Monday, October 6, 2014

ഒറ്റ വാക്കിൽ ചിലത്


കാലം

ജീവിതത്തിൽ നമ്മൾ എന്തിനൊക്കെയോ വേണ്ടി ഓടുമ്പോഴും 'കാലം' സാവധാനം നടക്കുക മാത്രമാണു ചെയ്യുന്നത്‌. അനന്തരം നമ്മൾ 'മരണ'ത്തിലേക്ക്‌ ഓടിയടുക്കുന്നു. 'കാലം' സാവധാനം 'സത്യ'ത്തിലേക്കും. 

ഒരു പാവം ഭീകരൻ ! 

മതനിന്ദയാണോ ? എന്നാൽ പിന്നെ ഒന്നും നോക്കണ്ട. അവനെയങ്ങു തട്ടിയേക്ക്. 

ചരിത്രം 

സ്റ്റിയറിംഗ് കഴിഞ്ഞാൽ ഏറ്റവുമധികം തിരിച്ചും പിരിച്ചും വളച്ചൊടിക്കാൻ പറ്റുന്ന സാധനം "ചരിത്രം" തന്നെയാണ്.  

വിലക്കയറ്റം 

ആദര്‍ശങ്ങളുടെ വില കുറഞ്ഞപ്പോള്‍ മുഖം മൂടികളുടെ വില കൂടി.

ആയുധ മനസ്സ് 

ആയുധങ്ങള്‍ക്ക് സ്വയമേ തീരുമാനമെടുക്കാനും പ്രവര്‍ത്തിക്കാനും കഴിവുണ്ടായിരുന്നെങ്കില്‍ അവര്‍ എന്നേ അക്രമങ്ങളില്‍ നിന്നും കലാപങ്ങളില്‍ നിന്നും എന്നേ വിട്ടു നില്‍ക്കുമായിരുന്നു.

നിനക്ക് വേണ്ടി 

കാത്തു വക്കുന്നതും കാത്തിരിക്കുന്നതും നിനക്ക് വേണ്ടിയെങ്കില്‍ അതില്‍പ്പരം മനോഹരമായ മറ്റൊന്നീ ലോകത്തിലെനിക്കിനി ചെയ്യാനില്ല .


അമ്മമാരുടെ ദിനം 

വൃദ്ധ സദനങ്ങളുടെ എണ്ണം കൂടും തോറും മാതൃദിനം ആചരിക്കുന്നവരുടെ/ആഘോഷിക്കുന്നവരുടെ  എണ്ണവും കൂടി കൊണ്ടിരിക്കും. ചുരുക്കത്തിൽ അമ്മമാരുടെ ദിനങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. 

-pravin- 

6 comments:

  1. ജീവിതത്തിൽ നമ്മൾ എന്തിനൊക്കെയോ വേണ്ടി ഓടുമ്പോഴും 'കാലം' സാവധാനം നടക്കുക മാത്രമാണു ചെയ്യുന്നത്‌. അനന്തരം നമ്മൾ 'മരണ'ത്തിലേക്ക്‌ ഓടിയടുക്കുന്നു. 'കാലം' സാവധാനം 'സത്യ'ത്തിലേക്കും.
    നല്ല ചിന്തകള്‍
    ആശംസകള്‍

    ReplyDelete
  2. തോന്നലുകളാണെല്ലാം എന്നാരെങ്കിലും പറയുമോ!

    ReplyDelete
  3. നിനക്ക് വേണ്ടി

    കാത്തു വക്കുന്നതും കാത്തിരിക്കുന്നതും നിനക്ക് വേണ്ടിയെങ്കില്‍ അതില്‍പ്പരം മനോഹരമായ മറ്റൊന്നീ ലോകത്തിലെനിക്കിനി ചെയ്യാനില്ല .

    ReplyDelete
  4. കാലം മാറുന്നു. നിർവ്വചനങ്ങളും.

    ReplyDelete
  5. സ്റ്റിയറിംഗ് കഴിഞ്ഞാൽ ഏറ്റവുമധികം തിരിച്ചും പിരിച്ചും വളച്ചൊടിക്കാൻ പറ്റുന്ന സാധനം "ചരിത്രം" തന്നെയാണ്.

    ReplyDelete
  6. വാക്കിനു വാക്കോളം വിലയില്ല
    കാലത്തിനു കാലം ചെല്ലവേ!..rr

    ReplyDelete