ....

    ReplyDelete
  6. പേര് തന്നെയാണ് പെരുമയുണ്ടാക്കുന്നതും ആയതില്ലാതാക്കുന്നതും...

    ReplyDelete
  7. ചില പേരുകള്‍ക്ക് വരുന്ന ദുര്യോഗം!!

    ReplyDelete
  8. തീർച്ചയായും - ചില പേരുകൾ വേട്ടയാടപ്പെടുന്നുണ്ട്

    ReplyDelete
  9. എന്‍റെ ഓഫീസില്‍ ഒരാള്‍ ഉണ്ട്. പേര് ഷാജി. പാവം എപ്പോഴും പറയും എല്ലാവരും കളിയാക്കുമെന്ന്, ഗുണ്ടയുടെ പേരാണെന്ന് പറഞ്ഞിട്ട്

    ReplyDelete
  10. ശരിയാണ്‌... ചില പേരുകൾ വേട്ടയാടപ്പെടുന്നുണ്ട്.

    ReplyDelete
  11. എനിക്കും അങ്ങനെ തന്നെ തോന്നിയിടുണ്ട് പ്രവീണ്‍

    ReplyDelete
  12. "നമസ്കാരം.. പ്രധാന വാർത്തകൾ.. വാർത്തകൾ വായിക്കുന്നത്..(ശബ്ദം താഴ്ത്തി ) സരിത " എന്ന് കൂടി ആയിട്ടുണ്ട് ഇപ്പൊ.. :D വീടിനടുത്തുള്ള ചേട്ടന്റെ പേര് പ്ലിനു എന്നായത് കൊണ്ട് പെണ്ണ് കിട്ടാൻ പെടുന്ന പെടാപ്പാടിനെ പറ്റി കൂട്ടുകാരി പറഞ്ഞത് ഓർത്തു പോയി

    ReplyDelete