ശശി..
ഹ ഹ ഹ ഹാഹ് !!
നിന്റെയോ ?
ഷക്കീല
ഹ ഹ ഹ ഹാഹ് !!
പേരുകൾ വേട്ടയാടപ്പെടുകയാണ്
കൂടെ ആ പേര് സ്വീകരിക്കേണ്ടി വന്ന വ്യക്തികളും
പേര് മാറ്റാൻ തീരുമാനിച്ച ചിലർ
തുടർ നടപടികളുമായി മുന്നോട്ട് പോയി.
അവിടെയും അതേ ചോദ്യോത്തരങ്ങൾ ആവർത്തിക്കപ്പെട്ടു-
എന്തായിരുന്നു നിങ്ങളുടെ ആദ്യത്തെ പേര് ?
ശ ..ശ ..ശശി..
ഷ ..ഷ ..ഷക്കീല..
വീണ്ടും അതേ പൊട്ടിച്ചിരികൾ
വീണ്ടും അതേ പരിഹാസങ്ങൾ
ശശിയും ഷക്കീലയും എന്തിനെന്നില്ലാതെ
അപമാനിക്കപ്പെട്ടു കൊണ്ടേയിരുന്നു.
പരിഹസിക്കപ്പെട്ടു കൊണ്ടേയിരുന്നു.
ക്രൂശിക്കപ്പെട്ടു കൊണ്ടേയിരുന്നു.
ഒടുക്കം ശശിയും ഷക്കീലയും ആ കടും കൈ ചെയ്തു.
ഒരു ശ്രീകണ്ഠൻ നായർ സ്റ്റൈലിൽ
ലോകത്തോട് അവർ പറഞ്ഞു-
ഒരു വലിയ 'ഗുഡ് ബൈ'
മരണം റിപ്പോർട്ട് ചെയ്യാൻ വന്ന പത്രക്കാരും
എഫ് ഐ ആർ എഴുതാൻ വന്ന പോലീസുകാരും
മരിച്ചവരുടെ പേര് വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ
ചിരിയടക്കാൻ പാട് പെട്ടു.
മരിച്ചതാരൊക്കെയാണ്- ആകാംക്ഷയോടെയുള്ള ചോദ്യങ്ങൾ
ശശിയും ഷക്കീലയും - ചിരിയോടു കൂടെയുള്ള ഉത്തരങ്ങൾ
മരണ ശേഷവും പേരുകൾ വേട്ടയാടപ്പെടുകയാണ്
കൂടെ ആ പേര് സ്വീകരിക്കേണ്ടി വന്ന വ്യക്തികളും .
-pravin-