Thursday, July 26, 2012

മതങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍- -


പതിവ് ഓണ്‍ ലൈന്‍ പത്രവായനയില്‍ മുഴുകിയിരിക്കുന്ന സമയത്താണ് 'വയനാടന്‍ രാമായണം' എന്ന പുസ്തകത്തെ കുറിച്ച് അറിയാനും അത് വായിക്കാനും ഇടയാകുന്നത്. 

മാപ്പിള രാമായണം എന്ന മാപ്പിളപ്പാട്ട് കാവ്യം പങ്കു വയ്ക്കുന്ന വിവരണങ്ങള്‍ സത്യമാണോ അല്ലയോ  എന്നതിലേക്കുള്ള ഒരു ആത്മാര്‍ഥമായ അന്വേഷണവും സൂക്ഷ്മ നിരീക്ഷണവുമാണ്  ഡോക്ടര്‍ അസീസ്‌ തരുവണ എഴുതിയ 'വയനാടന്‍ രാമായണം ' എന്ന പുസ്തകം വായനക്കാരുമായി പങ്കു വക്കുന്നത്. 

 നല്ലൊരു   വായനാനുഭവം തരുന്ന ഈ ലേഖനത്തെ എന്ത് കൊണ്ട് ചില മതവിശ്വാസികള്‍ അസഹിഷ്ണുതയോടെ നോക്കി കാണുന്നു  എന്നത് എനിക്കിപ്പോഴും മനസിലാകാത്ത ഒരു കാര്യമാണ്. ഓണ്‍ ലൈന്‍ മാതൃഭൂമിയിലെ, മാതൃഭൂമി ബുക്ക്സ് എന്ന കോളത്തില്‍ ഇതിന്റെ പ്രസക്ത ഭാഗങ്ങള്‍ പങ്കു വച്ചിരിക്കുന്നത് ശ്രദ്ധിക്കുക.
(http://www.mathrubhumi.com/books/article/excerpts/1785/

 മതങ്ങള്‍ എന്ത് പറഞ്ഞാലും അത് മാത്രം വിശ്വസിച്ചു കൊണ്ടിരിക്കുന്ന പ്രിയ സഹോദരീ സഹോദരന്മാര്‍ ഇനിയെങ്കിലും ഒരു കാര്യം മനസിലാക്കുക നിങ്ങളെപ്പോഴെങ്കിലും ദൈവം എന്താണെന്നും ദൈവം എന്ത് പറയുന്നെന്നും സത്യസന്ധമായി അന്വേഷിക്കാനും ശ്രവിക്കാനും ശ്രമിച്ചിട്ടുണ്ടോ ? 

മതങ്ങളില്‍ അതിര് കവിഞ്ഞ ഒരു വിശ്വാസവും എനിക്കില്ല. ഒരു മതം മാത്രമാണ് പൂര്‍ണ ശരിയെന്നു ഞാന്‍ വിശ്വസിക്കുന്നുമില്ല. കഴിയുമെങ്കില്‍ എല്ലാ മതങ്ങളുടെയും ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും(എനിക്ക് താല്‍പ്പര്യമുള്ള , യുക്തിപരമായ് യോജിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ ) ഒരു ഭാഗമാകാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. 

 നമ്മള്‍ ഏതോ ദൈവ തീരുമാനത്തിലാണ് ഈ ഭൂമിയില്‍ ജനിക്കുന്നത്. എന്ത് കൊണ്ടോ, നമ്മള്‍ ജനിച്ചു വീഴുന്ന മതമാണ്‌ ശരിയെന്നു വിശ്വസിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകുന്നു. അതാരുടെയും തെറ്റല്ല. അതെ സമയം , ശരികള്‍ കണ്ടെത്താന്‍ ആരും ശ്രമിക്കാറുമില്ല. എല്ലാവരും അവനവന്‍റെ മതങ്ങളെ മാത്രം കെട്ടിപ്പിടിച്ചു കൊണ്ട് അത് മാത്രമാണ് ദൈവീക വചനങ്ങള്‍ , അത് മാത്രമാണ് ശരിയെന്നു വാദിക്കുമ്പോഴും ഞാന്‍ എന്‍റെ മതത്തില്‍ മാത്രം കുടുങ്ങി കിടക്കാന്‍ താല്‍പ്പര്യം കാണിച്ചില്ല. ഞാന്‍ മറ്റ് മതങ്ങളുമായി ഇടപഴകാന്‍ തുടങ്ങി. അതില്‍ നിന്നൊക്കെ എനിക്ക് കിട്ടിയ ദൈവീക ഊര്‍ജ്ജം എത്രത്തോളം വലുതായിരുന്നു എന്ന് നിങ്ങളെ പറഞ്ഞു മനസിലാക്കിക്കുവാന്‍ എനിക്ക് ഇപ്പോഴും സാധിക്കുന്നില്ല. എന്‍റെ പഴയ കാലം ഞാന്‍ തന്നെ ഓര്‍ത്ത്‌ പോകുന്നു. 

 ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മുസ്ലിം വീട്ടിലായിരുന്നു എന്ന് തന്നെ പറയാം . എല്ലാവരും ജോലിക്ക് പോകുമ്പോള്‍ എന്നെ നോക്കിയിരുന്നത് ഈ പറഞ്ഞ വീട്ടുകാരായിരുന്നു. അത് അമ്മക്ക് ഒരു പരിധി വരെ വലിയ ആശ്വാസം തന്നെയായിരുന്നു. ഒരുപാട്  ആളുകള്‍ എന്നെ കളിപ്പിക്കാനും,  കഥ പറഞ്ഞ തരാനും, നോക്കാനും കൂടെ ഉണ്ടായിരുന്നത് കൊണ്ട് എനിക്കും അതൊരു രസകരമായ കാലമായിരുന്നു. 

അവരുടെ അഞ്ചു നേരമുള്ള നിസ്ക്കാരവും പ്രാര്‍ഥനയും കണ്ടു വളര്‍ന്ന ഞാന്‍ പിന്നീടെപ്പോഴോ നിസ്ക്കാരം പഠിച്ചു. എനിക്ക് തോന്നുന്നു പ്ലസ്‌ ടുവിന് പഠിക്കുന്ന സമയത്താണ് ആദ്യമായി പള്ളിയില്‍ പോയി നിസ്ക്കരിക്കുന്നത്. അന്നെല്ലാവര്‍ക്കും അതൊരു കൌതുകമായിരുന്നു. പക്ഷെ, മറ്റ് മതക്കാര്‍ക്ക് മനോ വിഷമം ഉണ്ടാക്കുന്ന തരത്തില്‍ എന്‍റെ നിസ്ക്കാരം എന്നെങ്കിലും ഒരു  കാരണമാകരുത്  എന്ന ചിന്തയില്‍ തല്‍ക്കാലം ആ പരിപാടി ഞാന്‍ നിര്‍ത്തി വച്ചു. 

  പക്ഷെ, പി ജി ക്ക് പഠിക്കുന്ന സമയത്ത് ഹോസ്റ്റലില്‍ എന്‍റെ റൂം മേറ്റ്സ് ആയി വന്നത് വര്‍ഷങ്ങളോളം എന്‍റെ കൂടെ  ഒന്നിച്ചു പഠിച്ച കമാലും റിയാസുമായിരുന്നു എന്ന കാരണം കൊണ്ട് ഇടക്കൊക്കെ ആ നിസ്ക്കാരം വീണ്ടും പതിവാക്കാന്‍ തുടങ്ങി. 

 അങ്ങനെ ഇടക്കൊക്കെ നിസ്ക്കരിച്ചും, അമ്പലത്തില്‍ പോയും, ക്രിസ്ത്യന്‍ പള്ളിയില്‍ പോയും കാലം അങ്ങനെ പൊയ്പ്പോയി. അവസാനം പ്രവാസിയായി മാറിയതിനു ശേഷം ഒരിക്കല്‍ , ഒരു റമദാന്‍ കാലത്ത് നിസ്ക്കാരം എന്നെന്നേക്കുമായി എനിക്ക്  നിര്‍ത്തേണ്ടി വന്നു. കാരണം മറ്റൊന്നുമായിരുന്നില്ല, നോമ്പ് തുറക്കല്‍ കഴിഞ്ഞ ശേഷം പള്ളിയില്‍ നിസ്ക്കരിക്കാന്‍ കയറിയ എന്നെ ചില മത വിശ്വാസികള്‍  ചോദ്യം ചെയ്തു. തെറ്റ് സമ്മതിച്ചു കൊണ്ട് ഞാന്‍ നിസ്ക്കാര പരിപാടികള്‍ എന്നെന്നേക്കുമായി മറന്നു. 

അതെ സമയം, എന്‍റെ മത ചിന്തകള്‍ മറ്റൊരു തലത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയിരുന്നു . ഒരു തരം നിരീശ്വരവാദം വരെ എത്തിപ്പോകാം എന്ന് തോന്നിക്കുന്ന രീതിയിലുള്ള ചില ചിന്തകള്‍ എന്നിലേക്ക്‌ ഞാന്‍ പോലും അറിയാതെ നുഴഞ്ഞു കയറാന്‍ തുടങ്ങിയതായി എനിക്ക് തന്നെ തോന്നിപ്പോയ നിമിഷങ്ങള്‍..,. മതങ്ങളെ കൂടുതല്‍ അടുത്തറിയുമ്പോള്‍ പലതും മനസിലാക്കാന്‍ സാധിക്കുന്നു. കേടു വന്ന പദാര്‍ത്ഥത്തില്‍ നിന്നുണ്ടാക്കുന്ന ഏതോ ഒരു ലഹരിയുടെ മണമാണ് മത ഗ്രന്ഥങ്ങള്‍ക്ക് എന്ന് വരെ തോന്നി പോയി. 

അടിസ്ഥാനപരമായി നോക്കുമ്പോള്‍ എല്ലാ മതങ്ങളും പറഞ്ഞു ചെന്നെത്തുന്നത് ഏക ദൈവ വിശ്വാസത്തില്‍ തന്നെയാണ്. ഹിന്ദുക്കളില്‍ പരക്കെ കാണുന്ന വിഗ്രഹാരാധനയും , ക്ഷേത്ര ദര്‍ശനവും എല്ലാം ചില ആചാരങ്ങള്‍ മാത്രം. പരബ്രഹ്മം എന്ന ഏക ദൈവ ആശയത്തിലെക്കാണ് ഒടുക്കം എല്ലാവരും ചെന്നെത്തുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ സര്‍വശക്തനായ ദൈവത്തിലേക്ക് തന്നെയാണ് എത്തിപ്പെടുന്നതും  എന്നും പറയാം. എന്നിട്ടും എന്ത് കൊണ്ടോ മനുഷ്യര്‍ പലരും ഓരോ മതത്തിന്‍റെ  വക്താക്കളായി മാത്രം മാറപ്പെടുന്നു. 

ഒരിക്കല്‍ , പാലായില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ നടന്നു കൊണ്ടിരിക്കുന്ന കുരുബാനയില്‍  ഞാന്‍ പങ്കെടുത്തു കൊണ്ടിരിക്കുന്ന സമയം , പള്ളീലച്ചന്‍ തന്ന പ്രസാദം ഞാന്‍ കഴിച്ചു. എന്‍റെ മതത്തെ കുറിച്ച് അറിയാവുന്ന എന്‍റെ പ്രിയ സുഹൃത്തിന്‍റെ അമ്മ എന്നെ ഉപദേശിച്ചത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ആ പ്രസാദം കഴിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്നായിരുന്നു പറഞ്ഞത്.അവര്‍ പറഞ്ഞത്  ഞാന്‍ അനുസരിച്ചു, പക്ഷെ ഇന്നും ആ തത്ത്വത്തോട്  യോജിക്കുന്നില്ല. . 

 ഞാന്‍ ആലോചിച്ചത് മറ്റൊന്നായിരുന്നു. ഞാന്‍ ആ പ്രസാദം കഴിക്കുന്നതില്‍ പള്ളീലച്ചനും കര്‍ത്താവിനും ഇല്ലാത്ത കുഴപ്പം  അമ്മച്ചിക്ക് മാത്രം എന്ത് കൊണ്ട് ഉണ്ടായി ? കാരണം അമ്മച്ചിക്ക് എന്‍റെ മതം എന്താണെന്ന് അറിയാമായിരുന്നു. അപ്പോള്‍, മതം പറയാത്ത മത ചിന്തകള്‍ മാത്രമാണ് പലപ്പോഴും ഇതൊക്കെ പറയാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. അതെ സമയത്ത്, അവര്‍ പ്രാര്‍ഥിക്കുന്നത് ദൈവത്തോടാണ് എന്നും, ആ ദൈവത്തിന്‍റെ ഒരു സൃഷ്ടി തന്നെയാണ് ഞാന്‍ എന്നുമുള്ള പരമമായ ദൈവീക തത്വത്തെ അവര്‍ക്ക് അറിയാന്‍ പറ്റിയിരുന്നെകില്‍, ആ പ്രസാദം കഴിക്കാന്‍ അവരെന്നെ നിര്‍ബന്ധിക്കുമായിരുന്നു. 

ഇത് പോലെ തന്നെ, ചില അമ്പലങ്ങളില്‍ കാണാന്‍ സാധിക്കും 'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡ്. സത്യത്തില്‍ ആരാണ് ഈ അഹിന്ദുക്കള്‍ ?  ഹിന്ദു പുരാണങ്ങളിലോ , വേദ പുസ്തകങ്ങളിലോ മറ്റൊരിടത്തും പറയാത്ത ഇത്തരം കാര്യങ്ങള്‍ ആരാണ് പിന്നീട് ഉണ്ടാക്കിയത്. പുണ്യാഹം തെളിക്കുന്നതും , മറ്റ് ബന്ധപെട്ട ആചാരങ്ങളും അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഇന്നും ആചരിച്ചു കൊണ്ടിരിക്കുന്നു. ഹിന്ദു എന്നത് ഒരു മതമല്ല അതൊരു സംസ്കാരത്തില്‍ നിന്ന് ഉടലെടുത്ത ഒരു ജീവിതരീതി അല്ലെങ്കില്‍ ഒരു നാഗരികത മാത്രമാണ് എന്ന് മനസിലാക്കുക.  

 വിഗ്രാഹാരാധനയില്‍ കൂടി പഠിക്കുന്ന ആശയങ്ങള്‍ ബൃഹത്തായ ഒന്നാണെന്ന് വാദിക്കാന്‍ ഞാന്‍  ഇഷ്ടപ്പെടുന്നില്ല. എങ്കില്‍ കൂടി സര്‍വ ചരാചരങ്ങളിലും ദൈവമുണ്ടെന്ന വിശ്വാസം, എല്ലാ ജീവജാലങ്ങളോടും സ്നേഹവും കരുണയും കാണിക്കേണ്ട ആവശ്യകത, പ്രകൃതിയെ ബഹുമാനിക്കാന്‍ പഠിപ്പിക്കുക എന്നതാണ് ഇത്തരം ആചാരങ്ങള്‍ക്ക് പിറകിലുള്ള ഉദ്ദേശ്യശുദ്ധി എന്നുള്ളത് കൊണ്ട് ഞാന്‍ അതിനെ ഇഷ്ടപ്പെടുന്നു. 

എനിക്ക് മനസിലാകാത്ത മറ്റൊരു കാര്യമുണ്ട്, ഒരു മതത്തില്‍ മാത്രം വിശ്വസിച്ചു കൊണ്ട് മറ്റ് മതങ്ങള്‍ ശരിയല്ല എന്ന് ആധികാരികമായി സംസാരിക്കാന്‍ ആളുകള്‍ക്ക് എങ്ങനെ സാധിക്കുന്നു? ഇവിടെ നമ്മള്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട് , മനുഷ്യന്‍ ഉണ്ടായ ശേഷമാണ് മതങ്ങള്‍ ഉണ്ടായത്. ദൈവമാണ് മതങ്ങള്‍ ഉണ്ടാക്കിയത് എങ്കില്‍ ഒരിക്കലും മതങ്ങളുടെ പേരില്‍ ഒരു മനുഷ്യനെയും ഒരാള്‍ക്കും വേര്‍ തിരിച്ചു കാണാന്‍ സാധിക്കില്ല. ആ ചിന്ത ഇന്ന് സമൂഹത്തിനു ഇല്ലാത്തത് കൊണ്ടാണ് ഇന്ന് മതത്തിന്‍റെ പേരില്‍ മനുഷ്യര്‍ തമ്മില്‍ സംഘട്ടനങ്ങള്‍ നടക്കുന്നത്. 

ഈ ഒരവസരത്തില്‍ ഞാന്‍ മാധവിക്കുട്ടി  എന്ന കമലാ സുരയ്യയെ ഓര്‍ത്ത്‌ പോകുന്നു. അവസാന കാലങ്ങളില്‍ മതങ്ങളെ കുറിച്ചും ദൈവത്തെ  കുറിച്ചുമുള്ള അവരുടെ കാഴ്ചപ്പാടുകള്‍ കുറച്ചൊന്നുമല്ല എന്നെ ചിന്തിപ്പിച്ചിട്ടുള്ളത്‌.,. 

"മരിച്ചു കഴിഞ്ഞ് ദൈവത്തിനു മുന്നിലെത്തിയ ശേഷം നമ്മള്‍ മതങ്ങളെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ദൈവം ചോദിക്കുമായിരിക്കും ' എന്താണ് ഈ മതങ്ങള്‍?"

 മാധവിക്കുട്ടിയുടെ ഈ വാക്കുകള്‍ സത്യമായിരിക്കാം അല്ലാതിരിക്കാം പക്ഷെ മതത്തിന്‍റെ പേരില്‍ മനുഷ്യനെ വേര്‍തിരിച്ചു കാണുന്ന ഒരു ദൈവമുണ്ടെങ്കില്‍ ആ ദൈവത്തില്‍ എനിക്ക് വിശ്വാസമില്ല. 

എന്‍റെ എഴുത്ത് ഇത്തിരി കൂടി പോയി..എന്‍റെ വാക്കുകളോ പ്രവര്‍ത്തിയോ ഏതെങ്കിലും വിശ്വാസികളെ വേദനിപ്പിച്ചു എങ്കില്‍ ഞാന്‍ മാപ്പ് പറയുന്നു. 

ലോകാ സമസ്താ സുഖിനോ ഭവന്തു . ലോകത്തിലുള്ള എല്ലാവര്‍ക്കും നല്ലത് വരട്ടെ. 

-pravin- 

153 comments:

  1. ONE OF THE BEST BEST BEST BEST BEST BEST BEST ARTICLE EVER I READ .....എനിക്കിതിനെ കുറിച്ച് ഒരു പാട് പറയാനുണ്ട്...ഓണ്‍ലൈനില്‍ ചാറ്റില്‍ പറയാം...

    ReplyDelete
  2. ഒരുപാടിഷ്ടായി പ്രവീണ്‍ ..പാതിപേര്‍ക്കെങ്കിലും ഇങ്ങനെ ചിന്തിക്കാന്‍ കഴിഞ്ഞുവെങ്കില്‍ ....
    ആശംസകള്‍ സുഹൃത്തേ ..

    ReplyDelete
  3. ഞാനിവിടെ ആദ്യം.'ബൂലോകം'ഒന്ന് പരിചയപ്പെടാന്‍ ഇറങ്ങിപ്പുറപ്പെട്ടതാണ് ,കിട്ടിയ ഒരൊഴിവില്‍ .വന്നത് ഒട്ടും വെറുതെയായില്ലെന്നു മാത്രമല്ല നല്ലൊരു ലേഖനം വായിക്കാന്‍ പറ്റിയ സംതൃപതിയും.അഭിനന്ദനങ്ങള്‍ !

    ReplyDelete
  4. സുഹൃത്തെ നല്ല വിഷയം നല്ല രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട് ..അഭിനന്ദനങ്ങള്‍ ...സമാന ചിന്തയുള്ള ഒരു സുഹൃത്ത്‌

    ReplyDelete
  5. Very good Praveen.Murali Nair-Dubai

    ReplyDelete
  6. മനോഹരമായി അവതരിപ്പിച്ചു..ഭാവുകങ്ങള്‍..
    യദാര്‍ത്ഥത്തില്‍ ഈ ലോകത്ത് മതങ്ങള്ക്കെല്ല കുഴപ്പം, ആ മതത്തെ പിന്‍പറ്റുന്ന ചില ആളുകള്‍ക്ക് മാത്രമാണ്..അങ്ങനെയുള്ള ന്യൂനപക്ഷം ആള്‍ക്കാര്‍ ചെയ്യുന്ന തെറ്റിന് നിരപരാധികളായ, അല്ലെങ്കില്‍ നന്മയില്‍ മാത്രം വിശ്വസിക്കുന്ന കുറെ ആള്‍ക്കാര്‍ തെറ്റിദ്ധരിക്കപ്പെടുന്നു.. എല്ലാ മതത്തിലും കാണുന്ന ഒരു പ്രവണതയാണിത്..
    മതം തീര്‍ച്ചയായും സങ്കര്‍ഷമല്ല, അത് സമാധാനം മാത്രമാണ്..
    "ശത്രു ഇങ്ങോട്ട് ആക്രമിക്കുന്നത് വരെ അങ്ങോട്ട്‌ കേറി അവരെ ആക്രമിക്കരുത്" എന്നാണ് പ്രവാചകന്‍ പറഞ്ഞത്.. ആ മതമാണ്‌ ഇന്നേറ്റവും കൂടുതല്‍ തീവ്രവാദത്തിന്റെ പേരില്‍ അവഹെളിക്കപ്പെട്ടത്‌ എന്നത് എത്രമാത്രം വേദനിപ്പിക്കുന്നു എന്നത് പറഞ്ഞറിയിക്കാന്‍ വയ്യ.. മതമാറിയാത്തവര്‍ അല്ലെങ്കില്‍ മതത്തെ പഠിക്കാത്തവര്‍ തന്നെയാണ് ഒരോ മതത്തിന്റെയും ശാപം..


    സ്നേഹത്തോടെ,
    ഫിറോസ്‌

    ReplyDelete
  7. എല്ലാ മത ഗ്രന്ഥങ്ങളിലും കുറവുകള്‍ ഉണ്ട്. ഇന്നത്തെ മതത്തിന്റെ കുഴപ്പം അത് വ്യക്തി സ്വാതന്ത്രിയങ്ങളില്‍ (അന്യ മതസ്തന്റെ പോലും) കൈ കടത്താന്‍ ശ്രമിക്കുന്നു എന്നതാണ്. അത് തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് മറ്റുള്ളവരില്‍ നിന്നും ബഹുമാനം നിര്‍ബന്ധം പിടിക്കുന്നു. മതങ്ങള്‍ ഇന്ന് തെരുവില്‍ ഊരി പിടിച്ച കത്തിയുമായി നില്ക്കുന്ന ചട്ടംപികളെ പോലെ ആണ്.

    ReplyDelete
  8. ഇതൊക്കെ എന്റെയും ചിന്തകൾ തന്നെ.
    ഒരു ക്യസ്ത്യൻ ഏരിയയിലാണു ഞാൻ ജനിച്ചത്, പിന്നെ വളർന്നപ്പോൾ അമ്പലത്തിൽ പോകുന്ന അതേ മനസ്സോടെ പള്ളിയിൽ പെരുന്നാളും, മുസ്ലിം പള്ളിയിൽ ഉറൂസും കൂടുമായിരുന്നു..
    അമ്പലത്തിൽ പുഷ്പാഞ്ജലിയും,പള്ളിയിൽ മെഴുകുതിരിയും, മസ്ജിദിൽ സാമ്പ്രാണിത്തിരിയും കത്തിക്കുന്നത് ഒരേ മനസ്സോടെയാണു.

    നല്ല മനസ്സ് കൈമോശം വന്ന കുറച്ച് കുൽസിതബുദ്ധികൾ നമ്മുടെ സമൂഹത്തിൽ വിദ്ദേഷം നിറയ്ക്കുന്നു.അവർ തന്നെയാണു നിർഭാഗ്യവശാൽ ഓരോ മതത്തിന്റെയും തലപ്പത്ത് ഇരിക്കുന്നതും. ഫേസ്ബുക്കിലൊക്കെ ഇതിന്റെ അനുരണങ്ങൾ കാണാം.

    പിന്നെ മാതാജിയായാലും ,ബാബാജിയായാലും, കത്താത്ത മുടി ആണെങ്കിലും, ക്രൂശിതരൂപത്തിൽ നിന്ന് ചോര വരുത്തുന്ന അത്ഭുതപ്രവ്യത്തി ആയാലും പരമപുച്ഛം തന്നെയാണെനിക്ക്...

    ReplyDelete
  9. മതവും ദൈവവും വേറെവേറെ....

    ReplyDelete
  10. എല്ലാ മതങ്ങളെയും കുറിച്ച് മനസ്സിലാക്കാത്തവര്‍ മതങ്ങളെ എടുത്ത്‌ കൈകാര്യം ചെയ്യുന്നതാണ് നമ്മുടെ സമൂഹത്തിലെ ഏറ്റവും വലിയ പ്രശ്നം.
    സ്വന്തം മതത്തെ കുറിച്ച് പോലും അറിയാത്തവര്‍ മതത്തെ എടുത്ത്‌ കൈകാര്യം ചെയ്യുന്നു !!!
    അതെല്ലാം കുഴപ്പങ്ങളിലേക്ക് മാത്രമേ നയിക്കൂ...
    ഇനിയും നല്ല തോന്നലുകള്‍ ഒരുപാട് ഉണ്ടാവട്ടെ...

    ReplyDelete
  11. പ്രവീണിന്‍ കിട്ടിയ ഒരു ഭാഗ്യം എനിക്കും കിട്ടിയിടുണ്ട്,അത് ചെറുപ്പത്തിലേ മറ്റുമതങ്ങളെക്കുറിച്ച് അറിയാനും ഒന്നിച്ചു കളിച്ചും കുളിച്ചും കയിയാന്‍ പറ്റിയതാണ് അതുകൊണ്ട് മനുഷ്യര്‍ തമ്മില്‍ വിത്യാസമില്ല എന്നുമനസ്സിലാക്കാനും എല്ലാവരുടെയും വിജാര വിഗാരങ്ങള്‍ ഒരുപോലേയാണെന്നും തിരിച്ചറിഞ്ഞു.പിന്നെ മനുഷ്യര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ക്ക് കാരണം മതങ്ങളല്ല അവനില്‍ അന്തര്‍ലീനമായിട്ടുള്ള സ്വാര്‍ത്ഥയാണ് സ്വാര്‍ത്ഥതയുള്ളയാളുകള്‍ കറുത്തവന്‍ വെളുത്തവന്‍ എന്നുപറഞ്ഞു കലഹിക്കും അതുകയിഞ്ഞാല്‍ തിരുവനന്തപുരം കാസര്‍ഗോഡ് എന്നും പറഞ്ഞു കലഹിക്കും പിന്നെ മതത്തിന്‍റെ പേരില്‍ അവസാനം ഞാനും നീയും എന്നുപറഞാകും തര്‍ക്കം

    ReplyDelete
  12. താങ്കളുടെ രചനകള്‍ വായിച്ചു ..........നന്നായിരിക്കുന്നു ........ആശംസകള്‍

    ReplyDelete
  13. വിശാലമായ ചിന്തകള്‍. നന്ദി. ഇപ്പോഴും മിക്ക മുസ്ലിംകളും അമുസ്ലിംകള്‍ പള്ളികളില്‍ കയറുന്നതിനെ എതിര്‍ക്കുന്നു എന്ന സത്യം എന്നെ വേദനിപ്പിക്കുന്നു. അമുസ്ലിംകള്‍ പള്ളിയില്‍ കയറിയാല്‍ എന്ത് സംഗതിയാണ് ഇടിഞ്ഞു വീഴാന്‍ പോകുന്നത് എന്ന് ഞാന്‍ പലരോടും ചോദിച്ചിട്ടുണ്ട്. പക്ഷെ, അവരൊക്കെ എന്നോട് യോജിക്കുകയാണ് അവസാനം ഉണ്ടായിട്ടുള്ളത്. എല്ലാ മുസ്ലിം സഹോദരങ്ങളും ഈ വിഷയം ചര്‍ച്ച ചെയ്യുകയും പള്ളികളില്‍ അമുസ്ലിംകള്‍ക്ക് വന്നു വെറുതെ ഇരിക്കാനും പ്രാര്‍ഥനകള്‍ വീക്ഷിക്കാനും ജുമുഅ ഖുത്ബകള്‍ കേള്‍ക്കാനും അവസരം ഉണ്ടാക്കണം. പ്രാര്‍ത്ഥനക്ക് തടസ്സമാകാത്ത രീതിയില്‍ അമുസ്ലിംകള്‍ക്കും ഒരിടം പള്ളികളില്‍ നീക്കി വെക്കണം. മതത്തിന്‍റെ പേരില്‍ അകല്‍ച്ച കൂടിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് അത് ഒരാവശ്യമാണ് എന്ന് തോന്നുന്നു. ലേഖകന് അഭിനന്ദനങ്ങള്‍. മുസ്ലിംകള്‍ ഈ വിഷയം ചര്‍ച്ച ചെയ്യണം എന്ന് ഞാന്‍ വിനീതമായി അഭ്യര്‍ത്തിക്കുന്നു.

    ReplyDelete
  14. ഇത് വായിച്ചു മനസ്സ് നിറഞ്ഞു......കൂടുതലൊന്നും പറയാനില്ല പ്രവീണ്‍.....ഇത്തരം നല്ല തോന്നലുകള്‍ വീണ്ടും വീണ്ടും അക്ഷരങ്ങളായി നിറയട്ടെ!

    ReplyDelete
  15. ഞാനൊരു വിശ്വാസിയാണ്....പക്ഷെ അന്തവിശ്വാസി അല്ല...മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപെടുതാരുമില്ല..മതനിയമങ്ങള്‍ നമ്മുടെ പരിധിയില്‍...ചിന്തയില്‍..അറിവില്‍ ഉള്ളതുപോലെ ഒക്കെയേ നടക്കാവൂ എന്ന് വാശിപിടിക്കുനിടതാണ് പ്രവീണ്‍ പറഞ്ഞപോലുള്ള അമ്മച്ചിമാരും...നമസ്കരിക്കുന്നതിനെ എതിര്‍ക്കുന്നവരും ഉണ്ടാക്കുന്നത്...നല്ലൊരു പോസ്റ്റ്‌ ആയിരുന്നു പ്രവീണ്‍...ഒരുപാടി ചിന്തിക്കാന്‍ വകയുള്ള പോസ്റ്റ്‌...

    ReplyDelete
  16. ദൈവത്തിന്റെ കാര്യത്തില്‍ അജ്ഞേയതാ വാദിയായ എനിക്ക് (ദൈവം ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ല) പക്ഷേ മതങ്ങളുടെ പരസ്പര അസഹിഷ്ണുത ഒട്ടും ഇഷ്ട്ടമല്ല. അഭിപ്രായപ്പെട്ടത് പോലെ എല്ലാ മതങ്ങളുടെയും അടിസ്ഥാനതത്ത്വം ഒന്നാണെങ്കിലും വ്യാഖാനിക്കുന്നവര്‍ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കാണ് പ്രാമുഖ്യം കൊടുക്കുന്നത്. അല്ല മതാധിഷ്ഠിതമായ ദൈവം ഇല്ലെങ്കില്‍ എന്താ പ്രശ്നം? ഒരു പ്രശ്നവുമില്ല. ഓരോരുത്തരുടെയും മാതാപിതാക്കള്‍ ആണ് അവരവരുടെ ദൈവം എന്നങ്ങ് കരുതുന്നത് എത്രയോ നല്ലതാണ്. എന്നിട്ട് പരസ്പരം വേര്‍തിരിക്കുന്ന മതവേലിക്കെട്ടുകള്‍ ഇല്ലാതെ "കഴിയുമെങ്കില്‍ മറ്റുള്ളവരെ സഹായിച്ചും സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോട്ടെ ദ്രോഹിക്കാതിരിക്കുകയും ചെയ്തു ജീവിച്ചാല്‍" ജീവിതം എത്രയോ മനോഹരം!!!!

    നല്ല പോസ്റ്റ്‌ പ്രവീണ്‍!!!! ആശംസകള്‍.

    ReplyDelete
  17. മതം എന്നാല്‍ അഭിപ്രായം എന്നേ അര്‍ത്ഥമുള്ളൂ. ഒരാള്‍ ചിന്തിച്ച് മനനം ചെയ്ത വിശ്വാസം പുലര്‍ത്താന്‍ അയാള്‍ക്ക് അവകാശമുണ്ട്. എന്ന് വച്ച് താന്‍ കരുതുന്നത് പോലെ മറ്റുള്ളവരും കരുതണമെന്ന് പറയുന്നത് തികഞ്ഞ അസംബന്ധവും ധിക്കാരവുമാണ്. നല്ല പോസ്റ്റ്‌ പ്രവീണ്‍., നോമ്പായത് കാരണം വളരെ അപൂര്‍വമായി മാത്രമേ ഇവിടെ വരാറുള്ളൂ. അങ്ങനെ മിസ്സായതാണീ മനോഹരമായ പോസ്റ്റ്‌. ആശംസകള്‍.

    ReplyDelete
  18. മതങ്ങള്‍ കവാടങ്ങള്‍ ആണെന്നാണ്‌ എനിക്ക് തോന്നിയിട്ടുള്ളത് .ഓരോ മത ഗ്രന്ഥങ്ങളുടെയും അന്ത സത്ത ഉള്‍ക്കൊള്ളണം ,മതത്തിന്റെ അനുയായികള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് അനുസരിച്ച് മതത്തെ വ്യാഖ്യാനിക്കും .ആത്യന്തികമായി എല്ലാ മതങ്ങളും ഏക ദൈവ വിശ്വാസത്തിലേക്ക് ആണ് വിരല്‍ ചൂണ്ടുന്നത് . സനാതന ധര്‍മ്മ ശാസ്ത്ര പ്രകാരമുള്ള വേദങ്ങളിലും ഉപനിഷത്തുക്കളിലും പറഞ്ഞിട്ടുള്ള ഏക ദൈവമായ ബ്രഹ്മത്തെ പലര്‍ക്കും പരിചിതമല്ല , അതു പോലെ യേശു ക്രിസ്തു ആരാധിച്ചിരുന്നത് സര്‍വ്വ ശക്തനായ ഏക ദൈവത്തെ ആണെന്നുള്ളതും പലരും വിസ്മരിക്കുന്നു . താങ്കളെ നിസ്കാരത്തില്‍ നിന്നും വിലക്കിയവരുടെ പെരുമാറ്റത്തെ അത്യന്തം പരിഹാസത്തോടെയും ,സഹതാപതോടെയും കാണുന്നു .ഇസ്ലാം എന്തെന്ന് അവര്‍ മനസിലാക്കിയിട്ടില്ല .എല്ലാ മതങ്ങളും നന്മ പഠിപ്പിക്കുന്നു , സമാധാനം പഠിപ്പിക്കുന്നു .നാം വേണ്ടവിധം മനസിലാക്കുന്നില്ല എന്ന് മാത്രം .എല്ലാവരും എല്ലാ മതത്തെയും മനസിലാക്കാന്‍ ശ്രമിച്ചാല്‍ , മതങ്ങളുടെ പേരില്‍ പിന്നെ കലഹങ്ങള്‍ക്ക് സ്ഥാനമില്ല .നല്ല ചിന്തകള്‍ ,തുടരുക .

    ReplyDelete
  19. മതങ്ങൾക്കല്ല കുഴപ്പം അതിനെ ഉപയോഗിക്കുന്നവർക്കാണ്. ഏത് മതമാണ് മനുഷ്യരെ തമ്മിലടിപ്പിക്കുന്നത്? ഏത് മതമാണ് സാഹോദരം ഉത്ഘോഷിക്കാത്തത്?

    പ്രവീൺ, ഉയർന്ന ചിന്തയും ലളിതമായ അവതരണവും. മനോഹരമായിരിക്കുന്നു.

    ReplyDelete
  20. മതം ഒരു ആയുധമാണ്.

    അമ്പും വില്ലും പോലെ, വടിവാളും ബോംബും പോലെ, മിസൈലും ആറ്റംബോംബും പോലെ ഒരുതരം ആയുധം - ബുദ്ധിയുള്ളവന്‍ ബുദ്ധിയില്ലാത്തവനെ നിയന്ത്രിക്കാന്‍ പ്രയോഗിക്കുന്ന മൂര്‍ച്ചയേറിയ ഒരു ആയുധം.

    അതില്‍ നിന്നും രക്ഷപ്പെടാന്‍ ഒരേയൊരു വഴി - ആളുകളെ ബോധവല്‍ക്കരിക്കുക, ചിന്താഷേശി ഉള്ളവരാക്കുക.

    ReplyDelete
  21. മഹത്വമാര്‍ന്ന ചിന്ത മനുഷ്യമനസ്സുകളില്‍ സന്നിവേശിപ്പിക്കാന്‍ പര്യാപ്തമായ
    മനോഹരമായ ലേഖനം.
    "പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
    ന്നൊരു മതവും പൊരുതാലൊടുങ്ങുവീല
    പരമതവാദിയിതോര്‍ത്തിടാതെ പാഴേ
    പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം"
    ശ്രീ നാരായണ ഗുരുദേവന്‍ രചിച്ച ആത്മോപദേശശതകത്തില്‍ 44മുതല്‍49വരെയുള്ള
    പദ്യങ്ങളില്‍ മതസാരത്തെ കുറിച്ചാണ് പ്രതിപാദിച്ചിട്ടുള്ളത്.
    ആശംസകള്‍

    ReplyDelete
  22. സത്യത്തില്‍ വളരെ ആഴത്തില്‍ ചിന്തിക്കേണ്ട വിഷയമാണിത്. സമകാലിക ജീവിതത്തില്‍ വളരെ പ്രസക്തിയുള്ള ലേഖനം. ഇതിനെക്കുറിച്ച്‌ പറയുകയാണെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ വിശദീകരിക്കണം.അത് കൊണ്ട് കൂടുതല്‍ വിശദീകരണത്തിലേക്ക് കടക്കുന്നില്ല.എന്തായാലും ഇതുപോലെ ഗൌരവുമുള്ള ഒരു വിഷയം തിരഞ്ഞെടുക്കാനും,ആളുകള്‍ക്ക് ഒരവബോധം ഉണ്ടാക്കുവാനുമുള്ള ശ്രമത്തിനു അഭിന്ദനങ്ങള്‍..

    ReplyDelete
  23. ഒരു മതവും മറ്റു മതസ്ഥരുടെ ഗ്രന്ഥം വായിക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല.അവര്‍ക്കറിയാം അത് പ്രോത്സാഹിപ്പിച്ചാല്‍ മത ഭക്തി ഒരു തൊഴില്ലാക്കിയവര്‍ക്ക് ഗ്ലോബല്‍ ക്രിസിസ് ( സുമലത തുന്തിലിതാവസ്ഥ ) വരുമെന്ന്.ഒരു പരിധി കവിഞ്ഞു ചിന്തിക്കാന്‍ ഒരു മതവും സമ്മധിക്കില്ല.ചിന്തിച്ചാല്‍ ഒരു അന്തവും ഇല്ല. ചിന്തിച്ചില്ലേല്‍ ഒരു കുന്തവുമില്ല ഇതാനവരുടെ പോളിസി. ചിധിച്ചു ചിന്ധിച്ചു വളരൂ..നമുക്ക് ശെരി ഇന്നു തോന്നുന്നത് പ്രവര്‍ത്തിക്കൂ..

    ReplyDelete
  24. മതം മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നു.പക്ഷെ അതിര്കടന്ന വിശ്വാസം അന്ധവിശ്വാസത്തിലേക്കും തീവ്രവാദത്തിലേക്കും മനുഷ്യനെ നയിക്കുന്നു. ഇതായിരിക്കാം ഇപ്പോഴുള്ള മിക്ക പ്രശ്നങ്ങളുടെയും മൂലഹേതു ..നല്ല തോന്നലുകള്‍

    ReplyDelete
  25. ലോകാ സമസ്താ സുഖിനോ ഭവന്തു.

    ReplyDelete
  26. അതെ , വളരെ കാമ്പുള്ള വിശയമാണ്, ഇങ്ങനെ തുറന്ന് എഴുതിയതിന്ന് ഒരു സല്യൂട്ട്

    താങ്കൾ പറഞ്ഞപോലെ എല്ലാ മതവും പഠിപ്പിക്കുന്നത് ഒരു ദൈവത്തെയാണ്, പക്ഷെ പിൽക്കാലത്തെ പൗരോഹിത്യ പട്ടാളങ്ങൾ സ്വയം നിലനിൽപ്പിന്ന് കോടിക്കണക്കിന്ന് അനാചാരങ്ങൾ മതങ്ങളിൽ കുത്തി നിറച്ച് സാധാരണ ജനങ്ങളെ വഴിതെറ്റിക്കുന്നു ...........

    ReplyDelete
  27. പ്രവീണ്‍ ഭായി, എന്താണ് പറയേണ്ടത്? എനിക്ക് പറയാനുള്ളതെല്ലാം താങ്കള്‍ പറഞ്ഞിരിക്കുന്നു!! ഈ പോസ്റ്റ് പ്രിന്‍റ് ഔട്ട് എടുത്ത് ഇന്നത്തെ യുവതലമുറയുടെ ഇടയിലേയ്ക്ക് വിതറണം. ഒരായിരം അഭിനന്ദനങ്ങള്‍!!!

    ReplyDelete
  28. മതങ്ങള്‍ ഉണ്ടായത് മനുഷ്യനെ നന്നാക്കാനാണ്..
    ഇപ്പോള്‍ മതങ്ങളെ നന്നാക്കാന്‍ മനുഷ്യര്‍ ശ്രമിക്കേണ്ടിയിരിക്കുന്നു..
    അങ്ങനെയുള്ള ശ്രമത്തിന്റെ ഒരു കാല്‍വെപ്പിനു ആശംസകള്‍

    ReplyDelete
  29. ദൈവത്തിന്‌ എന്നെന്നും ഉത്തരം കിട്ടാത്ത ചോദ്യമായിരിക്കും ഈ മതങ്ങൾ എന്നാൽ എന്ത്‌ എന്നത്‌. പിന്നെ എങ്ങനെ എനിക്കു മനസ്സിലാകും? ഞാനും ചോദിച്ചു കൊണ്ടിരിക്കുന്നു...

    നിർമ്മലവും സത്യസന്ധവുമായ ചിന്തകൾ.

    ReplyDelete
  30. പ്രവീണ്‍..., നല്ല ചിന്തകള്‍ പങ്കുവെച്ചതിനു നന്ദി...

    ReplyDelete
  31. നല്ല ചിന്തകള്‍..

    ദൈവം ഒന്നേയുള്ളൂ എന്ന് ഞാന്‍ കരുതുന്നു..വേഷ പ്രശ്ച്ചന്നനായ ദൈവം..

    ReplyDelete
  32. പ്രവീണ്‍ ഈ പോസ്റ്റ്‌ വായിക്കാന്‍ താമസിച്ചു പോയി ...ഒത്തിരി ഇഷ്ടമായി .
    .ഈ സമൂഹത്തിലെ ഭൂരിപക്ഷത്തിനും ഇതേ ചിന്താഗതി ആണ് എന്ന് ഞാന്‍ കരുതുന്നു .

    ReplyDelete
  33. പ്രവീ .. വളരെ നാളുകളായീ എന്റെ മനസ്സിനോട്
    ഞാന്‍ ചോദിച്ച് കൊണ്ടിരുന്ന ചോദ്യമാണിത് ..
    അതെഴുതി കാണുമ്പൊള്‍ സന്തൊഷമുണ്ട് ..
    ആദ്യമായാണ് ഇവിടെ , പലപ്പൊഴും കണ്ടിട്ടുണ്ട്
    പല ബ്ലൊഗുകളില്‍ , വരാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലൊ ..
    പരബ്രഹ്മം എന്നതു തന്നെ എക ദൈവം എന്നതില്‍ തുടങ്ങുന്നു ..
    നമ്മുക്ക് അധീനമായൊരു ശക്തി , പ്രപഞ്ചശക്തി നിലകൊള്ളുന്നു
    അതിനേ നാമമോ രൂപമോ ഇല്ല തന്നെ ..
    അവനവന്റെ ചട്ടകൂടുകളില്‍ നിന്ന് അവനവന്‍ അതിനേ നോക്കി കാണുന്നു ..
    ഇന്ന് മതം കറുപ്പാണ് , കൂട്ടുകാരന്‍ പറഞ്ഞ പൊലെ ലഹരിയായ്
    പടര്‍ന്നു കയറിയിരിക്കുന്നു , മാധവികുട്ടിയുടെ വാക്കുകള്‍ക്ക്
    എത്ര ആഴമുണ്ട് , ഒന്നു ആലൊചിച്ച് നോക്കുന്നുണ്ടൊ മനുഷ്യര്‍ ..
    പല ചോദ്യങ്ങള്‍ക്ക് മുന്നിലും , വളച്ചൊടിക്കാന്‍ വിശ്വാസ്സികള്‍ കാണും
    പക്ഷേ നേരുകള്‍ എനും നേരായി നിലനില്‍ക്കും ..
    സ്നേഹപൂര്‍വം.. റിനീ ..

    ReplyDelete
  34. ഡോക്ടര്‍ അസീസ്‌ തരുവണ എഴുതിയ "വയനാടന്‍ രാമായണം" പ്രസക്ത ഭാഗങ്ങള്‍ ഞാനും വായിച്ചിരുന്നു, അതിനു താഴെ വന്ന കമെന്റുകള്‍ വായിച്ച എനിക്കും തോന്നി എന്തിനാ ചില ആളുകള്‍ ഇത്ര അസഹിഷ്ണുത കാണിക്കുന്നതെന്ന്, അതിലെ പല ഭാഗങ്ങളും എന്നെയും സംശയത്തിലാക്കി പക്ഷെ അതിനെതിരെ വാളെടുക്കാന്‍ ഞാനാരാ? .... താങ്കള്‍ നന്നായി എഴുതി.. നന്നായി എന്നല്ല വളരെ നന്നായി .. ഭാവുകങ്ങള്‍.

    ReplyDelete
  35. ശരിക്കും ഇഷ്ടായി പ്രവീണിന്റെ ഈ നല്ല ചിന്തകള്‍ ....
    ലോകാ സമസ്താ സുഖിനോ ഭവന്തു . ലോകത്തിലുള്ള എല്ലാവര്‍ക്കും നല്ലത് വരട്ടെ!!

    ReplyDelete
  36. നല്ല ചിന്തകള്‍...
    ഇത്തരം ചിന്തകള്‍ പങ്കുവയ്ക്കപ്പെടുമ്പോള്‍ എന്തൊക്കെയോ സംഭവിക്കുന്നു.
    നിശ്ശബ്ദമായി...
    ആശംസകള്‍..

    ReplyDelete
  37. ദൈവം ഒന്നേ ഉള്ളു.. നല്ല ചിന്തകൾ.. നന്നായി പറഞ്ഞു പ്രവീൺ...!!

    ReplyDelete
  38. പ്രിയപ്പെട്ട പ്രവീണ്‍,

    മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി !

    ഒരു മുസ്ലിം പള്ളിയില്‍ ഒന്ന് കയറാന്‍ വലിയ മോഹമുണ്ട്.

    നല്ല ചിന്തകള്‍ .....നല്ല മനുഷ്യര്‍........ഈ ലോകം എത്ര സുന്ദരം !

    ആശംസകള്‍ !

    സസ്നേഹം,

    അനു

    ReplyDelete
  39. >>>പള്ളീലച്ചന്‍ തന്ന പ്രസാദം ഞാന്‍ കഴിച്ചു. എന്‍റെ മതത്തെ കുറിച്ച് അറിയാവുന്ന എന്‍റെ പ്രിയ സുഹൃത്തിന്‍റെ അമ്മ എന്നെ ഉപദേശിച്ചത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ആ പ്രസാദം കഴിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്നായിരുന്നു പറഞ്ഞത്.അവര്‍ പറഞ്ഞത് ഞാന്‍ അനുസരിച്ചു, പക്ഷെ ഇന്നും ആ തത്ത്വത്തോട് യോജിക്കുന്നില്ല. . <<<<


    ഇത് ഭാവനയില്‍ നിന്നെഴുതിയതോ അതോ സത്യമോ? സംശയമുണ്ട്.

    സുഹൃത്തിന്റെ പ്രിയപ്പെട്ടവനാണെങ്കില്‍ അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും വിശ്വാസാചാരങ്ങളെ ബഹുമാനിക്കുകയാണു വേണ്ടത്. ആ പ്രസാദം കഴിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്നത് ക്രിസ്ത്യാനികളുടെ ഒരു വിശ്വാസമാണ്. അവിടെ ഇടിച്ചു കയറി ചെന്ന് സ്വീകരിക്കുന്നത് അവഹേളിക്കുന്നതിനു തുല്യമാണ്.

    ഇവിടെ ലേഖകനുദ്ദേശിക്കുന്നത് മത സൌഹാര്‍ദ്ദമാണെങ്കില്‍ ഇങ്ങനെയുള്ള ഉഡായിപ്പുകള്‍ കൊണ്ട് മത സൌഹാര്‍ദ്ദം ഉണ്ടാകില്ല. മത സഹിഷ്ണുതയാണുദ്ദേശിക്കുന്നതെങ്കില്‍ എല്ലാ മതങ്ങളുടെയും വിശ്വാസങ്ങളെ ബഹുമാനിക്കണം. പക്ഷെ ഇവിടെ എഴുതിയിരിക്കുന്നത് വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന നടപടികളാണു താനും.

    പള്ളിയില്‍ നിന്നും പള്ളീലച്ചന്‍  നല്‍കുന്ന കുര്‍ബാന എന്താണെന്നറിഞ്ഞിട്ടേ അത് സ്വീകാരിക്കുന്നതിനു ശ്രമിക്കേണ്ടിയിരുന്നുള്ളു. പള്ളിലച്ചന്‍ അദ്ദേഹത്തിന്റെ മുന്നില്‍ വരുന്ന എല്ലാവരും ക്രിസ്ത്യാനികളാണോ എന്നു പരിശോധിച്ചിട്ടല്ല അത് നല്‍കുന്നത്. ക്രിസ്ത്യാനികള്‍ മാത്രം സ്വീകരിക്കേണ്ട ഒന്നാണത് എന്നത് അവരുടെ വിശ്വാസമാണ്. അതിനെ ബഹുമാനിക്കുന്നവര്‍ അതില്‍ നിന്നും മാറിനില്‍ക്കുകയാണു വേണ്ടത്. പള്ളിയില്‍ പോകുന്നതിനെയോ അവിടത്തെ ചടങ്ങുകളില്‍ പങ്കുകൊള്ളുന്നതിനെയോ ആരും എതിര്‍ത്തിട്ടില്ലായിരുന്നു. കുറഞ്ഞ പക്ഷം അവിടെ പള്ളീലച്ചന്‍ നല്‍കുന്ന പ്രസാദം എന്താണെന്നന്വേഷിക്കുകയെങ്കിലും ചെയ്യേണ്ടിയിരുന്നു. അത് ചെയ്യാതെ വിമര്‍ശിക്കാന്‍ വേണ്ടി എഴുതുന്നത് സുബോധത്തിന്റെ ലക്ഷണമല്ല.

    ഈ പ്രസാദം ക്രിസ്ത്യാനിയല്ലാത്ത ഒരാള്‍ സ്വീകരിച്ചു എന്നു കരുതി ആകാശം ഇടിഞ്ഞു വീഴില്ല. അതുപോലെ ഹിന്ദുവല്ലാത്ത ഒരാള്‍ ഏതെങ്കിലും അമ്പലത്തിലെ ശ്രീകോവിലില്‍ കയറിയാലും ആകാശം ഇടിഞ്ഞു വീഴില്ല. ഔചിത്യ ബോധമുള്ളവര്‍ ഇതിനു രണ്ടിനും പോകില്ല.

    വിശ്വാസികളുടെ ആരാധനായലങ്ങളില്‍ കടന്നു കയറി അവരുടെ ആചാരങ്ങളെ അവഹേളിക്കുന്നത് വെറുപ്പും വിദ്വേഷവും ഉണ്ടാക്കും. താങ്കളുടെ സുഹൃത്തിന്റെ അമ്മയുടെ മനസില്‍ ഉണ്ടായതും ആ വെറുപ്പാണ്. അങ്ങനെ ഒരു വെറുപ്പുണ്ടാക്കിയിട്ട് താങ്കളെന്തു നേടി? മതസൌഹാര്‍ദ്ദം പ്രസംഗിക്കുന്നവര്‍ ഇതൊന്നും ചെയ്യരുത്. അല്ലാതെ തന്നെ മതങ്ങളിലെ ദുഷിപ്പുകളെ വിമര്‍ശിക്കാം.

    തങ്കളുടേത് മഹത്തായ ചിന്ത ആണെന്ന അഭിപ്രായം എനിക്കില്ല. വികല ചിന്ത ആണെന്നേ ഞാന്‍ പറയൂ.

    ReplyDelete
    Replies
    1. തുറന്ന അഭിപ്രായത്തിനു വളരെ നന്ദി.

      ആദ്യമേ പറയട്ടെ, ഇത് ഭാവനയല്ല. പിന്നെ നിങ്ങളുടെ കണ്ണില്‍ ഞാനൊരു കൊടും പാപം ചെയ്തെന്നു തോന്നുന്നുവെങ്കില്‍ അത് അങ്ങനെ തന്നെയിരിക്കട്ടെ. ഞാന്‍ വലിയൊരു തെറ്റ് ചെയ്തു. ഒരു പാപിയുമായി.

      എന്‍റെ സുഹൃത്ത് പള്ളിയില്‍ പോകുന്ന സമയത്ത് എന്നെ വിളിച്ചപ്പോളാണ് കൂടെ പോയത്. മാത്രവുമല്ല, തന്ന പ്രസാദം എനിക്ക് കഴിക്കാന്‍ പറ്റില്ല എന്നതിനെ സംബന്ധിച്ച് എനിക്ക് അറിയുകയും ഇല്ലായിരുന്നു. അമ്മച്ചി പറയുമ്പോള്‍ മാത്രമാണ് അതിനെ കുറിച്ച് ഞാന്‍ അറിയുന്നത് പോലും.

      ഞാന്‍ ആരെയും അവഹേളിക്കാന്‍ എവിടെയും പോകാറില്ലാ ട്ടോ. നിങ്ങള്‍ പറഞ്ഞ പോലെ ഇതൊക്കെ എന്‍റെ തെറ്റാണ്. ഞാന്‍ ഇവിടെ എല്ലാ മതങ്ങളെയും അധിക്ഷേപിച്ചിരിക്കുന്നു. തെറ്റ് ചൂണ്ടി കാണിച്ചു തന്നതിന് നന്ദി .

      പിന്നെ ഈ എഴുത്തിലൂടെ ഒരു വലിയ മത സൌഹാര്‍ദം ഉണ്ടാക്കിയെടുക്കാന്‍ പുറപ്പെട്ട വിശേഷാല്‍ വ്യക്തിയൊന്നുമല്ല ഞാന്‍..,. എനിക്ക് അങ്ങനത്തെ വ്യാമോഹങ്ങള്‍ ഒന്നുമില്ല താനും. കുറെ മത നേതാക്കാള്‍ ഒരു പന്തലില്‍ ഒന്നിച്ചിരുന്ന് അവരവരുടെ മത പ്രസംഗം നടത്തിയാലോ, അന്യോന്യം മറ്റ് വിശ്വാസികളുടെ മതാചാരങ്ങള്‍ നടത്തിയാലോ ഒന്നും മത സൌഹാര്‍ദം ഉണ്ടാകില്ല എന്ന് എനിക്ക് നന്നായി തന്നെ അറിയാം.

      അല്ലെങ്കില്‍ തന്നെ മതങ്ങള്‍ തമ്മില്‍ ഒരു സൌഹൃദത്തിന് വലിയ പ്രസക്തിയൊന്നും കൊടുക്കേണ്ട കാര്യമില്ല. മാനവ സൌഹാര്‍ദം ആണ് വേണ്ടത്. അതും ഇവിടെയില്ല ല്ലോ. അതൊക്കെ വല്ലതും പറഞ്ഞാല്‍ തന്നെ കുറ്റമാണ് താനും. അത് കൊണ്ട് അതും വേണ്ട എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം.

      താങ്കള്‍ പറഞ്ഞ പോലെ , എനിക്ക് സുബോധം ഒട്ടുമില്ല. അല്ലാതെ ഞാന്‍ ഈ വകയൊക്കെ എഴുതുമോ ? ചുമ്മാ നാല് വര്‍ഗീയ പ്രസംഗം നടത്തേണ്ട സമയത്ത് ഞാന്‍ എന്‍റെ സമയം കളഞ്ഞു. എന്താ ചെയ്യുക, ഔചിത്യ ബോധം എനിക്ക് തൊട്ടു തീണ്ടിയിട്ടില്ല. കഴിഞ്ഞത് കഴിഞ്ഞു ..അടുത്ത തവണ ഞാന്‍ തെറ്റ് ആവര്‍ത്തിക്കില്ല.

      എന്റേത് മഹത്തായ ചിന്തയാണെന്ന് എനിക്കൊട്ടും തോന്നിയിട്ടുമില്ല, ഇവിടെ പറഞ്ഞിട്ടുമില്ല. പിന്നെ വികലമായ ചിന്തകള്‍ അല്ല, ഒരു തിരുത്തുണ്ട് അതില്‍. വികലമായ തോന്നലുകള്‍ ആണ്.

      അന്ന് പള്ളിയില്‍ പോയത് കൊണ്ടോ , പ്രസാദം കഴിക്കാന്‍ ശ്രമിച്ചത് കൊണ്ടോ അമ്മച്ചിയുടെ വെറുപ്പും കുറുപ്പും ഒന്നും കിട്ടിയിട്ടില്ല. ഹി ഹി..ഇപ്പോഴും പഴയതിനേക്കാള്‍ നല്ല കുടുംബ ബന്ധം അവരോടുണ്ട്.

      നന്ദി കാളിദാസന്‍ ..വളരെയധികം നന്ദി ഇത്തരം നല്ല വീക്ഷണങ്ങള്‍ ഇനിയും പങ്കു വക്കുക.

      Delete
    2. താങ്കള്‍ പാപം ചെയ്തെന്നോ? എന്തു പാപം? താങ്കളിവിടെ എഴുതിയതിനോട് ഞാന്‍ പ്രതികരിച്ചു. അതിനിതുപോലെ സ്വയം പഴിക്കണോ?

      താങ്കളുടെ പ്രവര്‍ത്തി താങ്കളുടെ സുഹൃത്തിന്റെ അമ്മയില്‍ വരെ പ്രതിഷേധമുണ്ടാക്കി. അതുകൊണ്ടല്ലേ താങ്കളുടെ നടപടി ശരിയല്ല എന്നവര്‍ പറഞ്ഞതും. അവര്‍ തമാശ പറഞ്ഞതാണെന്നാണോ താങ്കള്‍ കരുതുന്നത്?

      സുഹൃത്ത് പള്ളിയില്‍ പോകാന്‍ വിളിച്ചതേതായാലും അവിടത്തെ പ്രസാദം സ്വീകരിക്കണമെന്നു പറഞ്ഞായിരിക്കില്ലല്ലോ. അതു കൊടുത്തു തുടങ്ങിയപ്പൊഴെങ്കിലും സുഹൃത്തിനോടതേക്കുറിച്ച് ചോദിക്കാമായിരുന്നു. അദ്ദേഹമൊരു വിശ്വാസി ആണല്ലോ. തീര്‍ച്ചയായും അതാര്‍ക്കൊക്കെ സ്വീകരിക്കാം എന്നു പറഞ്ഞു തരുമായിരുന്നു.

      മതസൌഹര്‍ദ്ദത്തേക്കുറിച്ച് ഇത്രയൊക്കെ അറിയുന്ന ഒരാള്‍ കുറച്ചു പേരിലെങ്കിലും  ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രവര്‍ത്തി ചെയ്യരുതായിരുന്നു.

      മാനവ സൌഹാര്‍ദ്ദം ആഗ്രഹിക്കുന്നവര്‍ എല്ലാ മത വിശ്വാസകേന്ദ്രങ്ങളും സന്ദര്‍ശിക്കുകയും മത ചടങ്ങുകള്‍ നടത്തുകയും അല്ല ചെയ്യേണ്ടത്. ഇതുപോലെയുള്ള ആചാരങ്ങള്‍ക്ക് പ്രസക്തിയില്ല എന്നു മനസിലാക്കി അവയില്‍ നിന്നും അകന്നു നില്‍ക്കുകയാണ്.

      താങ്കളുടേത് മഹത്തായ ചിന്തയാണെന്ന് ഇവിടെ പലരും എഴുതി കണ്ടു. അത് വായിച്ചാണു ഞാന്‍ പ്രതികരിച്ചതും.

      അമ്മച്ചിക്ക് താങ്കളോട് വെറുപ്പ് ഇപ്പോഴുണ്ടോ എന്നതൊക്കെ ഇതില്‍ എന്തു പ്രസക്തം. താങ്കളുടെ പ്രവര്‍ത്തി അവര്‍ക്കിഷ്ടമായില്ല. അതവര്‍ തുറന്നു പറഞ്ഞു. ഇപ്പോഴും പഴയതുപോലെ സ്നേഹമാണെങ്കില്‍ അവര്‍ അതൊക്കെ എപ്പോഴേ മറന്നു. മറക്കാത്തതു താങ്കളല്ലേ?

      Delete
    3. ഞാന്‍ ഇപ്പോഴും പറയുന്നു , ഞാന്‍ തെറ്റ് ചെയ്തിരിക്കുന്നു. ഇവിടെ എഴുതിയ പോലെയൊന്നും ഞാന്‍ ചെയ്യാന്‍ പാടില്ലായിരുന്നു. ഇനിയൊട്ടു ചെയ്യുകയുമില്ല. അന്നത് പറഞ്ഞു തരാന്‍ ആരുമുണ്ടായിരുന്നില്ല. എന്‍റെ സുഹൃത്ത് എന്‍റെ അടുത്ത് തന്നെയുണ്ടായിരുന്നു . പക്ഷെ ഒന്നും പറഞ്ഞു തന്നില്ല. പക്ഷെ അമ്മച്ചി പറഞ്ഞു തന്നു. അന്ന് അമ്മച്ചി പറഞ്ഞു തന്ന ശേഷം അത്തരം ചടങ്ങുകളില്‍ ഞാന്‍ പങ്കെടുക്കാറുമില്ല.

      എന്‍റെ വിയോജിപ്പുകള്‍ ഇവിടെ രേഖപ്പെടുത്തിയതും തെറ്റായി പോയി. പക്ഷെ ഇതെല്ലാം എഴുതാനും ഓര്‍ക്കാനും ഉണ്ടായ കാരണം ഞാന്‍ ആദ്യമേ പറഞ്ഞിരിക്കുന്നു. ഞാന്‍ ഇവിടെ എന്ത് പറയാന്‍ ശ്രമിച്ചു എന്നല്ല താങ്കള്‍ വായിച്ചത്.

      ഇപ്പോഴും താങ്കള്‍ അടക്കമുള്ളവര്‍ പറയുന്ന നിലപാടുകളോട് എനിക്ക് വിയോജിപ്പ് തന്നെയാണ് . എങ്കില്‍ പോലും അത് ഞാന്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, എന്ത് കൊണ്ടെന്നാല്‍ എന്‍റെ പ്രവര്‍ത്തി കൊണ്ട് താങ്കളെ പോലുള്ളവര്‍ക്ക് പോലും ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടും ഞാന്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല.

      ***

      "മാനവ സൌഹാര്‍ദ്ദം ആഗ്രഹിക്കുന്നവര്‍ എല്ലാ മത വിശ്വാസകേന്ദ്രങ്ങളും സന്ദര്‍ശിക്കുകയും മത ചടങ്ങുകള്‍ നടത്തുകയും അല്ല ചെയ്യേണ്ടത്. ഇതുപോലെയുള്ള ആചാരങ്ങള്‍ക്ക് പ്രസക്തിയില്ല എന്നു മനസിലാക്കി അവയില്‍ നിന്നും അകന്നു നില്‍ക്കുകയാണ്."
      ...
      ...
      നൂറു ശതമാനവും യോജിക്കുന്നു. അന്നത്തെ ആ സംഭവങ്ങള്‍ക്ക് ശേഷം ഇത് തന്നെയാണ് എന്‍റെ ഇപ്പോഴത്തെ നിലപാട്.


      നന്ദി സുഹൃത്തേ.

      Delete
    4. >>>അന്നത് പറഞ്ഞു തരാന്‍ ആരുമുണ്ടായിരുന്നില്ല. എന്‍റെ സുഹൃത്ത് എന്‍റെ അടുത്ത് തന്നെയുണ്ടായിരുന്നു . പക്ഷെ ഒന്നും പറഞ്ഞു തന്നില്ല. പക്ഷെ അമ്മച്ചി പറഞ്ഞു തന്നു. അന്ന് അമ്മച്ചി പറഞ്ഞു തന്ന ശേഷം അത്തരം ചടങ്ങുകളില്‍ ഞാന്‍ പങ്കെടുക്കാറുമില്ല.<<<<

      കിടന്നുരുളാതെ മാഷേ. താങ്കള്‍ എഴുതിയത് ഇതാണ്.

      ഞാന്‍ ആലോചിച്ചത് മറ്റൊന്നായിരുന്നു. ഞാന്‍ ആ പ്രസാദം കഴിക്കുന്നതില്‍ പള്ളീലച്ചനും കര്‍ത്താവിനും ഇല്ലാത്ത കുഴപ്പം അമ്മച്ചിക്ക് മാത്രം എന്ത് കൊണ്ട് ഉണ്ടായി ? കാരണം അമ്മച്ചിക്ക് എന്‍റെ മതം എന്താണെന്ന് അറിയാമായിരുന്നു. അപ്പോള്‍, മതം പറയാത്ത മത ചിന്തകള്‍ മാത്രമാണ് പലപ്പോഴും ഇതൊക്കെ പറയാന്‍ പലരെയും പ്രേരിപ്പിക്കുന്നത്.

      താങ്കള്‍ പ്രസാദം കഴിച്ചതില്‍ പള്ളീലച്ചനും കര്‍ത്താവിനും ഇല്ലാത്ത കുഴപ്പം അമ്മച്ചിക്കുണ്ടായി എന്നു പറഞ്ഞാല്‍ അതിലെ ധ്വനി എന്തെന്നു മനസിലാക്കാനുള്ള ബുദ്ധിവികാസമൊക്കെ എനിക്കുണ്ട്.

      പള്ളീലച്ചന്‍ വിതരണം ചെയ്യുന്ന പ്രസാദം എന്താണെന്നു പറഞ്ഞു തരാന്‍ അരുമുണ്ടായിരുന്നില്ല എന്നു വിലപിക്കുന്ന താങ്കളോടൊരു ചോദ്യം. താങ്കള്‍ക്കറിയില്ലാത്ത ഈ കാര്യം താങ്കളാരോടെങ്കിലും ചോദിച്ചിരുന്നോ? ഇല്ലല്ലോ. അറിയില്ലത്ത കാര്യം അറിയാന്‍ ശ്രമിക്കുനതല്ലേ സാമാന്യ യുക്തി?

      താങ്കള്‍ ഒന്നുമറിയാന്‍ ശ്രമിക്കാതെ മറ്റുള്ളവരെ പകര്‍ത്താന്‍ പോയി. നിസ്കാര കാര്യത്തിലായാലും പള്ളീലച്ചന്‍ വിതരണം ചെയ്ത പ്രസാദ കാര്യത്തിലായാലും. അതാണു രണ്ടിടത്തും പ്രശ്നമുണ്ടാക്കിയത്.

      പറഞ്ഞു തരാന്‍ ആളില്ല എന്നു വിലപിക്കുന്നതു കണ്ടതുകൊണ്ട് മറ്റൊന്നു കൂടി സൂചിപ്പിക്കട്ടെ. ഈ ബ്ളോഗിന്റെ നെറ്റിയില്‍ എഴുതി വച്ചിരിക്കുന്ന ഒരു വാചകമാണ്, കടലും ആകാശവും സംഗമിക്കുന്ന ഭൂമിയുടെ ഏതെങ്കിലും ഉയരമുള്ള അറ്റത്തേക്ക് നടന്നു പോകും. ഇത് തികച്ചും തെറ്റല്ലേ? കടലും ആകാശവും സംഗമിക്കുന്നു എന്നു തോന്നുന്നത് ഭൂമിയിലെ ഏറ്റവും താഴ്ന്ന അറ്റത്താണെന്നതല്ലേ ശരി?

      Delete
    5. >>>പക്ഷെ ഇതെല്ലാം എഴുതാനും ഓര്‍ക്കാനും ഉണ്ടായ കാരണം ഞാന്‍ ആദ്യമേ പറഞ്ഞിരിക്കുന്നു. ഞാന്‍ ഇവിടെ എന്ത് പറയാന്‍ ശ്രമിച്ചു എന്നല്ല താങ്കള്‍ വായിച്ചത്. <<<<


      താങ്കള്‍ പറയാന്‍ ശ്രമിച്ചത് എന്താണെന്ന് എനിക്ക് ശരിക്കും മനസിലായിരുന്നു. അതേക്കുറിച്ച് എഴുതാതിരുന്നത് മനപ്പൂര്‍വമാണ്. ഇപ്പോള്‍ എഴുതാം.

      താങ്കള്‍ എഴുതി,

      നല്ലൊരു വായനാനുഭവം തരുന്ന ഈ ലേഖനത്തെ എന്ത് കൊണ്ട് ചില മതവിശ്വാസികള്‍ അസഹിഷ്ണുതയോടെ നോക്കി കാണുന്നു എന്നത് എനിക്കിപ്പോഴും മനസിലാകാത്ത ഒരു കാര്യമാണ്.

      മാപ്പിള രാമായണത്തേക്കുറിച്ച് എഴുതപ്പെട്ട ആ പുസ്തകം ചില മത വിശ്വാസികള്‍ അസഹിഷ്ണുതയോട് കാണുന്നു. അത് ശരിയല്ല എന്നു തന്നെയല്ലേ താങ്കള്‍ പറയാന്‍ ശ്രമിച്ചത്?

      ലോകത്തുള്ള എല്ലാ കഥകളും ഇസ്ലാമിന്റേതാക്കുന്ന നടപടിയെ മറ്റ് മത വിശ്വാസികള്‍ അസഹിഷ്ണുതയോടെ കാണുന്നതിനെ വിമര്‍ശിക്കുന്ന താങ്കളെന്തുകൊണ്ട്, മുസ്ലിങ്ങള്‍  നടത്തുന്ന ഈ ചുരണ്ടി മാറ്റലിനെ വിമര്‍ശിക്കുന്നില്ല? തരുവണയായാലും മുസ്ലിം മത സ്ഥാപകന്‍ മൊഹമ്മദായാലും ചെയ്യുന്നത് പണി ഒന്നു തന്നെ. മൊഹമ്മദ് ജനിച്ച ഗോത്രത്തിന്, യഹൂദ മതവുമായോ ക്രൈസ്തവ മതവുമായോ യാതൊരു ബന്ധ്വിമില്ലായിരുന്നു. അറേബ്യയില്‍ പ്രചരിച്ചിരുന്ന മതങ്ങളായ യഹൂദ മതത്തിലെയും ക്രൈസ്തവ മതത്തിലെയും ദൈവങ്ങളും  പ്രവാചകരും ചേലുള്ളവരാണെന്ന് കണ്ട് ഈ രണ്ടു മതങ്ങളിലെയും പ്രവാചകരെയും ദൈവങ്ങളെയും താന്‍ സ്ഥാപിച്ച പുതിയ മതത്തിന്റേതാക്കി അദ്ദേഹം മാമോദീസ മുക്കി എടുത്തു. അവരുടെ വേദ പുസ്തക കഥകളൊക്കെ ഇസ്ലാം എന്ന മതത്തിന്റേതാക്കി മാറ്റി.

      ഹൈന്ദവ പുരാണമായ ഭവിഷ്യ പുരാണത്തില്‍ പരാമര്‍ശിക്കുന്ന മഹാമത എന്ന രാക്ഷസ്സന്‍ മൊഹമ്മദാണെന്ന് മറ്റ് ചില മുസ്ലിങ്ങള്‍ പറഞ്ഞു നടക്കാറുണ്ട്. അതുപോലെയുള്ള ഒരു തമാശയായേ ഈ മാപ്പിള രാമയണ കഥയെ ഞാന്‍ കാണുന്നുള്ളു. ഹൈന്ദവ കഥക്ക് മുസ്ലിങ്ങളുടേതായ ഒരു ഭാഷ്യം നല്‍കി എന്നു മാത്രമേ ഞാന്‍ കരുതുന്നുള്ളൂ. പണ്ട് യഹൂദ ക്രൈസ്തവ കഥകള്‍ക്ക് മൊഹമ്മദ് ഇസ്ലാമിക ഭാഷ്യം നല്‍കിയതുപോലെ.

      ഇതിലൊക്കെ വ്യക്തമായ ചില അജണ്ടകളുണ്ട്. മൊഹമ്മദ് ഓതിയ പുതിയ വേദം അദ്ദേഹത്തിന്റെ ഗോത്രം പോലും തള്ളിക്കളഞ്ഞിരുന്നു. മക്കയില്‍ നിന്നുമദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. അറേബ്യയിലെ പ്രബല മതമായിരുന്ന യഹൂദ മത വിശ്വാസികളൊക്കെ തന്റെ കഥകളൊക്കെ വിശ്വസിച്ച്, പുതിയ മതത്തില്‍ ചേരുമെന്നായിരുന്നു അദ്ദേഹം കരുതിയത്. പക്ഷെ അങ്ങനെ നടന്നില്ല. അതില്‍ അരിശം പൂണ്ട മൊഹമ്മദ് സൈന്യം സംഘടിപ്പിച്ച് യുദ്ധം ചെയ്തു. അധികാരം പിടച്ചടക്കി ഖലീഫ ആയി. മറ്റെല്ലാ മതങ്ങളെയും നിരോധിച്ച് ഇസ്ലാം മാത്രം അനുവദിച്ചു. ഇന്നും അറേബ്യയില്‍ ഇസ്ലാം മാത്രമേ അവിടത്തുകാര്‍ക്ക് അനുവദിച്ചിട്ടുള്ളു. മതം മാറിയാല്‍ വധ ശിക്ഷയാണവിടെ.

      മുസ്ലിം വീട്ടില്‍ വളര്‍ന്നതുകൊണ്ട് മുസ്ലിങ്ങള്‍ നടത്തുന്ന ഈ കള്ളക്കളികളൊന്നും താങ്കള്‍ക്ക് മനസിലാകുന്നില്ല. അല്ലെങ്കില്‍ മനസിലാക്കാന്‍ ശ്രമിക്കുന്നില്ല. ഗ്രീക്ക് ചക്രവര്‍ത്തിയായിരുന്ന അലക്സാണ്ടര്‍ പോലും മൊഹമ്മദിന്റെ കഥകളില്‍ പ്രവാചകനാണെന്ന് താങ്കള്‍ കേട്ടിട്ടുണ്ടോ എന്തോ. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെ മനുഷ്യര്‍ ആരാധിക്കുന്ന ദൈവങ്ങളെയൊക്കെ മുസ്ലിം പ്രവാചകരാക്കുക എന്നതാണു കുറെ ഏറെ മുസ്ലിങ്ങളുടെ ഹോബി. അത് ഇന്നു തുടങ്ങിയതൊന്നുമല്ല. മൊഹമ്മദിന്റെ കാലം മുതലെ തുടങ്ങിയതാണ്.

      രാമനെയും കൃഷ്ണനെയും മുസ്ലിം പ്രവാചകരാക്കാന്‍ കുറച്ച് മുസ്ലിങ്ങള്‍ പാടുപെടുമ്പോള്‍, നിലവിളക്ക് ഹൈന്ദവം എന്നാക്ഷേപിച്ച് അത് കൊളുത്താന്‍ വിസമ്മതിക്കുകയാണു മറ്റ് ചില മുസ്ലിങ്ങളെന്ന സത്യം താങ്കളറിഞ്ഞിട്ടുണ്ടോ?. ഗംഗ എന്ന പേര്, അനിസ്ലാമികം എന്നാരോപിച്ച് സര്‍ക്കാര്‍ മന്ദിരങ്ങളുടെ പേര്, മുസ്ലിം തീവ്രവാദ സംഘടനയുടെ മുഖപത്രത്തിന്റെ പേരായ തേജസ് എന്നാക്കി മാറ്റുന്നു കേരളത്തിലെ ഒരു മുസ്ലിം മന്ത്രി. തരുവണയുടെ മനോവിഭ്രാന്തിയേക്കാള്‍ കേരള പൊതു സമൂഹത്തെ ബാധിക്കുന്നത് ഇതുപോലുള്ള അല്‍പ്പത്തരങ്ങളാണ്.

      Delete
    6. >>>അന്നത് പറഞ്ഞു തരാന്‍ ആരുമുണ്ടായിരുന്നില്ല. എന്‍റെ സുഹൃത്ത് എന്‍റെ അടുത്ത് തന്നെയുണ്ടായിരുന്നു . പക്ഷെ ഒന്നും പറഞ്ഞു തന്നില്ല. പക്ഷെ അമ്മച്ചി പറഞ്ഞു തന്നു. അന്ന് അമ്മച്ചി പറഞ്ഞു തന്ന ശേഷം അത്തരം ചടങ്ങുകളില്‍ ഞാന്‍ പങ്കെടുക്കാറുമില്ല.<<<<

      കിടന്നുരുളാതെ മാഷേ. താങ്കള്‍ എഴുതിയത് ഇതാണ്.

      ഞാന്‍ ആലോചിച്ചത് മറ്റൊന്നായിരുന്നു. ഞാന്‍ ആ പ്രസാദം കഴിക്കുന്നതില്‍ പള്ളീലച്ചനും കര്‍ത്താവിനും ഇല്ലാത്ത കുഴപ്പം അമ്മച്ചിക്ക് മാത്രം എന്ത് കൊണ്ട് ഉണ്ടായി ? കാരണം അമ്മച്ചിക്ക് എന്‍റെ മതം എന്താണെന്ന് അറിയാമായിരുന്നു. അപ്പോള്‍, മതം പറയാത്ത മത ചിന്തകള്‍ മാത്രമാണ് പലപ്പോഴും ഇതൊക്കെ പറയാന്‍ പലരെയും പ്രേരിപ്പിക്കുന്നത്.

      താങ്കള്‍ പ്രസാദം കഴിച്ചതില്‍ പള്ളീലച്ചനും കര്‍ത്താവിനും ഇല്ലാത്ത കുഴപ്പം അമ്മച്ചിക്കുണ്ടായി എന്നു പറഞ്ഞാല്‍ അതിലെ ധ്വനി എന്തെന്നു മനസിലാക്കാനുള്ള ബുദ്ധിവികാസമൊക്കെ എനിക്കുണ്ട്.
      ..
      ...
      .....
      ...
      ഞാന്‍ കിടന്നു ഉരുളുന്നെന്നോ...പോന്നു മാഷേ , അത് തന്നെയല്ലേ ഞാന്‍ വീണ്ടും പറയുന്നത്. അന്നത് പറഞ്ഞു തരാന്‍ ആരുമുണ്ടായിരുന്നില്ല. അമ്മച്ചി അത് പറഞ്ഞ ശേഷം ഞാന്‍ അത് കഴിച്ചില്ല. അതിനു ശേഷം വന്ന ചിന്തയാണ് അവിടെ പങ്കു വച്ചത്. പിന്നെ താങ്കളുടെ ബുദ്ധിവികാസം എനിക്ക് ഇതിനകം ബോധ്യപ്പെട്ടു കഴിഞ്ഞ സ്ഥിതിക്ക് ഞാന്‍ വീണ്ടും അതെ കുറിച്ച് പറയാന്‍ ആളല്ല.

      ഇവിടെ ഈ എഴുതിയ ഒരിടത്തും ഞാന്‍ പറഞ്ഞത് മാത്രം ശരി എന്ന നിലാപാടുകള്‍ ഇല്ല. എന്‍റെ തോന്നലുകള്‍ ഇവിടെ പങ്കു വച്ചു എന്ന് മാത്രം.

      താങ്കള്‍ ഇവിടെ വിശദീകരിച്ചു തന്ന കാര്യങ്ങള്‍ക്ക് വളരെ നന്ദി. അഭിപ്രായം എഴുതിയതിനും മറ്റ് വലിയ വിശദീകരണങ്ങള്‍ക്കും നന്ദി.

      ഇത്തരം വിഷയങ്ങളില്‍ താങ്കള്‍ക്കുള്ള പാണ്ഡിത്യം എനിക്കില്ലാത്തത് കൊണ്ടും, ഈ ബ്ലോഗില്‍ ഞാന്‍ പങ്കു വച്ചത് എന്‍റെ ചില തോന്നലുകള്‍ മാത്രമാണ് എന്നുള്ളത് കൊണ്ടും എന്നോട് ക്ഷമിക്കുക. താങ്കള്‍ പറഞ്ഞത് മാത്രമാണ് ശരി എന്ന് താങ്കള്‍ വിശ്വസിക്കുക.

      Delete
    7. >>>>അന്നത് പറഞ്ഞു തരാന്‍ ആരുമുണ്ടായിരുന്നില്ല. അമ്മച്ചി അത് പറഞ്ഞ ശേഷം ഞാന്‍ അത് കഴിച്ചില്ല. അതിനു ശേഷം വന്ന ചിന്തയാണ് അവിടെ പങ്കു വച്ചത്. <<<

      താങ്കള്‍ക്ക് അടുത്ത കാലത്തു വന്ന ചിന്തയേക്കുറിച്ചു തന്നെയാണു ഞാന്‍ എഴുതിയത്. മാപ്പിള രാമായണത്തേക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ വന്ന അഭിപ്രായങ്ങള്‍  ഇഷ്ടപ്പെടാതെ വന്നപ്പോള്‍  ഹിന്ദുമതത്തെയും, ക്രിസ്തുമതതെയും ഇസ്ലാമിനെയും ഒന്നു ചൊറിയാന്‍ തോന്നിയ ചിന്തയേക്കുറിച്ച് തന്നെയാണു ഞാന്‍ പ്രതികരിച്ചത്. മാപ്പിള രാമായണത്തെ വിമര്‍ശിച്ചെഴുതിയത് ഹിന്ദുക്കളായിരുന്നു. നിഷ്പക്ഷമാകാന്‍ വേണ്ടി ഇരിക്കട്ടെ മൂന്നു മതങ്ങള്‍ക്കും ഓരോ തട്ട് എന്ന രീതിയില്‍  എഴുതിയ കാര്യങ്ങളേക്കുറിച്ചു തന്നെയാണു ഞാന്‍ പ്രതികരിച്ചതും.

      ക്രിസ്ത്യന്‍ പള്ളിയില്‍ ചെന്ന് പ്രസാദം സ്വീകരിക്കാനും മുസ്ലിം മോസ്കില്‍ ചെന്ന് നിസ്കരികാനും താങ്കളെ ആരും ക്ഷണിച്ചിട്ടില്ല രണ്ടിടത്തും താങ്കള്‍ ഇടിച്ചു കയറി ചെന്നു അരുതാത്തത് ചെയ്യുകയായിരുന്നു. സ്വന്തം വിവരക്കേടുകൊണ്ട് ക്രിസ്ത്യന്‍ പള്ളിയിലും മുസ്ലിം മോസ്കിലും ഉണ്ടായ അനുഭവത്തെ മുന്‍നിറുത്തി മത വിമര്‍ശനം നടത്തുന്നതിണേക്കുറിച്ചു തന്നെയാണു ഞാന്‍ എഴുതിയതും.

      അതോ ഇനി എനിക്ക് തെറ്റിയതാണോ? താങ്കള്‍ നടത്തിയത് ഒരു ക്രിസ്ത്യാനി അമ്മച്ചിയില്‍ നിന്നും,   ഗള്‍ഫിലെ മോസ്കില്‍ നിസ്കരിക്കാന്‍ പോയപ്പോള്‍ മുസ്ലിങ്ങളില്‍ നിന്നും ഉണ്ടായ ദുരനുഭവങ്ങളെ  പ്രകീര്‍ത്തിച്ചതാണോ വിമര്‍ശിച്ചതാണോ?

      പ്രകീര്‍ത്തിച്ചതാണെങ്കില്‍ ഞാന്‍ എഴുതിയതത്രയും പിന്‍വലിക്കുന്നു. ക്ഷമ ചോദിക്കുന്നു

      >>>ഇത്തരം വിഷയങ്ങളില്‍ താങ്കള്‍ക്കുള്ള പാണ്ഡിത്യം എനിക്കില്ലാത്തത് കൊണ്ടും, ഈ ബ്ലോഗില്‍ ഞാന്‍ പങ്കു വച്ചത് എന്‍റെ ചില തോന്നലുകള്‍ മാത്രമാണ് എന്നുള്ളത് കൊണ്ടും എന്നോട് ക്ഷമിക്കുക. താങ്കള്‍ പറഞ്ഞത് മാത്രമാണ് ശരി എന്ന് താങ്കള്‍ വിശ്വസിക്കുക.<<<

      ശരിയും തെറ്റും തീരുമാനിക്കാന്‍ ഇതെന്താ കോടതിയാണോ മാഷേ. താങ്കള്‍ ഒരഭിപ്രായമെഴുതി. താങ്കളുടെ തോന്നലുകളാണിവിടെ എന്നു വിശ്വസിച്ചുകൊണ്ടു തന്നെയാണു ഞാന്‍ ഇത്രയും എഴുതിയത്. പൊതു വേദിയില്‍ ആയതുകൊണ്ട് ഞാന്‍ വായിച്ചു. പ്രതികരിച്ചു. അതിനു മറ്റ് വ്യാഖ്യാനങ്ങള്‍ ആശാസ്യമാണോ?

      Delete
    8. ക്രിസ്ത്യന്‍ പള്ളിയില്‍ ചെന്ന് പ്രസാദം സ്വീകരിക്കാനും മുസ്ലിം മോസ്കില്‍ ചെന്ന് നിസ്കരികാനും താങ്കളെ ആരും ക്ഷണിച്ചിട്ടില്ല രണ്ടിടത്തും താങ്കള്‍ ഇടിച്ചു കയറി ചെന്നു അരുതാത്തത് ചെയ്യുകയായിരുന്നു. സ്വന്തം വിവരക്കേടുകൊണ്ട് ക്രിസ്ത്യന്‍ പള്ളിയിലും മുസ്ലിം മോസ്കിലും ഉണ്ടായ അനുഭവത്തെ മുന്‍നിറുത്തി മത വിമര്‍ശനം നടത്തുന്നതിണേക്കുറിച്ചു തന്നെയാണു ഞാന്‍ എഴുതിയതും.
      ....
      ....
      .....

      എന്നെ ആരും ക്ഷണിച്ചിട്ടില്ലായിരുന്നു.. എന്‍റെ തെറ്റാണെന്ന് ഞാന്‍ സമ്മതിക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോള്‍ അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കുന്നുമില്ല. പിന്നെ എന്താണ് താങ്കള്‍ക്കു ഇത്ര കുഴപ്പം ? അതോ ഇതൊക്കെ താങ്കളെ ഞാന്‍ ബോധിപ്പിക്കണമോ ?

      മതവിമാര്‍ശനം നടത്തിയെന്നോ ? ഹ ഹ..അത് കലക്കി..ഇവിടെ എവിടെയാണ് മാഷേ മത വിമര്‍ശനം നടത്തിയിരിക്കുന്നത്? എന്‍റെ തോന്നലുകള്‍ പങ്കു വച്ചതില്‍ താങ്കളുടെ മതബോധം വ്രണപ്പെട്ടുവെങ്കില്‍ ഞാന്‍ ഇതാ വീണ്ടും ക്ഷമ ചോദിക്കുന്നു.
      ***********

      അതോ ഇനി എനിക്ക് തെറ്റിയതാണോ? താങ്കള്‍ നടത്തിയത് ഒരു ക്രിസ്ത്യാനി അമ്മച്ചിയില്‍ നിന്നും, ഗള്‍ഫിലെ മോസ്കില്‍ നിസ്കരിക്കാന്‍ പോയപ്പോള്‍ മുസ്ലിങ്ങളില്‍ നിന്നും ഉണ്ടായ ദുരനുഭവങ്ങളെ പ്രകീര്‍ത്തിച്ചതാണോ വിമര്‍ശിച്ചതാണോ?
      ...
      ...
      ....
      ഹ ഹ..അയ്യോ അല്ലേ അല്ല. ഞാന്‍ പഴയ ഒരു ഓര്‍മ്മകള്‍ ഒന്ന് പങ്കു വച്ച് പോയതാണേ...അല്ലാതെ മതങ്ങളെ പ്രകീര്‍ത്തിക്കാനും വിമര്‍ശിക്കാനും നമ്മളൊക്കെ ആര്..അതിനു കഴിവുള്ള മഹാന്മാര്‍ ഇവിടെ വേറെ എത്രയോ പേരുണ്ട്..അതിനൊരു അപവാദമാകാന്‍ നമ്മളില്ലേ ..

      *********
      താങ്കള്‍ക്ക് അടുത്ത കാലത്തു വന്ന ചിന്തയേക്കുറിച്ചു തന്നെയാണു ഞാന്‍ എഴുതിയത്. മാപ്പിള രാമായണത്തേക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ വന്ന അഭിപ്രായങ്ങള്‍ ഇഷ്ടപ്പെടാതെ വന്നപ്പോള്‍ ഹിന്ദുമതത്തെയും, ക്രിസ്തുമതതെയും ഇസ്ലാമിനെയും ഒന്നു ചൊറിയാന്‍ തോന്നിയ ചിന്തയേക്കുറിച്ച് തന്നെയാണു ഞാന്‍ പ്രതികരിച്ചത്. മാപ്പിള രാമായണത്തെ വിമര്‍ശിച്ചെഴുതിയത് ഹിന്ദുക്കളായിരുന്നു. നിഷ്പക്ഷമാകാന്‍ വേണ്ടി ഇരിക്കട്ടെ മൂന്നു മതങ്ങള്‍ക്കും ഓരോ തട്ട് എന്ന രീതിയില്‍ എഴുതിയ കാര്യങ്ങളേക്കുറിച്ചു തന്നെയാണു ഞാന്‍ പ്രതികരിച്ചതും.
      ...
      ...

      ഓഹോ..അപ്പൊ അതാണ്‌ കാര്യം..സംഭവം എന്‍റെ ചൊറിച്ചില്‍ ഇപ്പൊ മാറിയിരിക്കുന്നു. ഡോക്ടറുടെ ചികിത്സ ഏറ്റു ട്ടോ. വളരെ നന്ദി..
      ******

      ശരിയും തെറ്റും തീരുമാനിക്കാന്‍ ഇതെന്താ കോടതിയാണോ മാഷേ. താങ്കള്‍ ഒരഭിപ്രായമെഴുതി. താങ്കളുടെ തോന്നലുകളാണിവിടെ എന്നു വിശ്വസിച്ചുകൊണ്ടു തന്നെയാണു ഞാന്‍ ഇത്രയും എഴുതിയത്. പൊതു വേദിയില്‍ ആയതുകൊണ്ട് ഞാന്‍ വായിച്ചു. പ്രതികരിച്ചു. അതിനു മറ്റ് വ്യാഖ്യാനങ്ങള്‍ ആശാസ്യമാണോ?
      ..
      ...
      ...
      ക്ഷമിക്കണം ..എന്‍റെ തെറ്റിന് ഞാന്‍ മാപ്പ് ചോദിക്കുന്നു. കോടതിയില്‍ മാത്രമല്ല ല്ലോ ശരിയും തെറ്റും വിലയിരുത്തപ്പെടുക.

      വീണ്ടും വീണ്ടും അഭിപ്രായങ്ങള്‍ അറിയിച്ചു കൊണ്ടിരിക്കുന്നതിലെ ഉദ്ദേശ്യ ശുദ്ധിയെ ഞാന്‍ മാനിക്കുന്നു . വളരെ നന്ദി. വീണ്ടും വരുക.

      Delete
    9. >>>മതവിമാര്‍ശനം നടത്തിയെന്നോ ? ഹ ഹ..അത് കലക്കി..ഇവിടെ എവിടെയാണ് മാഷേ മത വിമര്‍ശനം നടത്തിയിരിക്കുന്നത്? എന്‍റെ തോന്നലുകള്‍ പങ്കു വച്ചതില്‍ താങ്കളുടെ മതബോധം വ്രണപ്പെട്ടുവെങ്കില്‍ ഞാന്‍ ഇതാ വീണ്ടും ക്ഷമ ചോദിക്കുന്നു. <<<<


      താങ്കള്‍ എഴുതിയത് ഇതാണ്.

      അപ്പോള്‍, മതം പറയാത്ത മത ചിന്തകള്‍ മാത്രമാണ് പലപ്പോഴും ഇതൊക്കെ പറയാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. അതെ സമയത്ത്, അവര്‍ പ്രാര്‍ഥിക്കുന്നത് ദൈവത്തോടാണ് എന്നും, ആ ദൈവത്തിന്‍റെ ഒരു സൃഷ്ടി തന്നെയാണ് ഞാന്‍ എന്നുമുള്ള പരമമായ ദൈവീക തത്വത്തെ അവര്‍ക്ക് അറിയാന്‍ പറ്റിയിരുന്നെകില്‍, ആ പ്രസാദം കഴിക്കാന്‍ അവരെന്നെ നിര്‍ബന്ധിക്കുമായിരുന്നു.

      മതം പറയാത്ത മത ചിന്തകള്‍ ക്രിസ്ത്യാനിക്കുണ്ട് എന്നാക്ഷേപിക്കുന്നതിനെ എന്താണു വിളിക്കേണ്ടത് മാഷേ? മതത്തെ പുകഴ്ത്തുന്നതാണെന്നോ?

      അമ്മച്ചി പറഞ്ഞത് മതം പറയാത്ത മത ചിന്തയാണെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണു താങ്കള്‍ പറഞ്ഞത്? താങ്കള്‍ ബൈബിളും ക്രൈസ്തവ ചുന്തകളും വായിച്ചിട്ടുണ്ടോ? 2000 വര്‍ഷങ്ങളായി ക്രിസ്തു മതം പറയുന്ന മത ചിന്ത തന്നെയാണ്, പള്ളീലച്ചന്‍ വിതരണം ചെയ്യുന്ന പ്രസാദവുമായി ബന്ധപ്പെട്ടത്.

      മാപ്പിള രാമായണം മതം പറഞ്ഞ മത ചിന്തയാണെന്ന് എന്തടിസ്ഥനത്തിലാണു താങ്കള്‍ മനസിലാക്കിയത്? ഇത് പറഞ്ഞിരിക്കുന്ന കുര്‍ആന്‍ ഭാഗങ്ങളോ ഹദീസുകളോ താങ്കള്‍ വായിച്ചിട്ടുണ്ടോ?

      അഹിന്ദുക്കള്‍ക്ക് ഹിന്ദു ദേവലയങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ല എന്നത് ഹൈന്ദവ ചിന്ത അല്ലെന്ന് താങ്കളെങ്ങനെയാണു മനസിലാക്കിയത്? മനുവിന്റെ നിയമ സംഹിത താങ്കള്‍ വായിച്ചിട്ടുണ്ടോ?

      ഇതൊക്കെ മതങ്ങള്‍ പറയാത്ത ചിന്തകളെന്നും മതം പറഞ്ഞ ചിന്തകളെന്നുമൊക്കെ തരം തിരിക്കുന്നത് താങ്കളുടെ അറിവില്ലായ്മയാണു മാഷേ.

      നിരീശ്വരവാദം വരെ എത്തിപ്പോയ ചിന്തകളുണ്ടായ ഒരാള്‍ തന്നെ പരമമയ ദൈവീക സത്യം എന്നൊക്കെ പറയുന്നത് കല്ലുകടിയല്ലേ മാഷേ?


      എല്ലാ മതത്തിലുമൊരു പോലെ വിശ്വസിക്കുന്ന താങ്കളുടെ ശിഖണ്ഠി ദൈവീക ചിന്തയല്ല മത വിശ്വാസികള്‍ക്കുള്ളത്. അത് മനസിലാകാത്ത പ്രശ്നമാണു താങ്കള്‍ക്ക്.

      Delete
    10. >>>>എന്നെ ആരും ക്ഷണിച്ചിട്ടില്ലായിരുന്നു.. എന്‍റെ തെറ്റാണെന്ന് ഞാന്‍ സമ്മതിക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോള്‍ അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കുന്നുമില്ല. പിന്നെ എന്താണ് താങ്കള്‍ക്കു ഇത്ര കുഴപ്പം ? അതോ ഇതൊക്കെ താങ്കളെ ഞാന്‍ ബോധിപ്പിക്കണമോ ?<<<<


      ഒരു പൊതു വേദിയില്‍ താങ്കള്‍ ചിലതൊക്കെ എഴുതി. ചര്‍ച്ചക്ക് വേണ്ടി തുറന്നും വച്ചു. അതേക്കുറിച്ച് ഞാന്‍ എന്റെ അഭിപ്രായങ്ങളും വിയോജിപ്പുകളും എഴുതി. എന്നെ ബോധിപ്പിക്കണോ വേണ്ടയോ എന്നതൊക്കെ താങ്കളുടെ സ്വാതന്ത്ര്യം.

      താങ്കളുടെ തോന്നലുകളേക്കുറിച്ച് എനിക്കും ചില അഭിപ്രായങ്ങളുണ്ട്. തരുവണയുടെ തോന്നലുകളേക്കുറിച്ചും മാധവിക്കുട്ടിയുടെ തോന്നലുകളേക്കുറിച്ചുംഉണ്ട്. തോന്നലുകള്‍ മാത്രമല്ലല്ലോ യാഥാര്‍ത്ഥ്യങ്ങള്‍. ഞാനുള്‍പ്പടെയുള്ളവര്‍ അഭിപ്രായങ്ങള്‍ പറയട്ടേ. അതല്ലേ ആരോഗ്യകരമായ ചര്‍ച്ച കൊണ്ട് ഉദ്ദേശിക്കുന്നത്. അസഹിഷ്ണു ആകാതെ മാഷേ.

      Delete
    11. >>>ഹ ഹ..അയ്യോ അല്ലേ അല്ല. ഞാന്‍ പഴയ ഒരു ഓര്‍മ്മകള്‍ ഒന്ന് പങ്കു വച്ച് പോയതാണേ...അല്ലാതെ മതങ്ങളെ പ്രകീര്‍ത്തിക്കാനും വിമര്‍ശിക്കാനും നമ്മളൊക്കെ ആര്..അതിനു കഴിവുള്ള മഹാന്മാര്‍ ഇവിടെ വേറെ എത്രയോ പേരുണ്ട്..അതിനൊരു അപവാദമാകാന്‍ നമ്മളില്ലേ .. <<<<


      വിമര്‍ശനം നടത്തുന്ന എല്ലാവരും അവരവരുടെ ചിന്തകളാണു പങ്കു വയ്ക്കാറുള്ളത്. അല്ലാതെ മറ്റാരുടെയെങ്കിലും അല്ല.

      ഇതിനു തൊട്ടു മുമ്പുള്ള പോസ്റ്റില്‍ സലീം കുമാറിനെ പ്രകീര്‍ത്തിച്ച് സലിം കുമാറിന്റെ മനസിലൂടെ സഞ്ചരിച്ചെഴുതിയ തോന്നലുകളും ഞാന്‍ വായിച്ചു. അതില്‍ തിലകനു വരെ ഒരു കൊട്ടു കൊട്ടിയതും ഞാന്‍ വായിച്ചു. അതൊന്നും വിമര്‍ശനമായി കാണരുതെന്നു കൂടി താങ്കള്‍ പറഞ്ഞോളൂ.

      താങ്കള്‍ ആരെയാണു വിഡ്ഢിയാക്കുന്നത് മാഷേ. വിമര്‍ശനം നടത്തുമ്പോള്‍ വിമര്‍ശന്മാണെന്നു പറയാന്‍ താങ്കളെന്തിനാണു പേടിക്കുന്നത്?

      Delete
    12. താങ്കള്‍ എഴുതിയത് ഇതാണ്.

      അപ്പോള്‍, മതം പറയാത്ത മത ചിന്തകള്‍ മാത്രമാണ് പലപ്പോഴും ഇതൊക്കെ പറയാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. അതെ സമയത്ത്, അവര്‍ പ്രാര്‍ഥിക്കുന്നത് ദൈവത്തോടാണ് എന്നും, ആ ദൈവത്തിന്‍റെ ഒരു സൃഷ്ടി തന്നെയാണ് ഞാന്‍ എന്നുമുള്ള പരമമായ ദൈവീക തത്വത്തെ അവര്‍ക്ക് അറിയാന്‍ പറ്റിയിരുന്നെകില്‍, ആ പ്രസാദം കഴിക്കാന്‍ അവരെന്നെ നിര്‍ബന്ധിക്കുമായിരുന്നു.

      മതം പറയാത്ത മത ചിന്തകള്‍ ക്രിസ്ത്യാനിക്കുണ്ട് എന്നാക്ഷേപിക്കുന്നതിനെ എന്താണു വിളിക്കേണ്ടത് മാഷേ? മതത്തെ പുകഴ്ത്തുന്നതാണെന്നോ?
      ...
      ...
      ....

      തീര്‍ച്ചയായും മതത്തെ ഞാന്‍ ഇവിടെ പുകഴ്ത്തിയതല്ല ...ആക്ഷേപിച്ചിട്ടും ഇല്ല. ആ സമയത്ത് എനിക്കുണ്ടായ തോന്നലുകള്‍ ഇവിടെ പങ്കു വച്ചതിനെ താങ്കള്‍ എങ്ങിനെ വേണമെങ്കിലും വിശദീകരിച്ചു കൊള്ളുക. താങ്കള്‍ അഭിപ്രായം പറയുന്ന പോലെ എന്നെ പോലുള്ളവര്‍ക്കും അഭിപ്രായം പങ്കു വക്കാനുള്ള സ്വാതന്ത്ര്യത്തെ മാനിക്കുക .
      ********
      അമ്മച്ചി പറഞ്ഞത് മതം പറയാത്ത മത ചിന്തയാണെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണു താങ്കള്‍ പറഞ്ഞത്? താങ്കള്‍ ബൈബിളും ക്രൈസ്തവ ചുന്തകളും വായിച്ചിട്ടുണ്ടോ? 2000 വര്‍ഷങ്ങളായി ക്രിസ്തു മതം പറയുന്ന മത ചിന്ത തന്നെയാണ്, പള്ളീലച്ചന്‍ വിതരണം ചെയ്യുന്ന പ്രസാദവുമായി ബന്ധപ്പെട്ടത്.

      മാപ്പിള രാമായണം മതം പറഞ്ഞ മത ചിന്തയാണെന്ന് എന്തടിസ്ഥനത്തിലാണു താങ്കള്‍ മനസിലാക്കിയത്? ഇത് പറഞ്ഞിരിക്കുന്ന കുര്‍ആന്‍ ഭാഗങ്ങളോ ഹദീസുകളോ താങ്കള്‍ വായിച്ചിട്ടുണ്ടോ?

      അഹിന്ദുക്കള്‍ക്ക് ഹിന്ദു ദേവലയങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ല എന്നത് ഹൈന്ദവ ചിന്ത അല്ലെന്ന് താങ്കളെങ്ങനെയാണു മനസിലാക്കിയത്? മനുവിന്റെ നിയമ സംഹിത താങ്കള്‍ വായിച്ചിട്ടുണ്ടോ?

      ഇതൊക്കെ മതങ്ങള്‍ പറയാത്ത ചിന്തകളെന്നും മതം പറഞ്ഞ ചിന്തകളെന്നുമൊക്കെ തരം തിരിക്കുന്നത് താങ്കളുടെ അറിവില്ലായ്മയാണു മാഷേ.
      ...
      ....

      ഹ ഹ...ഈ പറഞ്ഞ സംഭവങ്ങള്‍ ഒന്നും അരച്ച് കലക്കി ഞാന്‍ കുടിച്ചിട്ടോന്നുമല്ല ഇതെഴുതിയത്. ഇത് പങ്കു വക്കാന്‍ ഉണ്ടായ കാര്യങ്ങള്‍ മേലെ ഞാന്‍ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട് . പക്ഷെ അതൊന്നും താങ്കള്‍ക്കു മാനിക്കാന്‍ സാധിക്കാത്തത് എന്‍റെ കുഴപ്പമല്ല. താങ്കളെ പോലുള്ള അറിവുള്ളവര്‍ ഇത്തരം ചര്‍ച്ചകളില്‍ കൂടി പറഞ്ഞു തരുന്ന കാര്യങ്ങള്‍ എന്നെ പോലുള്ള അറിവില്ലാത്തവര്‍ക്ക് തിരിച്ചറിവുകള്‍ ഉണ്ടാക്കാന്‍ ഭാവിയില്‍ പ്രയോജനം ചെയ്യും . ആ മനസ്സിന് നന്ദി .
      *****

      നിരീശ്വരവാദം വരെ എത്തിപ്പോയ ചിന്തകളുണ്ടായ ഒരാള്‍ തന്നെ പരമമയ ദൈവീക സത്യം എന്നൊക്കെ പറയുന്നത് കല്ലുകടിയല്ലേ മാഷേ?


      എല്ലാ മതത്തിലുമൊരു പോലെ വിശ്വസിക്കുന്ന താങ്കളുടെ ശിഖണ്ഠി ദൈവീക ചിന്തയല്ല മത വിശ്വാസികള്‍ക്കുള്ളത്. അത് മനസിലാകാത്ത പ്രശ്നമാണു താങ്കള്‍ക്ക്.
      .....
      ....
      ...
      എന്‍റെ ചിന്തകള്‍ മറ്റുള്ളവര്‍ക്ക് കല്ല്‌ കടിയായെക്കാം . എനിക്ക് അത് കല്ല്‌ കടിയല്ല മാഷേ..പിന്നെ എല്ലാ മതത്തിലും അടിയുറച്ചു വിശ്വസിക്കുന്ന ആളാണ്‌ ഞാനെന്നു എവിടെയെങ്കിലും മാഷുക്ക് വായിച്ചിട്ട് തോന്നിയോ ...എന്നാല്‍ അത് തിരുത്തിയെക്ക്. എനിക്ക് ഒരു മതത്തിലും അതിര് കവിഞ്ഞ വിശ്വാസം നിലവില്‍ ഇല്ല.

      എന്‍റെ മത ചിന്തകള്‍ , താങ്കളുടെ ഭാഷയില്‍ എന്‍റെ അറിവില്ലായ്മ , എന്‍റെ പേരില്‍ എന്‍റെ ബ്ലോഗില്‍ തന്നെ ഞാന്‍ പങ്കു വക്കുന്നതിനെ ശിഖണ്ഠി ദൈവീക ചിന്ത എന്നൊക്കെ വിളിക്കുന്നതില്‍ നിന്നും ആ സംസ്ക്കാരത്തെ ഞാന്‍ മനസിലാക്കുന്നു. പണ്ഡിതന്മാരുടെ സംസ്ക്കാരം ഇതാണോ ? കഷ്ടം ..! താങ്കള്‍ എങ്ങിനെ വേണമെങ്കിലും എന്നെയും എന്‍റെ ചിന്തകളെയും കണ്ടോളൂ.

      സ്വന്തം പേരാണോ ഈ കാളിദാസന്‍ എന്നത് ? സ്വന്തം ഫോട്ടോ ആണോ ആ പ്രൊഫൈലില്‍ കാണുന്നത് ? ആണെങ്കില്‍ നല്ല കാര്യം. പേരും രൂപവും മറച്ചു വച്ച് കൊണ്ട് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇറങ്ങുന്ന താങ്കളുടെ ഉദ്ദേശ്യ ശുദ്ധിയെ ഞാന്‍ സംശയിക്കുന്നു. അങ്ങനെയുള്ള താങ്കള്‍ മോശം പദപ്രയോഗങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. ഹി ഹി..തുടരുക

      Delete
    13. >>>വീണ്ടും വീണ്ടും അഭിപ്രായങ്ങള്‍ അറിയിച്ചു കൊണ്ടിരിക്കുന്നതിലെ ഉദ്ദേശ്യ ശുദ്ധിയെ ഞാന്‍ മാനിക്കുന്നു . വളരെ നന്ദി. വീണ്ടും വരുക.<<<

      കുറച്ചുകൂടെ പക്വത കാണിക്കൂ മാഷേ. അഭിപ്രായങ്ങളെഴുതാന്‍ തുറന്നു വച്ചതുകൊണ്ടല്ലേ ഞാന്‍ അഭിപ്രായങ്ങളെഴുതുന്നത്. അതിലൊക്കെ ഉദ്ദേശശുദ്ധി അളക്കുന്ന നിലവാരം കുറഞ്ഞ പരാമര്‍ശങ്ങളും എന്റെ പ്രൊഫഷന്‍ വരെ പരാമര്‍ശിക്കുനതും ഒഴിവാക്കികൂടെ.

      താങ്കളിവിടെ എഴുതിയ നിലപാടുകളെ വിമര്‍ശിച്ചുകൊണ്ടു തന്നെയാണു ഞാന്‍ ഇതൊക്കെ എഴുതിയത്. ഒരു പക്ഷെ തങ്കളുടെ അത്ര നിഷ്കളങ്കത ഇല്ലാത്തതുകൊണ്ടായിരിക്കം വിമര്‍ശിക്കുന്നതാണെന്നു ഞാന്‍ സമ്മതിക്കുന്നത്?

      വിമര്‍ശനം നടത്തിയിട്ട് വിമര്‍ശനമാണെന്നു സമ്മതിക്കാന്‍ എന്തിനാണു താങ്കള്‍ പേടിക്കുന്നതെന്ന് മനസിലാകുന്നില്ല. ശുംഭനെന്ന് ജഡജിയെ വിളിച്ചിട്ട്, അതിന്റെ അര്‍ത്ഥം പ്രകാശം പരത്തുന്നവന്‍ ആണെന്ന് ജഡ്ജിയെ പഠിപ്പിക്കുന്ന ശുംഭത്തരം കാണിക്കരുതെന്ന അപേക്ഷയുണ്ട്.

      വീണ്ടും വരാം.

      Delete
    14. താങ്കളുടെ തോന്നലുകളേക്കുറിച്ച് എനിക്കും ചില അഭിപ്രായങ്ങളുണ്ട്. തരുവണയുടെ തോന്നലുകളേക്കുറിച്ചും മാധവിക്കുട്ടിയുടെ തോന്നലുകളേക്കുറിച്ചുംഉണ്ട്. തോന്നലുകള്‍ മാത്രമല്ലല്ലോ യാഥാര്‍ത്ഥ്യങ്ങള്‍. ഞാനുള്‍പ്പടെയുള്ളവര്‍ അഭിപ്രായങ്ങള്‍ പറയട്ടേ. അതല്ലേ ആരോഗ്യകരമായ ചര്‍ച്ച കൊണ്ട് ഉദ്ദേശിക്കുന്നത്. അസഹിഷ്ണു ആകാതെ മാഷേ. ..

      ...
      ..
      പറഞ്ഞതിനോട് നൂറു ശതമാനവും യോജിക്കുന്നു. എല്ലാവരും അഭിപ്രായങ്ങള്‍ പറയട്ടെ. താങ്കളോട് ഞാന്‍ അസഹിഷ്ണുത കാണിക്കുന്നു എന്ന് തോന്നാന്‍ കാരണം എന്ത് ? അങ്ങിനെ അസഹിഷ്ണു ആകാമായിരുന്നെകില്‍ എനിക്ക് എപ്പോഴേ ആകാംയിരുന്നില്ലേ ...താങ്കള്‍ ഇനിയും അഭിപ്രായങ്ങള്‍ പറയണം എന്‍റെ അറിവില്ലായ്മ മാറി കിട്ടട്ടെ ..
      നന്ദി ..

      Delete
    15. താങ്കള്‍ ആരെയാണു വിഡ്ഢിയാക്കുന്നത് മാഷേ. വിമര്‍ശനം നടത്തുമ്പോള്‍ വിമര്‍ശന്മാണെന്നു പറയാന്‍ താങ്കളെന്തിനാണു പേടിക്കുന്നത്? ..
      ...
      ...
      ഹ ഹ..ഞാന്‍ പേടിക്കുന്നു എന്നാണോ പറയുന്നത് ..എങ്കില്‍ ആയിക്കോട്ടെ ..അല്ലാതെ ഞാന്‍ എന്താ പറയുക ഇതിനൊക്കെ ...ഞാന്‍ താങ്കളെ വിഡ്ഢി ആക്കാന്‍ ശ്രമിച്ചു എന്ന് പറയരുത് ട്ടോ.

      Delete
    16. >>>ഹ ഹ...ഈ പറഞ്ഞ സംഭവങ്ങള്‍ ഒന്നും അരച്ച് കലക്കി ഞാന്‍ കുടിച്ചിട്ടോന്നുമല്ല ഇതെഴുതിയത്. ഇത് പങ്കു വക്കാന്‍ ഉണ്ടായ കാര്യങ്ങള്‍ മേലെ ഞാന്‍ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട് . പക്ഷെ അതൊന്നും താങ്കള്‍ക്കു മാനിക്കാന്‍ സാധിക്കാത്തത് എന്‍റെ കുഴപ്പമല്ല. <<<

      മാപ്പിള രാമായണത്തേക്കുറിച്ചൊരു ലേഖനം വായിച്ചിട്ട് ചില ഹിന്ദു മത വിശ്വാസികള്‍ അസഹിഷ്ണുത കാണിച്ചതു തന്നെയല്ലേ താങ്കള്‍ ചിന്ത പങ്കു വയ്ക്കാനുണ്ടായ കാരണം? അതിനെ അടിസ്ഥാനമാക്കി താങ്കള്‍ ചില മത ചിന്തകളേക്കുറിച്ചെഴുതി. അതിനെ മാനിച്ചുകൊണ്ടു തന്നെയാണു ഞാന്‍ എഴുതിയത്?

      അത് വിമര്‍ശനമാണെന്നാണു ഞാന്‍ മനസിലാക്കുന്നത്. അല്ല എന്നു താങ്കല്‍ ശഠിക്കുമെങ്കിലും. എന്തേ എനിക്കങ്ങനെ മനസിലാക്കാനുള്ള സ്വാതന്ത്ര്യമില്ലേ?

      Delete
    17. കുറച്ചുകൂടെ പക്വത കാണിക്കൂ മാഷേ. അഭിപ്രായങ്ങളെഴുതാന്‍ തുറന്നു വച്ചതുകൊണ്ടല്ലേ ഞാന്‍ അഭിപ്രായങ്ങളെഴുതുന്നത്. അതിലൊക്കെ ഉദ്ദേശശുദ്ധി അളക്കുന്ന നിലവാരം കുറഞ്ഞ പരാമര്‍ശങ്ങളും എന്റെ പ്രൊഫഷന്‍ വരെ പരാമര്‍ശിക്കുനതും ഒഴിവാക്കികൂടെ.
      ....
      ....
      പക്വത ഞാന്‍ കാണിച്ചതില്‍ പിഴവ് പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ താങ്കളുടെ പ്രൊഫഷനെ പരാമര്‍ശിച്ചു എന്നോ...???/ എപ്പോള്‍ ??? ഞാന്‍ അറിയാത്ത കാര്യം പറയരുത് ...
      *******
      താങ്കളിവിടെ എഴുതിയ നിലപാടുകളെ വിമര്‍ശിച്ചുകൊണ്ടു തന്നെയാണു ഞാന്‍ ഇതൊക്കെ എഴുതിയത്. ഒരു പക്ഷെ തങ്കളുടെ അത്ര നിഷ്കളങ്കത ഇല്ലാത്തതുകൊണ്ടായിരിക്കം വിമര്‍ശിക്കുന്നതാണെന്നു ഞാന്‍ സമ്മതിക്കുന്നത്?
      .....
      ...
      യോജിക്കുന്നു ...സത്യമാണ് ഈ പറഞ്ഞത് ..
      ******
      വിമര്‍ശനം നടത്തിയിട്ട് വിമര്‍ശനമാണെന്നു സമ്മതിക്കാന്‍ എന്തിനാണു താങ്കള്‍ പേടിക്കുന്നതെന്ന് മനസിലാകുന്നില്ല. ശുംഭനെന്ന് ജഡജിയെ വിളിച്ചിട്ട്, അതിന്റെ അര്‍ത്ഥം പ്രകാശം പരത്തുന്നവന്‍ ആണെന്ന് ജഡ്ജിയെ പഠിപ്പിക്കുന്ന ശുംഭത്തരം കാണിക്കരുതെന്ന അപേക്ഷയുണ്ട്.

      വീണ്ടും വരാം.
      ....
      ....
      യോജിക്കുന്നു. പക്ഷെ ഞാന്‍ ആരെയും പേടിച്ചിട്ടൊന്നും ഒന്നും എഴുതാതെയോ എഴുതിക്കൊണ്ടോ ഇരിക്കുന്നില്ല എന്ന് മനസിലാക്കുക. ശുംഭത്തരം ഇനി ആവര്‍ത്തിക്കുന്നതല്ല. നന്ദി മാഷെ ..
      ...

      Delete
    18. >>>പിന്നെ എല്ലാ മതത്തിലും അടിയുറച്ചു വിശ്വസിക്കുന്ന ആളാണ്‌ ഞാനെന്നു എവിടെയെങ്കിലും മാഷുക്ക് വായിച്ചിട്ട് തോന്നിയോ ...എന്നാല്‍ അത് തിരുത്തിയെക്ക്. എനിക്ക് ഒരു മതത്തിലും അതിര് കവിഞ്ഞ വിശ്വാസം നിലവില്‍ ഇല്ല. <<<

      അതിരു കവിയുന്ന കാര്യമൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ മാഷേ. താങ്കള്‍ എല്ലാ മതത്തിലും അടിയുറച്ച് വിശ്വസിക്കുന്നു എന്നും ഞാന്‍ പറഞ്ഞില്ലല്ലോ. വിശ്വസിക്കുന്നു എന്നു മാത്രമല്ലേ പറഞ്ഞുള്ളു. അത് ഞാന്‍ ഭവനയില്‍ നിന്നുമെഴുതിയതല്ല. പള്ളിയിലും  മോസ്കിലും അമ്പലത്തിലുമൊക്കെ മത ചടങ്ങുകളില്‍ ആത്മാര്‍ത്ഥമയി പങ്കുകൊണ്ടു എന്ന് താങ്കല്‍ തന്നെയാണിവിടെ എഴുതിയത്. ഇനി അതും  എന്റെ കുഴപ്പമാണോ എന്തോ.

      Delete
    19. മാപ്പിള രാമായണത്തേക്കുറിച്ചൊരു ലേഖനം വായിച്ചിട്ട് ചില ഹിന്ദു മത വിശ്വാസികള്‍ അസഹിഷ്ണുത കാണിച്ചതു തന്നെയല്ലേ താങ്കള്‍ ചിന്ത പങ്കു വയ്ക്കാനുണ്ടായ കാരണം? അതിനെ അടിസ്ഥാനമാക്കി താങ്കള്‍ ചില മത ചിന്തകളേക്കുറിച്ചെഴുതി. അതിനെ മാനിച്ചുകൊണ്ടു തന്നെയാണു ഞാന്‍ എഴുതിയത്?

      അത് വിമര്‍ശനമാണെന്നാണു ഞാന്‍ മനസിലാക്കുന്നത്. അല്ല എന്നു താങ്കല്‍ ശഠിക്കുമെങ്കിലും. എന്തേ എനിക്കങ്ങനെ മനസിലാക്കാനുള്ള സ്വാതന്ത്ര്യമില്ലേ?
      ...
      ..

      ഹ ഹ..ചില മത വിശ്വാസികള്‍ എന്ന് മാത്രമേ ഞാന്‍ അതില്‍ എഴുതിയിട്ടുള്ളൂ..താങ്കള്‍ അത് ഹിന്ദു മത വിശ്വാസികള്‍ എന്ന് ആക്കി പറയുകയാണെങ്കില്‍ ഞാന്‍ എന്ത് ചെയ്യാനാണ് ? പിന്നെ താങ്കള്‍ക്കു അതു വായിക്കാനും മനസിലാക്കാനും ഉള്ള പൂര്‍ണ സ്വാതന്ത്ര്യം ഉണ്ട്. താങ്കള്‍ തുടര്‍ന്നും വായിക്കുക, അഭിപ്രായം പറഞ്ഞു കൊണ്ടേയിരിക്കുക. പൂര്‍ണ സ്വാതന്ത്ര്യം ഉണ്ട് . ഇവിടെ മതങ്ങളെ കുറിച്ച് പൂര്‍ണമായും പഠിച്ചിട്ടു അല്ല ഞാന്‍ ഒന്നും എഴുതിയത്. അതില്‍ തെറ്റുകള്‍ ഉണ്ടാകാം . വീണ്ടും ചൂണ്ടി കാണിക്കുക. എന്‍റെ തോന്നലുകള്‍ പലപ്പോഴും തെറ്റാറുണ്ട് മാഷേ ...

      Delete
    20. @ Kaalidaasan - അതിരു കവിയുന്ന കാര്യമൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ മാഷേ. താങ്കള്‍ എല്ലാ മതത്തിലും അടിയുറച്ച് വിശ്വസിക്കുന്നു എന്നും ഞാന്‍ പറഞ്ഞില്ലല്ലോ. വിശ്വസിക്കുന്നു എന്നു മാത്രമല്ലേ പറഞ്ഞുള്ളു. അത് ഞാന്‍ ഭവനയില്‍ നിന്നുമെഴുതിയതല്ല. പള്ളിയിലും മോസ്കിലും അമ്പലത്തിലുമൊക്കെ മത ചടങ്ങുകളില്‍ ആത്മാര്‍ത്ഥമയി പങ്കുകൊണ്ടു എന്ന് താങ്കല്‍ തന്നെയാണിവിടെ എഴുതിയത്. ഇനി അതും എന്റെ കുഴപ്പമാണോ എന്തോ.
      ..
      ...

      താങ്കള്‍ അങ്ങിനെ പറഞ്ഞോ ഇല്ലയോ എന്നത് മേലെയുള്ള കമെന്റുകള്‍ വായിച്ചാല്‍ മനസിലാകും. മറ്റ് മതസ്ഥരുടെ ആചാരങ്ങളില്‍ എനിക്ക് താല്‍പ്പര്യമുള്ളവ ഞാന്‍ ആത്മാര്‍ഥമായി തന്നെയാണ് പങ്കു കൊണ്ടത്‌. അതിനെ കുറിച്ച് കൂടുതല്‍ അറിവില്ലാതെയാണ് പങ്കു കൊണ്ടതെങ്കില്‍ കൂടി അറിയാന്‍ സാധിക്കുന്നുണ്ട് ഇപ്പോള്‍ പലതും താങ്കളിലൂടെ. അതിനു വളരെയധികം നന്ദി .

      Delete
    21. >>>എന്‍റെ മത ചിന്തകള്‍ , താങ്കളുടെ ഭാഷയില്‍ എന്‍റെ അറിവില്ലായ്മ , എന്‍റെ പേരില്‍ എന്‍റെ ബ്ലോഗില്‍ തന്നെ ഞാന്‍ പങ്കു വക്കുന്നതിനെ ശിഖണ്ഠി ദൈവീക ചിന്ത എന്നൊക്കെ വിളിക്കുന്നതില്‍ നിന്നും ആ സംസ്ക്കാരത്തെ ഞാന്‍ മനസിലാക്കുന്നു. പണ്ഡിതന്മാരുടെ സംസ്ക്കാരം ഇതാണോ ? <<<

      ഏത് ബ്ളോഗില്‍ പങ്കു വയ്ക്കുന്നു എന്നതല്ല ഒരു ചിന്ത ശിഖണ്ഠി പരുവത്തിലുള്ളതാണോ എന്നു തീരുമാനിക്കുക. എന്താണാ ചിന്ത എന്നതാണ്.

      ഹിന്ദു ദൈവങ്ങളൊക്കെ ഇസ്ലാമിന്റെ പ്രവാചകരാണെന്നു തരുവണ പറയുന്ന മണ്ടത്തരം മഹത്തായ ചിന്ത ആണെന്നു പറയുന്നത് താങ്കളുടെ അറിവില്ലായ്മ തന്നെയാണ്. ഹിന്ദു മതവും ഇസ്ലാമും എന്നാണുണ്ടായതെന്നറിയുന്ന ഒരാള്‍ ഇത് പറയില്ല.

      എല്ലാ മതങ്ങളിലുമൊരു പോലെ വിശ്വസിക്കുന്നു എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. എല്ലാവരുടെയും ആരാധനാലയങ്ങളില്‍ പോയി മത ചടങ്ങുകളില്‍ ആത്മാര്‍ത്ഥമായി പങ്കുകൊള്ളുന്നു എന്നത് വെറും അഭിനയമായേ എനിക്ക് തോന്നുന്നുള്ളു. അതെന്റെ വ്യക്തിപരമായ അഭിപ്രായം. സംസ്കാരവും. അതില്‍ എനിക്ക് കുറച്ചിലൊന്നും തോന്നുന്നില്ല.

      പല മതങ്ങളിലെയും  നല്ല തത്വങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്ന ആളുകളുണ്ട്. ഗാന്ധിജി ഒരു ക്രിസ്ത്യന്‍ പള്ളിയിലും പോയിട്ടില്ല. പക്ഷെ ക്രിസ്തുവിന്റെ പല ഉപദേശങ്ങളും അദ്ദേഹം ജീവിതത്തില്‍ പകര്‍ത്തിയിരുന്നു. അവര്‍ ഒന്നും ഒരു ആരാധനാലയത്തിലും പോയി ഇതുപോലെ അഭിനയിക്കാറില്ല. അത് വിപരീത ഫലങ്ങളുണ്ടാക്കും  എന്ന് താങ്കള്‍ക്ക് തന്നെ അറിയാം.

      ക്രിസ്തുമതത്തോട് അഭിനിവേശമുണ്ടെങ്കില്‍ ക്രിസ്തുവിന്റെ തത്വങ്ങള്‍ ജീവിതതില്‍ പകര്‍ത്തുക. ഹിന്ദുമതത്തോട് അഭിനിവേശമുണ്ടെങ്കില്‍ ഉപനിഷത്തുക്കളില്‍ പറയുന്ന അനേകം നല്ല തത്വങ്ങളുണ്ട് അവയെ പിതുടരുക. അതുപോലെ ഇസ്ലാമില്‍ എന്തെങ്കിലും  നല്ല തത്വങ്ങളുണ്ടെങ്കില്‍ അവ ജീവിതതില്‍ പകര്‍ത്തുക.

      ഒരു മതത്തിന്റെ ആരാധനാലയങ്ങളിലെ ചടങ്ങുകളും  ഒരു കാലത്തും ഭൂമിയില്‍ സമാധാനമുണ്ടാക്കിയിട്ടില്ല,. ഇസ്ലാം പോലുള്ള ചില മതങ്ങളിലെ ആരാധനാലയങ്ങള്‍ ഭൂമിയില്‍ അശാന്തി വിതക്കുന്നുണ്ട്. വിശ്വാസികളെ അക്രമത്തിനുപ്രേരിപ്പിക്കുന്ന പ്രസംഗങ്ങള്‍ അവിടെ ഉണ്ടാകാറുണ്ട്. അവിടെ പ്രാര്‍ത്ഥന നടത്തുമ്പോഴും ബോംബ് വച്ച് ആളുകളെ കൊല്ലാന്‍ മടി കാണിക്കാത്ത അനേകം മുസ്ലിങ്ങളുണ്ട്.

      Delete
    22. >>>സ്വന്തം പേരാണോ ഈ കാളിദാസന്‍ എന്നത് ? സ്വന്തം ഫോട്ടോ ആണോ ആ പ്രൊഫൈലില്‍ കാണുന്നത് ? ആണെങ്കില്‍ നല്ല കാര്യം. <<<

      ഞാനെഴുതുന്ന കാര്യങ്ങളോട് പ്രതികരിക്കൂ മാഷേ. എന്റെ പേരിന്റെയും  പ്രൊഫൈലിന്റെയും ഫോട്ടോയുടെയും പ്രൊഫഷന്റെയും പിന്നാലേ പോകാതെ.

      Delete
    23. >>>ഹ ഹ..ഞാന്‍ പേടിക്കുന്നു എന്നാണോ പറയുന്നത് ..എങ്കില്‍ ആയിക്കോട്ടെ ..അല്ലാതെ ഞാന്‍ എന്താ പറയുക ഇതിനൊക്കെ ...ഞാന്‍ താങ്കളെ വിഡ്ഢി ആക്കാന്‍ ശ്രമിച്ചു എന്ന് പറയരുത് ട്ടോ. <<<

      വിമര്‍ശനം എഴുതിയിട്ട് വിമര്‍ശിച്ചതല്ല എന്നു ശഠിക്കുന്നത് പിന്നെ എന്തുകൊണ്ടാണെന്നു താങ്കള്‍ തന്നെ പറയുക. എനിക്ക് തോന്നി പേടികൊണ്ടാണെന്ന്.

      Delete
    24. >>>ഹ ഹ..ചില മത വിശ്വാസികള്‍ എന്ന് മാത്രമേ ഞാന്‍ അതില്‍ എഴുതിയിട്ടുള്ളൂ..താങ്കള്‍ അത് ഹിന്ദു മത വിശ്വാസികള്‍ എന്ന് ആക്കി പറയുകയാണെങ്കില്‍ ഞാന്‍ എന്ത് ചെയ്യാനാണ് ? . <<<

      ഇതാണു ഞാന്‍ പറഞ്ഞത് ശിഖണ്ടി പരുവം എന്ന്. എന്തിനാണു ചില മത വിശ്വാസികള്‍ എന്നു പറയുന്നത്. ഏത് മതവിശ്വസികള്‍ എന്നു തെളിച്ചു പറഞ്ഞുകൂടെ. ആ ലേഖനത്തെ വിമര്‍ശിച്ചുകൊണ്ട് ഹിന്ദു മത വിശ്വാസികളാണവിടെ എഴുതി കണ്ടത്. അതിന്റെ അടിസ്ഥനത്തിലാണു ഞാന്‍ ഹിന്ദു മതവിശ്വസികളെന്നു പറഞ്ഞത്. ഞാന്‍ എഴുതിയത് തെറ്റാണെങ്കില്‍  ഏതാണു ശരി എന്ന് താങ്കള്‍ വ്യക്തമാക്ക്. എന്തേ മതത്തിന്റെ പേരു പറയാന്‍ പേടിയാണോ?

      Delete
    25. ഏത് ബ്ളോഗില്‍ പങ്കു വയ്ക്കുന്നു എന്നതല്ല ഒരു ചിന്ത ശിഖണ്ഠി പരുവത്തിലുള്ളതാണോ എന്നു തീരുമാനിക്കുക. എന്താണാ ചിന്ത എന്നതാണ്.
      ....
      ....

      താങ്കള്‍ മറ്റുള്ളവരുടെ ശിഖണ്ഠി ത്വം അളക്കാന്‍ ശ്രമിക്കുന്നത് കൊണ്ട് ചോദിക്കുകയാണ് , താങ്കളുടെ ചിന്തകള്‍ ഭയങ്കര പൌരുഷം തുളുമ്പുന്ന ചിന്തകള്‍ ആണെന്ന് തോന്നുണ്ടോ ? അല്ലേ, ഒരു സംശയം ..
      *****

      ഹിന്ദു ദൈവങ്ങളൊക്കെ ഇസ്ലാമിന്റെ പ്രവാചകരാണെന്നു തരുവണ പറയുന്ന മണ്ടത്തരം മഹത്തായ ചിന്ത ആണെന്നു പറയുന്നത് താങ്കളുടെ അറിവില്ലായ്മ തന്നെയാണ്. ഹിന്ദു മതവും ഇസ്ലാമും എന്നാണുണ്ടായതെന്നറിയുന്ന ഒരാള്‍ ഇത് പറയില്ല.
      ....
      ....
      ഹ ഹ..ദെഹ് വീണ്ടും...ഞാന്‍ എവിടെയാണ് അസീസ്‌ തരുവണ മഹാന്‍ ആണെന്നും , അദ്ദേഹം പറഞ്ഞത് മുഴുവന്‍ സത്യങ്ങളും ആണെന്ന് പറഞ്ഞിരിക്കുന്നത്. ആ പുസ്തകത്തെ അസഹിഷ്ണുത കൊണ്ട് നോക്കി കാണരുത് എന്നാണു ഞാന്‍ പറഞ്ഞത്. അദ്ദേഹം അദ്ദേഹത്തിന്‍റെ അഭിപ്രായം അവിടെ പ്രകടിപ്പിച്ചു. വായനാനുഭവത്തെ കുറിച്ചാണ് ഞാന്‍ അവിടെ ആകെ പറഞ്ഞത്. അപ്പോള്‍ ശരി അദ്ദേഹം വിവരമില്ലാത്തവനാണ് ..സമ്മതിച്ചു ...പോരെ ..


      ****
      എല്ലാ മതങ്ങളിലുമൊരു പോലെ വിശ്വസിക്കുന്നു എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. എല്ലാവരുടെയും ആരാധനാലയങ്ങളില്‍ പോയി മത ചടങ്ങുകളില്‍ ആത്മാര്‍ത്ഥമായി പങ്കുകൊള്ളുന്നു എന്നത് വെറും അഭിനയമായേ എനിക്ക് തോന്നുന്നുള്ളു. അതെന്റെ വ്യക്തിപരമായ അഭിപ്രായം. സംസ്കാരവും. അതില്‍ എനിക്ക് കുറച്ചിലൊന്നും തോന്നുന്നില്ല.
      .....
      ......
      ആര് പറഞ്ഞു എല്ലാ മതങ്ങളിലും ഒരു പോലെ വിശ്വസിക്കുന്നു എന്ന്. മതങ്ങളുടെ അന്തസത്ത മനസിലാക്കണം എന്നെ പറഞ്ഞുള്ളൂ. ഹി ഹി...മാഷെ ..താങ്കളുടെ സംസ്ക്കാരത്തിനു താങ്കള്‍ ഒട്ടും കുറച്ചില്‍ കാണിക്കണ്ട..അഭിമാനിക്കൂ..ഹി ഹി.. ഞാന്‍ എങ്ങിനെയെങ്കിലും അഭിനയിച്ചു ജീവിച്ചോട്ടെ...ഹി ഹി..
      *****

      പല മതങ്ങളിലെയും നല്ല തത്വങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്ന ആളുകളുണ്ട്. ഗാന്ധിജി ഒരു ക്രിസ്ത്യന്‍ പള്ളിയിലും പോയിട്ടില്ല. പക്ഷെ ക്രിസ്തുവിന്റെ പല ഉപദേശങ്ങളും അദ്ദേഹം ജീവിതത്തില്‍ പകര്‍ത്തിയിരുന്നു. അവര്‍ ഒന്നും ഒരു ആരാധനാലയത്തിലും പോയി ഇതുപോലെ അഭിനയിക്കാറില്ല. അത് വിപരീത ഫലങ്ങളുണ്ടാക്കും എന്ന് താങ്കള്‍ക്ക് തന്നെ അറിയാം.

      ക്രിസ്തുമതത്തോട് അഭിനിവേശമുണ്ടെങ്കില്‍ ക്രിസ്തുവിന്റെ തത്വങ്ങള്‍ ജീവിതതില്‍ പകര്‍ത്തുക. ഹിന്ദുമതത്തോട് അഭിനിവേശമുണ്ടെങ്കില്‍ ഉപനിഷത്തുക്കളില്‍ പറയുന്ന അനേകം നല്ല തത്വങ്ങളുണ്ട് അവയെ പിതുടരുക. അതുപോലെ ഇസ്ലാമില്‍ എന്തെങ്കിലും നല്ല തത്വങ്ങളുണ്ടെങ്കില്‍ അവ ജീവിതതില്‍ പകര്‍ത്തുക.
      ....
      ...
      ഒരുഹിന്ദുവായി ജനിച്ച സ്ഥിതിക്ക് , തല്‍ക്കാലം ഒരുഹിന്ദുവായി തന്നെ ഞാന്‍ എങ്ങിനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ. ഒരു മതത്തിന്റെയും അനുയായി ആകാന്‍ വലിയ താല്‍പ്പര്യം ഇല്ല മാഷേ ഇപ്പോള്‍...,...

      ****
      ഒരു മതത്തിന്റെ ആരാധനാലയങ്ങളിലെ ചടങ്ങുകളും ഒരു കാലത്തും ഭൂമിയില്‍ സമാധാനമുണ്ടാക്കിയിട്ടില്ല,. ഇസ്ലാം പോലുള്ള ചില മതങ്ങളിലെ ആരാധനാലയങ്ങള്‍ ഭൂമിയില്‍ അശാന്തി വിതക്കുന്നുണ്ട്. വിശ്വാസികളെ അക്രമത്തിനുപ്രേരിപ്പിക്കുന്ന പ്രസംഗങ്ങള്‍ അവിടെ ഉണ്ടാകാറുണ്ട്. അവിടെ പ്രാര്‍ത്ഥന നടത്തുമ്പോഴും ബോംബ് വച്ച് ആളുകളെ കൊല്ലാന്‍ മടി കാണിക്കാത്ത അനേകം മുസ്ലിങ്ങളുണ്ട്.
      ...
      ....
      ഹോ...അത് കലക്കി പുതിയ കണ്ടു പിടിത്തങ്ങള്‍ ..ഇനിയും വരട്ടെ...വരട്ടെ ..ഇത് പോലെയുള്ള കണ്ടു പിടിത്തങ്ങള്‍ ഇനിയും ആകാം ട്ടോ..പ്രതീക്ഷിക്കുന്നു ...

      Delete
    26. ഞാനെഴുതുന്ന കാര്യങ്ങളോട് പ്രതികരിക്കൂ മാഷേ. എന്റെ പേരിന്റെയും പ്രൊഫൈലിന്റെയും ഫോട്ടോയുടെയും പ്രൊഫഷന്റെയും പിന്നാലേ പോകാതെ.
      ...
      ...
      പിന്നെ, ശികണ്ടിത്വത്തെ കുറിച്ച് പറയുന്ന ആള്‍ക്ക് , സ്വന്തം രൂപവും പേരും എന്ത് കൊണ്ട് ഒളിച്ചു വക്കേണ്ടി വരുന്നു എന്നതാണ് ഞാന്‍ ഉദേശിച്ചത്‌ . പേടിയാണോ മാഷെ ? ഹ ഹ ...താങ്കള്‍ ചോദിക്കുന്നതിനൊക്കെ ഞാന്‍ പ്രതികരിക്കുന്നത് അപ്പോള്‍ കാണുന്നില്ലേ മാഷെ...ന്ഹെ..ഹി ഹി..

      Delete
    27. വിമര്‍ശനം എഴുതിയിട്ട് വിമര്‍ശിച്ചതല്ല എന്നു ശഠിക്കുന്നത് പിന്നെ എന്തുകൊണ്ടാണെന്നു താങ്കള്‍ തന്നെ പറയുക. എനിക്ക് തോന്നി പേടികൊണ്ടാണെന്ന്.
      ....
      ....
      അദ്ദാണ്..ഹി ഹി,,അത് താങ്കളുടെ തോന്നലുകള്‍ , ഇതെന്റെ തോന്നലുകളും ...ഹ ഹ.. വിമര്‍ശനം നടത്തുന്നത് താങ്കളെ പോലുള്ള പണ്ഡിതന്‍മാര്‍ക്ക് പറഞ്ഞ പണിയല്ലേ..നമുക്ക് പങ്കു വക്കാന്‍ തോന്നലുകള്‍ മാത്രം ..

      Delete
    28. >>>താങ്കള്‍ അങ്ങിനെ പറഞ്ഞോ ഇല്ലയോ എന്നത് മേലെയുള്ള കമെന്റുകള്‍ വായിച്ചാല്‍ മനസിലാകും.<<<

      മനസിലാകും. താങ്കള്‍ എല്ലാ മതങ്ങളിലും അടിയുറച്ച് വിശ്വസിക്കുന്നു എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടോ എന്ന് വായിക്കാനറിയുന്നവര്‍ മനസിലാക്കട്ടെ.

      എല്ലാ മതങ്ങളിലും വിശ്വസിക്കുന്നത് ഒരു ശിഖണ്ഠി നിലപാടാണ്. ചില ബാര്‍ബര്‍ ഷോപ്പുകളില്‍ എല്ലാ ദൈവങ്ങളുടെയും ചിത്രങ്ങള്‍ കാണാറുള്ളതുപോലെയാണത്.

      Delete
    29. ഇതാണു ഞാന്‍ പറഞ്ഞത് ശിഖണ്ടി പരുവം എന്ന്. എന്തിനാണു ചില മത വിശ്വാസികള്‍ എന്നു പറയുന്നത്. ഏത് മതവിശ്വസികള്‍ എന്നു തെളിച്ചു പറഞ്ഞുകൂടെ. ആ ലേഖനത്തെ വിമര്‍ശിച്ചുകൊണ്ട് ഹിന്ദു മത വിശ്വാസികളാണവിടെ എഴുതി കണ്ടത്. അതിന്റെ അടിസ്ഥനത്തിലാണു ഞാന്‍ ഹിന്ദു മതവിശ്വസികളെന്നു പറഞ്ഞത്. ഞാന്‍ എഴുതിയത് തെറ്റാണെങ്കില്‍ ഏതാണു ശരി എന്ന് താങ്കള്‍ വ്യക്തമാക്ക്. എന്തേ മതത്തിന്റെ പേരു പറയാന്‍ പേടിയാണോ?
      ...
      ....

      അവിടെ ഹിന്ദുക്കളാണ് അങ്ങനത്തെ അഭിപ്രായം പങ്കു വച്ചതെന്ന് താങ്കള്‍ക്കു എങ്ങിനെ മനസിലായി മാഷെ? ..ഓ..അവിടെ താങ്കളെ പോലെ പേരും രൂപവും ഇല്ലാത്തവരാണ് അങ്ങിനെയുള്ള പ്രതികരണം അറിയിച്ചിട്ടുള്ളത് ...അത് കൊണ്ടായിരിക്കും ല്ലേ താങ്കള്‍ക്കു അവരെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചത് ..ശ്ശെ ഞാന്‍ ആ കാര്യം അങ്ങ് മറന്നു. പിന്നെ ശികണ്ടിത്വം കണ്ടു പിടിക്കാന്‍ മാഷുക്ക് ഒരു പ്രത്യേക കഴിവും ഉണ്ടല്ലോ..അപ്പോള്‍ അതാണ്‌ സംഭവിച്ചത് ല്ലേ. ഹി ഹി..കൊള്ളാം..

      എനിക്ക് പേടിയുണ്ടോ ഇല്ലയോ എന്നിപ്പോ മനസിലായി ല്ലേ. ഹി ഹി..അയ്യേ ഞാന്‍ പേടിച്ചേ ...

      Delete
    30. >>>താങ്കള്‍ മറ്റുള്ളവരുടെ ശിഖണ്ഠി ത്വം അളക്കാന്‍ ശ്രമിക്കുന്നത് കൊണ്ട് ചോദിക്കുകയാണ് , താങ്കളുടെ ചിന്തകള്‍ ഭയങ്കര പൌരുഷം തുളുമ്പുന്ന ചിന്തകള്‍ ആണെന്ന് തോന്നുണ്ടോ ? അല്ലേ, ഒരു സംശയം ..<<<

      ഞാന്‍ താങ്കളുടെ ശിഖണ്ഠിത്തമോ പൌരുഷമോ അളന്നില്ല. അതെന്റെ പണിയുമല്ല.

      ശിഖണ്ടി പരുവത്തിലുള്ള ചിഉന്തകള്‍  എന്നത് ഭാഷയിലെ ഒരു പ്രയോഗമാണ്. എങ്ങും തൊടാതെ എല്ലാവരെയും സുഖിപ്പിച്ച് ഗോപ്യമായി എഴുതുന്നതിനെ പരാമര്‍ശിക്കാനാണതുപയോഗിക്കുക.

      എന്റെ ചിന്തകള്‍  ഏതു തരത്തിലുള്ളവയാണെന്ന് തീരുമാനിക്കേണ്ടത് വായിക്കുന്നവരാണ്. ഇവിടെ എഴുതുന ആര്‍ക്കും അഭിപ്രായം പറയാം.

      Delete
    31. മനസിലാകും. താങ്കള്‍ എല്ലാ മതങ്ങളിലും അടിയുറച്ച് വിശ്വസിക്കുന്നു എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടോ എന്ന് വായിക്കാനറിയുന്നവര്‍ മനസിലാക്കട്ടെ.

      എല്ലാ മതങ്ങളിലും വിശ്വസിക്കുന്നത് ഒരു ശിഖണ്ഠി നിലപാടാണ്. ചില ബാര്‍ബര്‍ ഷോപ്പുകളില്‍ എല്ലാ ദൈവങ്ങളുടെയും ചിത്രങ്ങള്‍ കാണാറുള്ളതുപോലെയാണത്.
      ...
      .....
      അപ്പൊ താങ്കളുടെയും എന്റെയും മുടിയൊക്കെ മുറിച്ചു സാധാരണ ജീവിതം നയിക്കുന്ന ഈ ബാര്‍ബര്‍മരെല്ലാം ശിഖണ്ഠി കള്‍ ആണല്ലേ..ഹോ അപാര കണ്ടു പിടിത്തം തന്നെ...അപ്പൊ ഇനി അടുത്ത തവണ താങ്കള്‍ ശിഖണ്ഠി കളെ കൊണ്ട് മുടി വെട്ടിപ്പിക്കാതെ വല്ല പണ്ഡിതന്മാരെയും തപ്പുക. ഹി ഹി...

      Delete
    32. ഞാന്‍ താങ്കളുടെ ശിഖണ്ഠിത്തമോ പൌരുഷമോ അളന്നില്ല. അതെന്റെ പണിയുമല്ല.

      ശിഖണ്ടി പരുവത്തിലുള്ള ചിഉന്തകള്‍ എന്നത് ഭാഷയിലെ ഒരു പ്രയോഗമാണ്. എങ്ങും തൊടാതെ എല്ലാവരെയും സുഖിപ്പിച്ച് ഗോപ്യമായി എഴുതുന്നതിനെ പരാമര്‍ശിക്കാനാണതുപയോഗിക്കുക.

      എന്റെ ചിന്തകള്‍ ഏതു തരത്തിലുള്ളവയാണെന്ന് തീരുമാനിക്കേണ്ടത് വായിക്കുന്നവരാണ്. ഇവിടെ എഴുതുന ആര്‍ക്കും അഭിപ്രായം പറയാം.
      ...
      .....
      ആഹാ..നല്ല പദപ്രയോഗം ..അതിവിടെ തന്നെ പ്രയോഗിച്ചു കണ്ടത്തില്‍ അതീവ സന്തോഷം ..ഇനീം ഉണ്ടോ ഇങ്ങനത്തെ പദങ്ങള്‍ ഒന്ന് പ്രയോഗിക്കാന്‍...,..ഹി ഹി..കേള്‍ക്കാന്‍ ഒരു കൊതി.. അതെ വായിക്കുന്ന ആളുകള്‍ക്ക് നല്ലൊരു വായനാനുഭവം തന്നെയാകും ഇത്..ഹി ഹി..

      Delete
    33. >>>ഹ ഹ..ദെഹ് വീണ്ടും...ഞാന്‍ എവിടെയാണ് അസീസ്‌ തരുവണ മഹാന്‍ ആണെന്നും , അദ്ദേഹം പറഞ്ഞത് മുഴുവന്‍ സത്യങ്ങളും ആണെന്ന് പറഞ്ഞിരിക്കുന്നത്. ആ പുസ്തകത്തെ അസഹിഷ്ണുത കൊണ്ട് നോക്കി കാണരുത് എന്നാണു ഞാന്‍ പറഞ്ഞത്. അദ്ദേഹം അദ്ദേഹത്തിന്‍റെ അഭിപ്രായം അവിടെ പ്രകടിപ്പിച്ചു. വായനാനുഭവത്തെ കുറിച്ചാണ് ഞാന്‍ അവിടെ ആകെ പറഞ്ഞത്.<<<

      വായനാനുഭവം എന്നു താങ്കളുദ്ദേശിച്ചത് എന്താണ്? അതിലെ ഭാഷയാണോ?

      അതിലെ പ്രതിപാദ്യ വിഷയം വിമര്‍ശിക്കപ്പെട്ടത് അസഹിഷ്ണുത ആണെനു പറഞ്ഞാല്‍ എന്താണു മാഷേ താങ്കള്‍ അര്‍ത്ഥമാക്കിയത്?

      അത് മഹത്തായ ആശയമാണെന്നു താങ്കള്‍ പറയുന്നു എന്നാണു ഞാന്‍ മനസിലാക്കിയത്?

      എന്തണു താങ്കളുദ്ദേശിച്ചത്? ഭാഷ നല്ലതാണെന്നോ ആശയം പൊട്ടയാണെന്നോ? തെളിച്ചു പറ മാഷേ.

      Delete
    34. >>>ആര് പറഞ്ഞു എല്ലാ മതങ്ങളിലും ഒരു പോലെ വിശ്വസിക്കുന്നു എന്ന്. മതങ്ങളുടെ അന്തസത്ത മനസിലാക്കണം എന്നെ പറഞ്ഞുള്ളൂ.<<<

      വിശ്വാസമില്ലാത്ത കാര്യങ്ങളുടെ അന്തസത്ത മനസിലാക്കണമെന്നോ. ഇതുപോലെ തമാശ പറയാതെ മാഷേ.

      Delete
    35. വായനാനുഭവം എന്നു താങ്കളുദ്ദേശിച്ചത് എന്താണ്? അതിലെ ഭാഷയാണോ?

      അതിലെ പ്രതിപാദ്യ വിഷയം വിമര്‍ശിക്കപ്പെട്ടത് അസഹിഷ്ണുത ആണെനു പറഞ്ഞാല്‍ എന്താണു മാഷേ താങ്കള്‍ അര്‍ത്ഥമാക്കിയത്?

      അത് മഹത്തായ ആശയമാണെന്നു താങ്കള്‍ പറയുന്നു എന്നാണു ഞാന്‍ മനസിലാക്കിയത്?

      എന്തണു താങ്കളുദ്ദേശിച്ചത്? ഭാഷ നല്ലതാണെന്നോ ആശയം പൊട്ടയാണെന്നോ? തെളിച്ചു പറ മാഷേ.

      ...
      ...
      നല്ല ഭാഷ , എനിക്ക് അറിവില്ലാത്ത പല കാര്യങ്ങളും വായിക്കാനും സാധിച്ചു. വായിച്ചത് മുഴുവന്‍ സത്യമാണെന്ന് ഞാന്‍ ഇവിടെ പറഞ്ഞോ ? അത്തരം പുസ്തകങ്ങളെ എന്തിനു ഒഴിച്ച് നിര്‍ത്തുന്നു ..? എന്തിനു താങ്കളെ പോലുള്ളവര്‍ വേറെ കണ്ണുകളാല്‍ നോക്കി കാണുന്നു ?

      Delete
    36. വിശ്വാസമില്ലാത്ത കാര്യങ്ങളുടെ അന്തസത്ത മനസിലാക്കണമെന്നോ. ഇതുപോലെ തമാശ പറയാതെ മാഷേ.

      ...
      ..ഹ ..ഹ...താങ്കള്‍ക്കു വിശ്വാസമില്ലാത്തത് എന്‍റെ കുറ്റമാണോ ...അന്തസത്ത താങ്കള്‍ മനസിലാക്കിയ മതത്തിന് മാത്രമേ ഉള്ളോ ? അതോ താങ്കളുടെ മതം മാത്രമാണ് ശരിയെന്നു കരുതുന്നുണ്ടോ ? പറ മാഷേ..

      Delete
    37. >>>ഒരുഹിന്ദുവായി ജനിച്ച സ്ഥിതിക്ക് , തല്‍ക്കാലം ഒരുഹിന്ദുവായി തന്നെ ഞാന്‍ എങ്ങിനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ. ഒരു മതത്തിന്റെയും അനുയായി ആകാന്‍ വലിയ താല്‍പ്പര്യം ഇല്ല മാഷേ ഇപ്പോള്‍...,...<<<

      ഇപ്പറഞ്ഞതിനെ ഞാന്‍ വിലമതിക്കുന്നു.

      ഒരു നല്ല മനുഷ്യനായി ജീവിക്കുവാന്‍ വേണ്ട വളരെ നല്ല തത്വങ്ങള്‍ ഹിന്ദു മതത്തിലുണ്ട്. ലോകാ സമസ്ത സുഖിനോ ഭവന്തു, സത്യമേവ ജയതെ, തമസോ മാ ജ്യോതിര്‍ ഗമയ, മൃത്യോര്‍ മാ അമൃതം ഗമയ, അസതോ മാ സത് ഗമയ തുടങ്ങി അനേകമുണ്ട്. അതൊക്കെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ നല്ല മനുഷ്യനാകാം. ഒരു മതത്തിന്റെയും ആചാരങ്ങളുടെ പിന്നാലെ പോകേണ്ടതില്ല.

      Delete
    38. >>>ഹോ...അത് കലക്കി പുതിയ കണ്ടു പിടിത്തങ്ങള്‍ ..ഇനിയും വരട്ടെ...വരട്ടെ ..ഇത് പോലെയുള്ള കണ്ടു പിടിത്തങ്ങള്‍ ഇനിയും ആകാം ട്ടോ..പ്രതീക്ഷിക്കുന്നു <<<

      കഷ്ടമാണല്ലോ മാഷേ താങ്കളുടെ ലോക വിവരം.

      ആരാധനാലയങ്ങളെ ഭീകര പ്രവര്‍ത്തനത്തിനു മുസ്ലിങ്ങള്‍ ഉപയോഗിക്കുന്നു എന്നും ആരധനാലയങ്ങളില്‍ അവര്‍ ബോംബ് വച്ച് മറ്റുള്ളവരെ ലൊല്ലുന്നു എന്നും റ്റ്കാങ്കളിത് വരെ കേട്ടിട്ടില്ലേ? ഇല്ലെങ്കില്‍ താഴെ കാണുന്ന വാര്‍ത്തകളൊക്കെ ഒന്നു വായിക്കുക.

      Islamic Hate Speech

      hate-filled sermons

      Bomb close to mosque kills 32 in Pakistan

      Pakistan Mosque Bomb Kills 12 Women and Children

      TEXT

      Bomb at Pakistan Mosque Kills 40

      Abu Hamza, were inciting terror attacks in London

      Read more: http://www.dailymail.co.uk/debate/article-2127942/Reda-Hassaine-The-brave-agent-exposed-Abu-Hamza-betrayed-MI5.html#ixzz22QTTO5K8


      TEXT

      Muslim clerics have begun to call for the demolition of Egypt's Great Pyramids

      kill Ahmadiyah followers

      Delete
    39. >>>അവിടെ ഹിന്ദുക്കളാണ് അങ്ങനത്തെ അഭിപ്രായം പങ്കു വച്ചതെന്ന് താങ്കള്‍ക്കു എങ്ങിനെ മനസിലായി മാഷെ? ..ഓ..അവിടെ താങ്കളെ പോലെ പേരും രൂപവും ഇല്ലാത്തവരാണ് അങ്ങിനെയുള്ള പ്രതികരണം അറിയിച്ചിട്ടുള്ളത് ...അത് കൊണ്ടായിരിക്കും ല്ലേ താങ്കള്‍ക്കു അവരെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചത് <<<

      തരുവണയുടെ മുസ്ലിം നിലപാടുകളെ വിമര്‍ശിച്ചും ഹിന്ദു നിലപാട് വെളിപ്പെടുത്തിയും എഴുതുന്നവര്‍ ഹിന്ദു ക്കളാണെന്നു മനസിലാക്കാന്‍ ആരുടെയും പേരും രൂപവും കാണേണ്ട ആവശ്യം എനിക്കില്ല. അല്‍പ്പം കോമണ്‍ സെന്‍സ് മതി.

      ഒരാളുടെ അഭിപ്രായങ്ങളില്‍ നിന്നും അയാളുടെ നിലപാടെന്താണെന്ന് എനിക്കു മനസിലാകും. താങ്കള്‍ക്കത് മനസിലാകുന്നില്ലെങ്കില്‍ അത് താങ്കളുടെ പോരായ്മ.

      Delete
    40. >>താങ്കള്‍ പറഞ്ഞ പോലെ , എനിക്ക് സുബോധം ഒട്ടുമില്ല. അല്ലാതെ ഞാന്‍ ഈ വകയൊക്കെ എഴുതുമോ ? ചുമ്മാ നാല് വര്‍ഗീയ പ്രസംഗം നടത്തേണ്ട സമയത്ത് ഞാന്‍ എന്‍റെ സമയം കളഞ്ഞു. എന്താ ചെയ്യുക, ഔചിത്യ ബോധം എനിക്ക് തൊട്ടു തീണ്ടിയിട്ടില്ല. കഴിഞ്ഞത് കഴിഞ്ഞു ..അടുത്ത തവണ ഞാന്‍ തെറ്റ് ആവര്‍ത്തിക്കില്ല<<

      കാളിദാസന്റെ കാരണത്തെക്കിട്ടു തന്നെ കൊടുത്തു അല്ലെ, നന്നായി :))

      Delete
    41. @കാളി ദാസന്‍



      തരുവണയുടെ മുസ്ലിം നിലപാടുകളെ വിമര്‍ശിച്ചും ഹിന്ദു നിലപാട് വെളിപ്പെടുത്തിയും എഴുതുന്നവര്‍ ഹിന്ദു ക്കളാണെന്നു മനസിലാക്കാന്‍ ആരുടെയും പേരും രൂപവും കാണേണ്ട ആവശ്യം എനിക്കില്ല. അല്‍പ്പം കോമണ്‍ സെന്‍സ് മതി.

      ഒരാളുടെ അഭിപ്രായങ്ങളില്‍ നിന്നും അയാളുടെ നിലപാടെന്താണെന്ന് എനിക്കു മനസിലാകും. താങ്കള്‍ക്കത് മനസിലാകുന്നില്ലെങ്കില്‍ അത് താങ്കളുടെ പോരായ്മ...



      ....




      ഹി ഹി...ഇതാണോ ഇത്ര വലിയ കണ്ടു പിടിത്തം ...പുതിയത് വല്ലതുമുണ്ടെങ്കില്‍ പറയടോ..ഇതൊക്കെ ഞാന്‍ അംഗീകരിച്ചു കഴിഞ്ഞതല്ലേ ? എന്‍റെ പോരായ്മയും താങ്കളുടെ മഹത്തരങ്ങളും ഇനിയും വിളമ്പി മതിയായില്ലേ ...കഷ്ടം..

      Delete
    42. >>>>ഹി ഹി...ഇതാണോ ഇത്ര വലിയ കണ്ടു പിടിത്തം ...പുതിയത് വല്ലതുമുണ്ടെങ്കില്‍ പറയടോ..<<<

      പടന്ന വന്നപ്പോഴേക്കും പ്രവീണിന്റെ ഭാഷയില്‍ പുരോഗതി കാണാനുണ്ട്.


      ഇതാരുടെയും കണ്ടു പിടുത്തമൊന്നുമല്ല. എന്ന ഒരു സംഗതി ഉള്ളവര്‍ മനസിലാകുന്ന നിസാര കാര്യമാണ്. ബിന്‍ ലാദന്‍ മുസ്ലിമാണോ എന്ന് ഇന്‍ഡ്യക്കാര്‍ മനസിലാക്കുന്നത്, അദ്ദേഹത്തിന്റെ കൂടെ ജീവിച്ചിട്ടോ അദ്ദേഹം പോകുന്ന മോസ്കില്‍ അദ്ദേഹത്തിന്റെ കൂടെ നിസ്കരിച്ചിട്ടോ അല്ല. പരസ്യമായി ലോകത്തോട് പറയുന്ന വസ്തുതകള്‍ കേട്ടിട്ടാണ്.

      എല്ല മതങ്ങളിലും പരതി നടന്ന് സ്വായത്തമാക്കിയ ഭാഷ കൊള്ളാം. പടന്ന തന്റെ ഇസ്ലാമില്‍  നിന്നും സ്വായത്തമാക്കിയ സുന്ദരമായ ഭാഷ ഇവിടെ എല്ലാവരും വായിക്കുന്നുണ്ട്. പടന്നയോട് കിടപിടിക്കാന്‍ കുറച്ചു കൂടെ സഞ്ചരിച്ചാല്‍ മതി. നാലു നിസ്കാരം കൂടി ആയാല്‍ എളുപ്പമായി.

      Delete
    43. പടന്ന വനന്തു കൊണ്ട് എന്‍റെ ഭാഷയില്‍ മാറ്റം വന്നോ...താങ്കളെയും പടന്നയെയും ഇവിടെ വച്ചുള്ള പരിചയമാണ് എനിക്കുള്ളത്. അല്ലാതെ... ഏത് പടന്ന ഏത് കാളിദാസന്‍ .... ?

      താങ്കള്‍ക്കു സ്ഥിരീകരിക്കാനുള്ളത് താങ്കള്‍ ഇതിനകം സ്ഥിരീകരിച്ചു കഴിഞ്ഞിരിക്കുന്നു. എല്ലാവരുടെയും തെറ്റുകളും ചൂണ്ടിക്കാണി ച്ചിരിക്കുന്നു. സന്തോഷം...താങ്കളുടെ ഈ മഹത് പ്രസ്താവനകള്‍ പുറം ലോകത്തേക്ക് വിളിച്ചു പറയാന്‍ ശ്രദ്ധിക്കുമല്ലോ. പറ്റുമെങ്കില്‍ സ്വന്തം രൂപത്തില്‍ സ്വന്തം മേല്‍വിലാസത്തില്‍ താങ്കളുടെ ബ്ലോഗിലും മറ്റ് സ്ഥലങ്ങളിലും .... പറ്റുമെങ്കില്‍ അത് ചെയ്യ്..അല്ലാതെ മറ്റുള്ളവരുടെ ബ്ലോഗില്‍ അഭിപ്രായം രേഖപ്പെടുത്തുന്നു എന്ന രീതിയില്‍ ദയവു ചെയ്തു വിഷംചര്‍ദിക്കല്ലേ ,...

      Delete
    44. മാത്തായിച്ചാ..ഒരിക്കല്‍ സലാം ചൊല്ലി പിരിഞ്ഞതാണ്...സ്വന്തം മുഖവും മേല്‍ വിലാസവും ഇല്ലാതെ മുഹമ്മ്ദിനേയും,കൃഷ്ണനേയും തെറിപറയാന്‍ ഏതു മത്തായിമാര്‍ക്കും കഴിയും!!മതത്തിലേക്ക് ആളെക്കൂട്ടാന്‍ മത്തായി ഇതല്ല വഴി..ഒരു ലോഹയൊക്കെ ധരിച്ച്,അല്ലെങ്കില്‍ മുല്ലക്കര സാറിനെ പോലെ ഒരു നാടക പരിപാടിയൊക്കെ നടത്തി നാട്ടിലുള്ള കുഞ്ഞാടുകളെയൊക്കെ മാമോദീസ മുക്കുന്നതാവും നല്ലത്.അല്ലെങ്കില്‍ മത്തായിച്ചന്‍ ഒരു ഡോക്ടറാണെന്ന് മാത്രം എഴുതിയത് കണ്ടു...മൃഗ ഡോക്ടറാണോ എന്നറിയില്ല രണ്ടായാലും അവിടെയും വല്ല രോഗികളോ മറ്റോ വന്നാല്‍ ഈ എഴുതുന്ന സമയത്ത് അവരോടൊക്കെ കര്‍ത്താവിന്റെ മഹത്വം വാഴ്ത്തി ആളെക്കൂട്ടുന്നതാ നല്ലത്...ചുമ്മാ പണ്ഡിത്യം ചമഞ്ഞ് സന്തോഷ് പണ്ഡിറ്റായി മറ്റുള്ളവന്റെ ബ്ലോഗില്‍ വന്ന് പ്രവീണ്‍ പറഞ്ഞ പോലേ വിഷം ചീറ്റുന്നത് സമൂഹം കാണുന്നുണ്ട് എന്ന് മത്തായിച്ചന്‍ ഓര്‍ക്കണം...കര്‍ത്താവേ നിന്നെ പ്രകീര്‍ത്തിക്കുന്ന ഈ മത്തായി കുഞ്ഞാടിനെ നീ സമാധാനം കൊടുക്കണമേ...അല്ലെങ്കില്‍ മുല്ലക്കര സാറിന്റടുത്ത് എത്തിക്കണമേ...!ആമേന്‍...

      Delete
    45. >>>പടന്ന വനന്തു കൊണ്ട് എന്‍റെ ഭാഷയില്‍ മാറ്റം വന്നോ...താങ്കളെയും പടന്നയെയും ഇവിടെ വച്ചുള്ള പരിചയമാണ് എനിക്കുള്ളത്. അല്ലാതെ... ഏത് പടന്ന ഏത് കാളിദാസന്‍ .... ?<<<<

      എടോ എന്നൊക്കെ അഭിസംബോധന ചെയ്തു കണ്ടിരുന്നില്ല. പടന്ന കയറിയപ്പോള്‍ അതൊക്കെ ഇവിടെ കണ്ടു. അതല്ല ഇനി എടോ എന്നതൊക്കെ താങ്കളുടെ സ്ഥിരം സംസാരരീതിയാണെങ്കില്‍ ഞാന്‍ പറഞ്ഞത് പിന്‍വലിക്കുന്നു.

      Delete
    46. >>>പറ്റുമെങ്കില്‍ സ്വന്തം രൂപത്തില്‍ സ്വന്തം മേല്‍വിലാസത്തില്‍ താങ്കളുടെ ബ്ലോഗിലും മറ്റ് സ്ഥലങ്ങളിലും .... പറ്റുമെങ്കില്‍ അത് ചെയ്യ്..അല്ലാതെ മറ്റുള്ളവരുടെ ബ്ലോഗില്‍ അഭിപ്രായം രേഖപ്പെടുത്തുന്നു എന്ന രീതിയില്‍ ദയവു ചെയ്തു വിഷംചര്‍ദിക്കല്ലേ ,...<<<<

      ക്രിസ്ത്യാനികളുടെ പള്ളിയില്‍ അവരെന്തു തിന്നുന്നു അതാര്‍ക്കൊക്കെ കൊടുക്കുന്നു എന്നതിനേക്കുറിച്ച് താങ്കള്‍ക്ക് അഭിപ്രായം പറയാമെങ്കില്‍ താങ്കളുടെ ബ്ളോഗില്‍ വരുന്ന സംഗതികളേക്കുറിച്ച് എനിക്കും അഭിപ്രായം പറയാന്‍ പാടില്ലേ? ഞാന്‍ പറയുന്നത് വിഷം ഛര്‍ദ്ദിക്കലാണെങ്കില്‍ ഇവിടെ വിഷം ഛര്‍ദ്ദിച്ചു തുടങ്ങിയത് താങ്കളല്ലേ? പള്ളിയില്‍ ക്രിസ്ത്യാനികള്‍ക്ക് നല്‍കുന്ന പ്രസാദം മറ്റുള്ളവര്‍ സ്വീകരിക്കാന്‍ പാടില്ല എന്ന് ഒരമ്മച്ചി പറഞ്ഞപ്പോള്‍ അത് മതം പഠിപ്പിക്കാത്ത മത ചിന്ത ആണെന്നും പറഞ്ഞ് അവരെ അധിക്ഷേപിക്കുന്നത് താങ്കളല്ലേ.

      എന്റെ ബ്ളോഗിലും  മറ്റ് ബ്ളോഗുകളിലും ഇതുപോലെ ഞാന്‍ എഴുതാന്‍ തുടങ്ങിയിട്ട് 6 വര്‍ഷങ്ങളായി. പല പടന്നകളും അവിടെയും മറ്റ് ബ്ളോഗുകളിലും പയറ്റാന്‍ വരാറുണ്ട്. ഞാന്‍ അവരുടെ ആരുടെയും മേല്‍വിലാസങ്ങളോ രൂപമോ അന്വേഷിക്കാറില്ല. രൂപവും മേല്‍വിലാസം ഉള്ളവരും അനോണികളായും കമന്റെഴുതാറുമുണ്ട്.ഞാന്‍ അവരുടെ അഭിപ്രായങ്ങളെ കണക്കിലെടുക്കുന്നു. ചരിത്രവും ഭൂമി ശാസ്ത്രവും തേടാറില്ല.

      ഈ ബ്ളോഗ് നല്‍കുന്ന സ്വാതന്ത്ര്യം താങ്കള്‍ ഉപയോഗപ്പെടുത്തുന്നതുപോലെ ഞാനും ഉപയോഗപ്പെടുത്തുന്നു. ചര്‍ച്ചക്കു വേണ്ടി തുറന്നു വച്ച് പരസ്യപ്പെടുത്തിയ ബ്ളോഗിലാണ്. ഏത് രൂപത്തിലും ആര്‍ക്കും എഴുതാന്‍ സ്വാതന്ത്ര്യം തരുന്ന ബ്ളോഗര്‍ എന്ന സോഷ്യല്‍ മീഡിയയില്‍, ആരുടെയും സ്വകാര്യ വെബ് സൈറ്റില്‍ അല്ല. ഏത് രൂപത്തിലും മേല്‍വിലാസത്തിലും  എഴുതണം എന്നതൊക്കെ എന്റെ സ്വാതന്ത്ര്യമല്ലേ മാഷേ. ഞാന്‍ എഴുതുന്നതിനോട് പ്രതികരിക്കുന്ന വിദ്യ പഠിക്കാന്‍ തുടങ്ങൂ മാഷേ.

      എന്റെ അഭിപ്രായങ്ങള്‍ നീക്കം ചെയ്യണമെന്ന് ബെഞി ഇവിടെ എഴുതി കണ്ട്. താങ്കള്‍ക്ക് ഞാന്‍ എഴുതിയത് ഇഷ്ടമായില്ലെങ്കില്‍ നീക്കം ചെയ്യാം._.

      Delete
    47. പടന്ന,

      താങ്കള്‍ സലാം ചൊല്ലി പിരിയുകയോ വീണ്ടും വരികയോ പിന്നീടും പിരിയുകയോ വരികയോ ഒക്കെ തങ്കളുടെ ഇഷ്ടം. പകല്‍ തീറ്റ ഇല്ലാതെ ഇരിക്കുമ്പോള്‍ ചില നേരമ്പോക്കുകളൊക്കെ ആകാം.

      താങ്കളുടെ പ്രവാശകന്‍ കുര്‍ആനിലൂടെ ചീറ്റുന്ന വിഷത്തേക്കാള്‍ കൊടിയ വിഷം മാറ്റാര്‍ക്കും ഏതായാലും ചീറ്റാന്‍ ആകില്ല.

      അദ്ദേഹത്തിന്റെ വാക്കുകള്‍ അടങ്ങിയ കുര്‍ആനില്‍ ഉള്ളത്ര വര്‍ഗ്ഗീയ വിദ്വേഷം മറ്റൊരു വേദ പുസ്തകത്തിലുമില്ല. ആ പുസ്തകത്തിലെ മൂന്നിലൊന്ന് ആയത്തുകള്‍ ക്രിസ്തുമതവിശ്വാസങ്ങളെയും, യഹൂദമതവിശ്വാസങ്ങളെയും, ബഹു ദൈവ ആരാധകരെയും പുലഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും, പരിഹസികുന്നതുമാണ്. ക്രിസ്ത്യാനികളെ യേശുവിന്റെ അമ്മ മറിയത്തെ ആരാധിക്കുന്നവരെന്നും, ക്രിസ്ത്യാനികളുടെ ത്രിത്വം എന്ന വിശ്വാസത്തിലെ ഒരാള്‍ മറിയമാണെന്നൊക്കെ കുര്‍ആനില്‍ പറയുന്നുണ്ട് . യഹൂദരെ എലികളെന്നും, പന്നികളെന്നും, കുരങ്ങന്‍മാരെന്നും മൊഹമമ്ദ് വിളിക്കുന്നുണ്ട്. അത് വായിച്ചിട്ട് മുസ്ലിങ്ങളെ തല്ലികൊല്ലാനൊന്നും ഒരു ക്രിസ്ത്യാനിയും യഹൂദനും ഇറങ്ങുന്നില്ല. പക്ഷെ അതൊക്കെ വായിച്ച് പ്രചോദനം കൊണ്ടാണ്, ലോകം മുഴുവന്‍ കീഴടക്കാനും ഭീകരപ്രവര്‍ത്തികള്‍ ചെയ്യാനും മുസ്ലിം തീവ്രവാദികള്‍ ഇറങ്ങിത്തിരിക്കുന്നത് . ആ വിഷം ചീറ്റലിനേക്കുറിച്ചൊക്കെ ഒരു തീരുമാനമായിട്ട് മതിയില്ലേ എന്റെ വിഷം ചീറ്റലിനേക്കുറിച്ച് വേവലാതിപ്പെടാന്‍.

      Delete
    48. പടന്ന,

      മൊഹമ്മദ് പറഞ്ഞ ചില കര്‍ണ്ണാനന്ദകരമായ മൊഴിമുത്തുകള്‍ ഇതാ. റമദാന്‍ എന്ന തീറ്റ മാസത്തില്‍ വായിച്ചു പഠിക്കാന്‍ പറ്റിയതു തന്നെയാണിവ.

      അബുഹുറെയ്റ നിവേദനം: നബി പറഞ്ഞു: ഇസ്രായീല്‍ സന്തതികളില്‍ പെട്ട ഒരു വിഭാഗം കൈവിട്ടു പോയിട്ടുണ്ട്. അവര്‍ എന്തു ചെയ്തു എന്നറിയില്ല. അവരെ എലികളായിട്ടല്ലാതെ ഞാന്‍ കാണുന്നില്ല. നിങ്ങള്‍ കാണുന്നില്ലേ അവയ്ക്ക് ഒട്ടകത്തിന്‍റെ പാല് വെച്ച് കൊടുത്താല്‍ അവ അത് കുടിക്കുകയില്ല. ആടിന്‍റെ പാല് വെച്ച് കൊടുത്താല്‍ അവ കുടിക്കുകയും ചെയ്യും.'

      അബുഹുറെയ്റ പറയുകയാണ്: ഞാന്‍ ഈ ഹദീസ് കഅ്ബിനോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: താങ്കള്‍ ഇത് അല്ലാഹുവിന്‍റെ റസൂലിന്‍റെ അടുക്കല്‍ നിന്നും കേട്ടിരുന്നുവോ?' ഞാന്‍ പറഞ്ഞു: 'അതെ, അദ്ദേഹം ഇത് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്.' ഞാന്‍ പറഞ്ഞു: അല്ലാതെ ഞാന്‍ തൌറാത്ത് പാരായണം ചെയ്യുമോ?' (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 53, ഹദീസ് നമ്പര്‍ 61).

      Delete
    49. >>>ഒരു ഡോക്ടറാണെന്ന് മാത്രം എഴുതിയത് കണ്ടു...മൃഗ ഡോക്ടറാണോ എന്നറിയില്ല <<<<


      പടന്ന,

      എലികള്‍ യഹൂദരാണെന്നു പറയാന്‍ തക്ക യോഗ്യതയുള്ള ബല്ലിക്കാട്ടെ മൃഗഡോക്ടറല്ലായിരുന്നോ താങ്കളുടെ പ്രവശകന്‍ മൊഹമ്മദ്. ഏതായാലും അതിലും വലുതല്ലോ ഏത് മൃഗഡോക്ടറും.

      മൊഹമ്മദ് ഡോക്ടര്‍ എലികളില്‍ കുടുങ്ങിയിരിക്കുന്ന യഹൂദരെ തിരിച്ചറിഞ്ഞ പരൂക്ഷണം കിത്താബിലുണ്ട്. വായിച്ചു പഠിച്ചോളിന്‍.,.

      അബുഹുറെയ്റ നിവേദനം: നബി പറഞ്ഞു: ഇസ്രായീല്‍ സന്തതികളില്‍ പെട്ട ഒരു വിഭാഗം കൈവിട്ടു പോയിട്ടുണ്ട്. അവര്‍ എന്തു ചെയ്തു എന്നറിയില്ല. അവരെ എലികളായിട്ടല്ലാതെ ഞാന്‍ കാണുന്നില്ല. നിങ്ങള്‍ കാണുന്നില്ലേ അവയ്ക്ക് ഒട്ടകത്തിന്‍റെ പാല് വെച്ച് കൊടുത്താല്‍ അവ അത് കുടിക്കുകയില്ല. ആടിന്‍റെ പാല് വെച്ച് കൊടുത്താല്‍ അവ കുടിക്കുകയും ചെയ്യും.'

      അബുഹുറെയ്റ പറയുകയാണ്: ഞാന്‍ ഈ ഹദീസ് കഅ്ബിനോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: താങ്കള്‍ ഇത് അല്ലാഹുവിന്‍റെ റസൂലിന്‍റെ അടുക്കല്‍ നിന്നും കേട്ടിരുന്നുവോ?' ഞാന്‍ പറഞ്ഞു: 'അതെ, അദ്ദേഹം ഇത് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്.' ഞാന്‍ പറഞ്ഞു: അല്ലാതെ ഞാന്‍ തൌറാത്ത് പാരായണം ചെയ്യുമോ?' (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 53, ഹദീസ് നമ്പര്‍ 61).


      ഈ ഒട്ടകപ്പാല്‍ പരൂക്ഷണം വിജയകരമായി നടത്തിയ ഡോക്ടര്‍ക്ക് നോബല്‍ പോലുള്ള പുരസ്കാരം അള്ളാ നല്‍കിയോ എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

      Delete

    50. ശ്രീമാന്‍ "കാള" എന്ന ഇരുപത്തിനാല് ക്യാരറ്റ് വര്‍ഗീയവാദി "മതങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍" എന്ന ഈ ലേഖനത്തില്‍ മുസ്ലീം മതത്തിനെ തെറിപറയാന്‍ വേണ്ടി മാത്രം അതിലെ വിഷയമാല്ലഞ്ഞിട്ടു കൂടി പലതും ഉദ്ധരിക്കുന്നുണ്ട്, മുസ്ലീം തീവ്രവാദവും മറ്റും. കാളയുടെ അഭിപ്രായത്തില്‍ ലോകത്തെ മൊത്തവും സമാധാനക്കേട്‌ ഉണ്ടാക്കുന്നവര്‍ മുസ്ലീങ്ങളാണ് പോലും. "world statesmen.org" എന്ന വെബ് സൈറ്റില്‍ പോയാല്‍ ഒരു മാതിരിപെട്ട എല്ലാ തീവ്രവാദ സംഘടനകളുടെയും ഡീറ്റയില്സ് കിട്ടും. അപ്പോള്‍ അറിയാം ആരാണ് ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് എന്ന്, ഈ അടുത്ത കാലത്ത് അമേരിക്കയില്‍ നടന്ന വെടിവെപ്പില്‍ ഒന്നും മുസ്ലീം പേര് കാര്‍ ഇല്ലാത്തതു കാളക്ക് വലിയ നിരാശയുണ്ട്,

      ഇസ്ലാമിക തീവ്രവാദം എന്നാ ഒന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ അത് 1960 ശേഷം മാത്രമാണ്, അതും തുച്ചമായ ചില രാജ്യങ്ങളില്‍, ആദ്ധ്യ യുദ്ധം തന്നെ ഇറാന്‍ ഇറാക്ക് ആയിരുന്നു, പിന്നെ ഇറാക്ക് കുവൈറ്റിനെ ആക്രമിച്ചതും, അതിനു മുമ്പേ സയണിസ്റ്റ്‌ ഭീകരര്‍ കൊന്നൊടുക്കി ജനലെക്ഷങ്ങളെ.

      ബോട്സ്വാന പോലെ യുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആധുനിക വസ്ത്ര ധാരണയെ കുറിച്ച് പോലും അറിവില്ലാത്ത ആദിവാസി മനുഷ്യര്‍ക്കിടയില്‍ എ. കെ 47, സ്ടിന്ഗര്‍ മിസ്സിലുകളും കൊടുത്തു അവരെ പരസ്പര ശത്രുക്കളാക്കി തമ്മിലടുപ്പിച്ചു അവിടുത്തെ സമ്പത്തിനെ ഊറ്റി കൊണ്ടുപോകുന്ന സാമ്രാജ്യത്ത രാജ്യങ്ങള്‍ ആണ് ശരിക്കും തീവ്രവാദം നടത്തുന്നത്, നൈജീരിയ, ചാഡ്, മലാവി, കെനിയ, യെമെന്‍ ഇവിടെ യെക്കെ തന്നെ ഗോത്രങ്ങളെ ഗോത്രങ്ങള്‍ കൊണ്ട് അടുപ്പിക്കുന്ന, നമ്മുടെ നാട്ടില്‍ നാനൂറു വര്ഷം മുമ്പ് പയറ്റി തെളിയിച്ച അതേ വിദ്യ.. ലോകത്ത് എവിടെ ഏക്കെ എണ്ണ യുണ്ടോ അവിടെക്കെ നശിപ്പിച്ചു ആധിപത്യം നേടിയെടുക്കാന്‍ നടക്കുന്ന കുത്തക മുതലാളിത്യ രാജ്യങ്ങളുടെ ഉല്പാദനം ആണ് തീവ്രവാദം..

      മതങ്ങളിലെ സഹോദര്യത്തെ കുറിച്ച് പ്രവീണ്‍ അറിയും പോലെ എഴുതിയതിനെ ഇത്രയധികം വിമര്‍ശിക്കാന്‍ ശ്രമിക്കുന്ന ഇത്തരത്തിലുള്ള "കാള" കളെ യാണ് ഇന്ത്യന്‍ മണ്ണില്‍ നിന്ന് ആട്ടി പായിക്കണ്ടത്,

      പ്രവീണ്‍ താങ്കള്‍ക്ക് അഭിവാദനങ്ങള്‍, എല്ലാ മതസ്ഥരും സൌഹാര്‍ദ ത്തോടെ കഴിയാന്‍ ആഗ്രഹിക്കുന്ന അനേകായിരം പേരുള്ള ഒരു നാടാണ് നമ്മുടേത്. അതിനാല്‍ ആഗദമായി കൊണ്ടിരിക്കുന്ന പെരുന്നാള്‍ ദിനവും, പിന്നെ വരുന്ന ഓണവും നമ്മുക്ക് സന്തോഷത്തോടെ ആഘോഷിക്കാം, എല്ലാവര്ക്കും പെരുന്നാള്‍ , ഓണാശംസകള്‍.

      Delete
    51. പെരുന്നാള്‍ , ഓണം ആശംസകള്‍ ....

      Delete
  40. >>>"മരിച്ചു കഴിഞ്ഞ് ദൈവത്തിനു മുന്നിലെത്തിയ ശേഷം നമ്മള്‍ മതങ്ങളെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ദൈവം ചോദിക്കുമായിരിക്കും ' എന്താണ് ഈ മതങ്ങള്‍?" <<<<


    കാപട്യത്തിനു ചിറകുകള്‍ വച്ചാല്‍ ഇങ്ങനെ ഇരിക്കും.

    ഈ ചിന്ത ഉള്ള ആരും ഒരു മതം വിട്ട് മറ്റൊന്നിലേക്ക് ചേക്കേറില്ല. ഈ ചിന്ത ഉണ്ടെന്നവകാശപ്പെട്ട മാധവിക്കുട്ടി ഇസ്ലാം എന്ന മതം ഉപേക്ഷിച്ചില്ല. മരിച്ചത് ഇസ്ലാം  മത വിശ്വാസി ആയിട്ടുതന്നെ ആയിരുന്നു.

    ReplyDelete
  41. ഈ വിഷയത്തില്‍ എനിക്ക് കുറേയേറെ പറയാനുണ്ട്..

    പി എന്‍ ദാസിന്റെ ബുദ്ധന്‍ കത്തിയെരിയുന്നു എന്ന പുസ്തകത്തില്‍.
    മതത്തെയും ശാസ്ത്രത്തെയും പറ്റി പറയുന്നുണ്ട്....

    ശാസ്ത്രം കണ്ട് പിടിച്ചത്് ഒരു വിദ്യാര്‍ഥിക്ക്് പഠിക്കാന്‍ അഞ്ച് മിനുറ്റ് മതിയാകും.. അത് വീണ്ടും വേറൊരാള്‍ക്ക് കണ്ട് പിടിക്കേണ്ടതില്ല..

    മതം അങ്ങിനെയല്ല ..,
    മുഹമ്മദ് നബി കണ്ട് പിടിച്ചത്, യേശു കണ്ട്പിടിച്ചത്്,ബുദ്ധന്‍ കണ്ട് പിടിച്ചത്..
    ഓരോരുത്തരും വീണ്ടും വീണ്ടും കണ്ടുപിടിക്കണം..

    നമ്മളൊക്കെ മനസ്സിലാക്കിയതിലും എത്രയോ ഉപരിയാണ് മതം..

    പറയാന്‍ ഒട്ടേറെയുണ്ട്്.. സമയപരിമിതിമൂലം തല്‍ക്കാലം സ്റ്റോപ്പുന്നു..

    ReplyDelete
  42. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചൂ,
    മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചൂ,
    മനുഷ്യനും മതങ്ങളും ദൈവങ്ങളും,
    കൂടി മണ്ണ് പങ്കു വച്ചൂ മനസ്സ് പങ്ക് വച്ചൂ.

    ആശംസകൾ പ്രവീ. ഇതിൽ കമന്റാൻ പോലും ഞാനർഹനല്ല. ആ മാധവിക്കുട്ടിയുടെ വാചകം ഒഴിച്ച്.

    ReplyDelete
  43. pravin,

    I suggest you to read Rajiv Malhotra's "Being Different".

    ReplyDelete
  44. Praveen,
    See this http://beingdifferentbook.com/

    ReplyDelete
  45. പ്രവീണ്‍.... ഇത്തരം ചിന്തകള്‍ നല്ലതിന് തന്നെ.. പക്ഷെ ഒരു കാര്യം മനസ്സിലാക്കുക, ഒരിക്കലും മതാനുയായികളെ നോക്കി മതത്തെ വിലയിരുത്തരുത്.. ഇന്ന് നാം കാണുന്ന ക്രിസ്ത്യന്‍ ആചാരങ്ങള്‍ അല്ലം ബൈബിളില്‍ ഉള്ളതാണോ?? അതെല്ലാം ബൈബിള്‍ അംഗീകരിക്കുന്നുണ്ടോ?? ഒരിക്കലുമില്ല.. ഞാനും ബൈബിള്‍ വായിച്ച ശേഷം ഇത് പോലെ ചിന്തിച്ചു.. അതിവിടെ വായിക്കാം.. : http://bcpkannur.blogspot.in/2011/09/blog-post_30.html

    പക്ഷെ ബൈബിളിനെ പറ്റി പോസ്ടിട്ട ശേഷം വന്ന ചില കമന്റുകളും മറ്റും ഖുര്‍ആനെ പറ്റി മറ്റൊരു ബ്ലോഗില്‍ ഞാനുമായി സംവാദം വരെയെത്തി, അതിനെ പറ്റിയുള്ള പോസ്റ്റും വായിക്കുക : http://bcpkannur.blogspot.in/2011/10/blog-post_26.html ചിന്തിക്കുക, തീര്‍ച്ചയായും ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടാന്തമുണ്ട്..

    ReplyDelete
    Replies
    1. >>>>ഇന്ന് നാം കാണുന്ന ക്രിസ്ത്യന്‍ ആചാരങ്ങള്‍ അല്ലം ബൈബിളില്‍ ഉള്ളതാണോ?? അതെല്ലാം ബൈബിള്‍ അംഗീകരിക്കുന്നുണ്ടോ?? <<<<


      ചോദ്യം പ്രസക്തമാണ്. ഇതുപോലെ അനേകം ചോദ്യങ്ങള്‍ ആര്‍ക്കും ചോദിക്കാം. ഒരെണ്ണം ഞാനും ചോദിക്കട്ടെ. ചര്‍ച്ചക്കു വേണ്ടിയല്ല. ചുമ്മാ ചോദിച്ചതാണെന്നു കരുതിയാല്‍ മതി സ്വയം ചോദിച്ച് ഉത്തരം കണ്ടെത്താം.

      മുസ്ലിങ്ങള്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട ആചാരമായ ലിംഗാഗ്ര ഛേദനം എന്ന ആചാരം എവിടെയാണു കുര്‍ആനില്‍ പറഞ്ഞിരിക്കുന്നത്? അത് കുര്‍ആന്‍ അംഗീകരിക്കുന്നുണ്ടോ?

      Delete
    2. പ്രവീണിന്റെ ലേഖനവും അതിനോടുള്ള പ്രതികരണങ്ങളും ഇന്നാണ് വായിച്ചത്. പ്രതികരണങ്ങളിലൂടെ കണ്ണോടിച്ചപ്പോള്‍ ഗൗരവമായ അഭിപ്രായപ്രകടനം വേണമെന്നു തോന്നിയതിനാല്‍ എല്ലാം മനസ്സിരുത്തി ഒന്നുകൂടി വായിച്ചു. ആദ്യം തന്നെ ശ്രീനാരായണഗുരുവിന്റെ വാക്കുകള്‍ കടമെടുക്കട്ടെ- ഈ സംവാദം വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും ആകണം.
      പ്രവീണ്‍ ക്രൈസ്തവദേവാലയത്തിലെ കുര്‍ബ്ബാനയില്‍ പങ്കാളിയായതാണ് കാളിദാസനെ ചൊടിപ്പിച്ച ഒരു കാര്യം. ഞാനൊരു ക്രൈസ്തവനാണ്. ഇത്തരത്തില്‍ ക്രൈസ്തവ ഇതരനായ ഒരാള്‍ കുര്‍ബ്ബാനയില്‍ പങ്കാളിയാകാന്‍ ആഗ്രഹിച്ചാല്‍ അതു നല്‍കണമെന്നുതന്നെയാണ് എന്റെ അഭിപ്രായം. ഈ അഭിപ്രായം ക്രൈസ്തവ പണ്ഡിതരോട് പലരോടും ഞാന്‍ തുറന്നു പ്രകടിപ്പിച്ചിട്ടുമുണ്ട്. അതില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയത് പണ്ഡിതരായ പുരോഹിതരാരും അതിന് എതിരല്ല എന്നാണ്. ഒരു പുരോഹിതന്‍ എന്നോടു പറഞ്ഞത് യേശു തന്റെ അന്ത്യ അത്താഴത്തില്‍നിന്ന് തനിക്കെതിരെ പ്രവര്‍ത്തിച്ച ചതിയനായ യൂദാസിനെപ്പോലും മാറ്റിനിര്‍ത്തിയില്ല; അതുകൊണ്ട് കുര്‍ബ്ബാനയില്‍നിന്ന് ആരെയും മാറ്റിനിര്‍ത്താന്‍ നമുക്ക് അവകാശമില്ല എന്നാണ്. എത്ര വിശാലമായ ചിന്താഗതിയാണതെന്നു നോക്കൂ. കുര്‍ബ്ബാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം അര്‍പ്പണം എന്നാണ്. നമ്മെത്തന്നെ മുഴുവനായി നാം ദൈവസന്നിധിയില്‍ അര്‍പ്പിക്കുന്നതിന്റെയും ദൈവം നമുക്കായി അര്‍പ്പണം നടത്തുന്നതിന്റെയും അടയാളമായാണ് അത് അനുഷ്ഠിക്കുന്നത്. ആ അര്‍പ്പണത്തില്‍ ജാതിമതചിന്തകള്‍ക്ക് ഇടമില്ലെന്ന് ഞാന്‍ കരുതുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്നവനാണ് ദൈവം.
      മറ്റൊരു മതത്തിലെ നന്മ ഉള്‍ക്കൊള്ളുന്നതില്‍ തെറ്റൊന്നും ഞാന്‍ കാണുന്നില്ല. എല്ലാ മതങ്ങളെയും അംഗീകരിക്കുന്നവര്‍ക്കേ പരസ്പരം നല്ല അംശങ്ങള്‍ സ്വീകരിക്കാനാവൂ. അതിന് പ്രവീണിനുള്ള വിശാലമനസ്സിനെ ഞാന്‍ ആദരിക്കുന്നു. ഒരുപക്ഷേ സങ്കുചിതമനസ്സുള്ളവര്‍ക്ക് അത് ഉള്‍ക്കൊള്ളാനാവില്ലായിരിക്കാം. അത്തരക്കാരെ നാം അവഗണിക്കുകയേ നിര്‍വ്വാഹമുള്ളൂ.
      കാളിദാസന് പ്രവീണിന്റെ മനോഭാവത്തെ ഉഡായിപ്പായേ കാണാന്‍ കഴിഞ്ഞുള്ളൂ എന്നു പറയുമ്പോള്‍ കഷ്ടം തോന്നുന്നു. ഇവിടെ പ്രതികരിച്ച അറുപതോളം പേര്‍ പ്രവീണിന്റെ ചിന്താഗതിയെ അനുകൂലിക്കുമ്പോള്‍ കാളിദാസനു മാത്രമാണ് അതു ഉഡായിപ്പാണെന്നു തോന്നുന്നത്. അത് സ്ഥാപിക്കാനായി കാളിദാസന്‍ വിടാതെ പിന്തുടരുകയും ചെയ്യുന്നു. ആ പിടിവാശിയോടാണ് എനിക്കു വിയോജിപ്പുള്ളത്. അതിനുവേണ്ടി അദ്ദേഹം ക്രൈസ്തവരെയും കൂട്ടുപിടിക്കാന്‍ ശ്രമിക്കുന്നു. ഈ സങ്കുചിത മനോഭാവത്തെ യാതൊരു വിധത്തിലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല എന്നാണ് എന്റെ എളിയ അഭിപ്രായം.
      എന്തു കാരണത്താലാണ് താന്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്ന് വ്യക്തമാക്കാതെ കാടും പടപ്പും തല്ലുന്ന കാളിദാസന്റെ വര്‍ഗ്ഗീയ ചിന്ത അദ്ദേഹം വൈകുന്നേരം പോസ്റ്റ് ചെയ്ത അഭിപ്രായത്തിലൂടെ പുറത്തു വരുന്നുണ്ട്. വളരെ അപകടകരമായ ഈ വര്‍ഗ്ഗീയവാദം പ്രചരിപ്പിക്കാന്‍ സ്വന്തം ബ്ലോഗ് തന്നെ ഉപയോഗിച്ചാല്‍ പോരേ? മറ്റൊരുവന്റെ ചെലവിലാണോ അത് പ്രചരിപ്പിക്കേണ്ടത്. അപകടകരമായ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളുന്ന മറുപടികള്‍ പ്രവീണ്‍ ബ്ലോഗില്‍ നിന്ന് റിമൂവ് ചെയ്യുന്നതാണ് നല്ലത്. മതപരമായി മറ്റുള്ളവരെ മുറിപ്പെടുത്താതെ നന്മ ലാക്കാക്കിയുള്ള ബ്ലോഗായിത്തന്നെ ഇത് നിലനില്‍ക്കട്ടെ.

      Delete
    3. >>>>പ്രവീണ്‍ ക്രൈസ്തവദേവാലയത്തിലെ കുര്‍ബ്ബാനയില്‍ പങ്കാളിയായതാണ് കാളിദാസനെ ചൊടിപ്പിച്ച ഒരു കാര്യം. ഞാനൊരു ക്രൈസ്തവനാണ്. ഇത്തരത്തില്‍ ക്രൈസ്തവ ഇതരനായ ഒരാള്‍ കുര്‍ബ്ബാനയില്‍ പങ്കാളിയാകാന്‍ ആഗ്രഹിച്ചാല്‍ അതു നല്‍കണമെന്നുതന്നെയാണ് എന്റെ അഭിപ്രായം.<<<<

      പ്രവീണ്‍ ക്രൈസ്തവ കുര്‍ബാനയില്‍ പങ്കുകൊണ്ടതിനെ ഞാന്‍ വിമര്‍ശിച്ചിട്ടില്ല. ക്രിസ്ത്യാനിയല്ലാത്ത പ്രവീണ്‍ കുര്‍ബാന സ്വീകരിക്കുന്നതിനെ അമ്മച്ചി എതിര്‍ത്തത് മതം പറയാത്ത മത ചിന്തയാണെന്ന ആരോപണത്തെയാണ്. താങ്കള്‍ ക്രിസ്ത്യാനിയാണല്ലോ. അത് മതം പറയാത്ത മത ചിന്തതന്നെയാണോ?

      ക്രൈസ്തവര്‍ കുര്‍ബാന സ്വീകരിക്കുന്നത് അവരുടെ പവിത്രമായ ഒരാചാരമാണ്. വെറുതെ ഒരാള്‍ക്ക് വന്ന് കുര്‍ബാന സ്വീകരിക്കാനും ആകില്ല. അതിനു വേണ്ട ചില ഒരുക്കങ്ങളൊക്കെയുണ്ട്. ആദ്യമായി കുര്‍ബാന സ്വീകരിക്കുന്നതെങ്ങനെയെന്ന് ക്രൈസ്തവനായ താങ്കളെ ഞാന്‍ പറഞ്ഞു മനസിലാക്കേണ്ടതില്ലല്ലോ. പവിത്രമായി കരുതുന്ന ഒരാചാരത്തെ സഭാംഗമല്ലാത്ത മറ്റൊരാള്‍ സ്വീകരിക്കുമ്പോള്‍  സഭംഗങ്ങള്‍ക്ക് ഒരു മുഷിപ്പുണ്ടാകും. പ്രവീണ്‍ ചെയ്ത കാര്യം അറിഞ്ഞ മറ്റുള്ളവര്‍ അത് തുറന്നു പറഞ്ഞില്ല. അമ്മച്ചി തുറന്നു പറഞ്ഞു.

      ഗുരുവയൂലമ്പലത്തില്‍ അഹിന്ദുക്കള്‍ പ്രവേശിക്കാന്‍ പാടില്ല എന്നത് ഹിന്ദുക്കളുടെ ഒരു നിഷ്ടയാണ്. അവിടെ അഹിന്ദുക്കളെ പ്രവേശിപ്പിക്കണമെന്നൊരു ഹിന്ദു അഭിപ്രായപ്പെട്ടു എന്നു കരുതി നാളെ മുതല്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കയും ഇല്ല. മക്കയില്‍ അമുസ്ലിങ്ങള്‍ പ്രവേശിക്കുന്നത് മുസ്ലിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. എനിക്കവിടെ പ്രവേശിക്കണം എന്ന് താങ്കളൊന്ന് പറഞ്ഞു നോക്കു. ഇവിടെ തരുവണയുടെയും പ്രവീണിന്റെയും നിലപാടുകളെ പിന്തുണച്ച മുസ്ലിങ്ങളുടെ തനി നിറം അപ്പോള്‍ കാണാം.

      ഇപ്പറഞ്ഞ ആചാരങ്ങളൊക്കെ അന്ധമായ ചില വിശ്വസങ്ങള്‍ ആണ്. താങ്കള്‍ ക്രൈസ്തവനായിരിക്കുന്നതും അന്ധമായ ചില വിശ്വസങ്ങളുടെ പേരില്‍  തന്നെയാണ്. അതുപോലെയുള്ള ഒരു വിശ്വാസമാണ്, കുര്‍ബാന സംബന്ധിച്ച ആചാരവും. അത് എല്ലാവര്‍ക്കും നല്‍കണം എന്നു പറയുനത് യുതിസഹമല്ല. നിസ്കാരം അറിയാവുന്ന പ്രവീണ്‍ ഹജ്ജിനുപോയി നിസ്കരിക്കണം എന്നൊന്നു പറഞ്ഞുനോക്കു. ഒറ്റ മുസ്ലിമും അതു സമ്മതിക്കില്ല. ഇസ്ലം മതം സ്വീകരിച്ചിട്ട് അതിന്റെ ചട്ടവട്ടങ്ങളൊക്കെ പഠിച്ചിട്ട് പോന്നോളൂ എന്നേ പറയൂ. യാഥാര്‍ത്ഥ്യം ഇതായിരിക്കേ ഇതൊക്കെ ഓരോ മതവിശ്വാസിയുടെയും  സ്വകാര്യ വിശ്വാസം ആണെന്ന് അംഗീകരിച്ച് അതിനെ ആദരിക്കുകയാണ്, മത സഹിഷ്ണുതയുള്ളവര്‍ ചെയ്യേണ്ടത്. അത് ചെയ്യാതെ ഈ സംഗതി ചൂണ്ടിക്കാട്ടി ക്രൈസ്തവരുടെ മത അസഹിഷ്ണുതയാണെന്നു പറയുന്നത് യുക്തി സഹമല്ല.

      പള്ളിയില്‍ പോയി അവിടെയിരുന്ന് അവിടെ നടക്കുന്ന ചടങ്ങുകള്‍ കണുന്നതും പങ്കുകൊള്ളുന്നതും  കുര്‍ബാനസ്വീകരിക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. പ്രവീണ്‍ മക്കയില്‍ കയറാന്‍ പാടില്ല എന്നു മുസ്ലിങ്ങളും, താങ്കള്‍ ഗുരുവയൂര്‍ അമ്പലത്തില്‍ കയറരുത് എന്ന് ഹിന്ദുക്കളും പറയുമ്പോലെ ഏതായാലും ഒരു ക്രിസ്ത്യാനിയും പള്ളിയില്‍ കയറരുതെന്ന് പറയില്ല. പക്ഷെ അവരുടെ കുര്‍ബാന സ്വീകരിക്കുന്നത് ശരിയല്ല എന്നു മാത്രമേ അവര്‍ പറഞ്ഞുള്ളു. അതു പോലും മനസിലാക്കാന്‍ ആകുന്നില്ലെങ്കില്‍  കഷ്ടം എന്നേ ഞാന്‍ പറയുന്നുള്ളു.

      Delete
    4. പ്രിയ കാളി,താങ്കള്‍ കവിത എഴുതുകയാണോ?? തുടക്കം മുതലേ ഈ ചര്‍ച്ച ഞാന്‍ വീക്ഷിക്കുന്നുണ്ട്...മക്കയില്‍ അമുസ്ലിംകള്‍ക്കു പ്രവേശന്മില്ല എന്നത് സത്യം! എന്ത് കൊണ്ടില്ല എന്നാല്‍ ഏക ദൈവ വിശ്വാസത്തില്‍ വിശ്വസിച്ച മുഹമ്മദ്(സ) പ്രവാചകാനയി അംഗീകരിച്ച് നംസകാരം സക്കാത്ത് മുറപ്രകാരം നിര്‍വഹിക്കുന്നവര്‍ക്കാണ് പ്രവേശനം.അങ്ങനെയെന്നു കരുതി സകല മുസ്ലിം പള്ളികളില്‍ നിന്നും അമുസ്ലിംകളെ പടിയടിച്ചു പിണ്ഡം വച്ചിട്ടില്ല.ഗള്‍ഫില്‍ താമസിക്കുന്ന പ്രവീണിനറിയാം ഇവിടെ പള്ളികളില്‍ വിലക്കുകളില്ലെന്ന്.പക്ഷെ മക്കയുടേ കാര്യം വേറെ!! പ്രവീണ്‍ ഇവിടെ അദ്ദേഹത്തിന്റെ തോന്നലുകള്‍ കാഴചപ്പാടുകള്‍ അറിയുന്ന ഭാഷയില്‍ എഴുതി..തുടക്കം മുതലേ അവന്‍ ഓരോ മറുപടിയിലും താങ്കളോട് ക്ഷമ ചോദിച്ച് കൊണ്ട് മറുപടി പറഞപ്പോള്‍ താങ്കള്‍ നാട്ടിലെ പഴ മൊഴി പോലെ” തച്ച വടിയില്‍ കയറുന്ന “ രീതിയാണ് കണ്ടത്.പ്രവീണ്‍ ഒരു സ്ഥലത്തുംഞാന്‍ ചെയ്തത് വലിയ സംഭവമാണ് എല്ലാരും അങ്ങനെ യാവണം എന്നൊന്നും എവിടേയും പറഞ് കണ്ടില്ല!!കുതര്‍ക്കത്തിനു വേണ്ടി തര്‍ക്കുക്കുന്നവര്‍ മര്‍ക്കട മുഷ്ടിയിലാണ്..പിന്നെ ഈ മുറിവൈദ്യന്മാരില്ലെ അവര്‍ ആളെ കൊല്ലും!! നന്ദി!!

      Delete
    5. പ്രിയ പ്രവീ...കാളീദാസനെന്ന ഈ മത്തായിക്ക് പണ്ടേ ഭൂലോകത്ത് നിന്ന് മറുപടി കൊടുത്ത് തളര്‍ന്നതാണ്...ഇജ്ജ് അതിനു മെനക്കെട്ട് സമയം കളയണ്ട!! ഈ വരികളില്‍ തന്നെ കാളിദാസന്റെ തനി നിറം കാണാമല്ലോ?? “പള്ളിയില്‍ പോയി അവിടെയിരുന്ന് അവിടെ നടക്കുന്ന ചടങ്ങുകള്‍ കണുന്നതും പങ്കുകൊള്ളുന്നതും കുര്‍ബാനസ്വീകരിക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. പ്രവീണ്‍ മക്കയില്‍ കയറാന്‍ പാടില്ല എന്നു മുസ്ലിങ്ങളും, താങ്കള്‍ ഗുരുവയൂര്‍ അമ്പലത്തില്‍ കയറരുത് എന്ന് ഹിന്ദുക്കളും പറയുമ്പോലെ ഏതായാലും ഒരു ക്രിസ്ത്യാനിയും പള്ളിയില്‍ കയറരുതെന്ന് പറയില്ല. പക്ഷെ അവരുടെ കുര്‍ബാന സ്വീകരിക്കുന്നത് ശരിയല്ല എന്നു മാത്രമേ അവര്‍ പറഞ്ഞുള്ളു. അതു പോലും മനസിലാക്കാന്‍ ആകുന്നില്ലെങ്കില്‍ കഷ്ടം എന്നേ ഞാന്‍ പറയുന്നുള്ളു“

      Delete
    6. കാളിദാസനെന്ന തോലണിഞ്ഞ മത്തായി
      ക്രൈസ്തവരിലും മുസ്ലിങ്ങളിലും പല അവാന്തര വിഭാഗങ്ങളുണ്ട്. അവര്‍ തമ്മില്‍ പല അഭിപ്രായ വ്യത്യാസവുമുണ്ട്. കാളിദാസനെന്ന പേരില്‍ മാത്യു എന്നയാള്‍ ഒരു യുക്തിവാദിയാണെന്ന ഒരു ധാരണയുണ്ടാക്കിയാണു ബ്ലോഗ് സമൂഹത്തിലേക്ക് വരുന്നത്. അതിന്നു സമര്‍ത്ഥമായി ചെയ്ത ചില കാര്യങ്ങളുണ്ട്, മുസ്ലിങ്ങളെയും ഹിന്ദുക്കളെയും വിമര്‍ശിക്കുമ്പോള്‍ കൂട്ടത്തില്‍ കത്തോലിക്കാ സഭയെ കുറിച്ചും പുള്ളി നന്നായി കശക്കി. ക്രൈസ്തവരെന്നാല്‍ കത്തോലികയും പോപുമാണെന്ന ധാരണയുള്ള മറ്റുള്ളവരുടെ മുമ്പില്‍ ഒരു യുക്തിവാദിയൊ അല്ലെങ്കില്‍ ഒരു സ്വതന്ത്ര ചിന്താഗതിക്കാരനാവുകയോ ചെയ്യുന്ന കാപട്യം പക്ഷെ നീലയില്‍ വീണ കുറുക്കന്റെ കഥ പോലെയായി-
      നിലാവു കണ്ടാല്‍ കുറുക്കനു കൂവാതിരിക്കാനാവുമോ?
      കാളിദാസനെന്ന പേരില്‍ ചോദിച്ച ചോദ്യത്തിനു മാത്യുവെന്ന പേരില്‍ മറുപടിയിട്ടപ്പോള്‍ പഴയ കുറുക്കന്‍ പുറം ചാടി- ഒരു യുക്തിവാദിയോടും ഈശ്വര വിശ്വാസിയോടും ഒരേതരത്തിലല്ല ചര്‍‌ച്ച ചെയ്യുക. യുക്തിവാദിക്ക് ഒരു സൗകര്യമുണ്ട്. അവന്റെ ഈശ്വരന്‍ യുക്തിയാണു. മതം ശാസ്ത്രവും. അവര്‍ക്ക് ദൈവിക ബോധനം, ആത്മാവ്, പ്രവാചകത്വം എന്നീ കാര്യങ്ങള്‍ ഉദാഹരിച്ച് ചര്‍ച്ച ചെയ്യാന്‍ താത്പര്യപ്പെടേണ്ടതില്ല.
      പക്ഷെ, ശ്രീകൃഷ്ണന്‍ വായ തുറന്നപ്പോള്‍ ഏഴാകാശം കാണിച്ചു എന്നു വിശ്വസിക്കുന്ന ഹിന്ദു മറിയത്തിന്റെ കന്യകാ പ്രസവത്തെ കുറിച്ച് അധികം പരിഹസിക്കരുത്. രണ്ടും യുക്തിയുടെ അളവുകോലില്‍ തൂക്കാന്‍ പറ്റില്ല. മുഴുവന്‍ യുക്തിക്ക് കൊടുക്കുന്ന ഒരാള്‍ക്ക് വിശ്വാസിയാകാന്‍ കഴിയില്ല. അത് എല്ലാ വിശ്വാസത്തിന്റെയും പരിമിതിയാണു.
      കാളിദാസന്‍ പ്രവാചകനു കിട്ടിയ വഹ്‌യ് വിശ്വസിക്കണമെന്നോ ഞാന്‍ കൃഷണന്റെ വിശ്വരൂപം വിശ്വസിക്കണമെന്നോ രാമന്‍ ആദ്യപാപം എല്ലാ മനുഷ്യലുമുണ്ടെന്നു കരുതണമെന്നോ പരസ്പരം ശഠിക്കുകയും വേണ്ട. പക്ഷെ ഗീതയും ബൈബിളും ഖുര്‍‌ആനുമെല്ലാം മനുഷ്യരുടെ പൊതു സ്വത്താണ്. അതില്‍ ചര്‍ച്ചകളും സം‌വാദങ്ങളും നടക്കുക തന്നെ ചെയ്യും. നടന്നിട്ടുമുണ്ട്.
      കാളിദാസന്‍ ഒരു യുക്തിവാദി എന്ന നിലയില്‍ കമെന്റിട്ട പലരും മത്തായിയുടെ ഈ കളി ചര്‍ച്ച മുറുകിയപ്പോഴാണു അയ്യത്തട എന്ന രീതിയിലായത്- എന്തായാലും അവനവന്‍ എവിടെ നില്‍ക്കുന്നു എന്നത് പറയാനുള്ള തന്റേടമെങ്കിലും ഉണ്ടാകുന്നത് നല്ലതാണു.

      Delete
    7. ആട്ടിന്‍ തോലണിഞ ചെന്നായക്കള്‍ പൊതു സമൂഹത്തില്‍ ഇന്നും ഇന്നലേയും ഉണ്ടായതല്ല...പണ്ഡിത ശിരോമണി ചമയുന്ന സന്തോഷ് പണ്ഡിറ്റ്മാരായ ഇത്തരം കപട കാളിദാസന്മാരെ പുച്ചിച്ച തള്ളുകയാണു വേണ്ടത് അല്ലാതെ മാന്യമായി പ്രവീണ് നല്‍കിയ രീതിയില്‍ മറുപടി കൊടുക്കുകയല്ല വേണ്ടത്!! കാളിദാസാ സോറീ മത്തായീ ഇജ്ജ് ഗതയോ ഗവിതയോ എഴുത് ...ഫണ്ഡിതനായി വെറും ഫണ്ഡിതാനല്ല സന്തോഷ് ഫണ്ഡിറ്റായി...എന്നാലല്ലെ ഹിറ്റാകൂ...!!ഹെന്റമ്മോ!! ഇതൊക്കെ മനുഷ്യ ഗണത്തില്‍ പെട്ടത് തന്നെയാണോ കര്‍ത്താവേ!!

      Delete
    8. >>>>മക്കയില്‍ അമുസ്ലിംകള്‍ക്കു പ്രവേശന്മില്ല എന്നത് സത്യം! എന്ത് കൊണ്ടില്ല എന്നാല്‍ ഏക ദൈവ വിശ്വാസത്തില്‍ വിശ്വസിച്ച മുഹമ്മദ്(സ) പ്രവാചകാനയി അംഗീകരിച്ച് നംസകാരം സക്കാത്ത് മുറപ്രകാരം നിര്‍വഹിക്കുന്നവര്‍ക്കാണ് പ്രവേശനം.<<<<

      പടന്ന,

      എന്തേ ഇത്രയും താമസിച്ചത്? കുറെയധികം ഇസ്ലമിസ്റ്റുകള്‍ ഇവിടെ ഉണ്ടെങ്കിലും  ആരും ഇതു വരെ പ്രതികരിച്ചു കണ്ടിരുന്നില്ല.

      മക്കയില്‍ അമുസ്ലിങ്ങള്‍ക്ക് പ്രവേശനമില്ല എന്ന സത്യം പോലെ മറ്റ് മതങ്ങളിലും ചില സത്യങ്ങളുണ്ട്.

      അള്ളായെ ദൈവമായി വിശ്വസിച്ച്, മൊഹമ്മദിനെ പ്രവാചകാനായി അംഗീകരിക്കുന്നവര്‍ക്കേ മക്കയില്‍ പ്രവേശനമുള്ളു. യേശുവിനെ ദൈവമായി അംഗീകരിച്ച്, വിശുദ്ധ കുര്‍ബാനയില്‍ യേശു ഉണ്ടെന്നു വിശ്വസിക്കുന്നവര്‍ക്കേ ക്രൈസ്തവ ദേവാലയത്തില്‍ നല്‍കുന്ന കുര്‍ബാന എന്ന പ്രസാദം സ്വീകരിക്കാന്‍ ആകൂ. ശ്രീകൃഷ്ണനെ ദൈവമായി അംഗീകരിച്ച ഹിന്ദു മതത്തിലെ അംഗങ്ങള്‍ക്കേ ഗുരുവായൂര്‍ അമ്പലത്തില്‍ പ്രവേശനമുള്ളു.

      എല്ലാ മതങ്ങളേ സംബന്ധിച്ചും ഇതു പോലെ ചില അന്ധവിശ്വാസങ്ങളുണ്ട്. ഇസ്ലാമായാലും, ക്രിസ്തു മതമായാലും, ഹിന്ദു മതമായാലും. ഏത് ഉഡായിപ്പ് അംഗീകരിക്കുന്നു എന്നതാണു ഇതിലൊക്കെ സ്വീകാര്യത നിശ്ചയിക്കുന്നത്. അല്ലാതെ യുക്തിയല്ല.

      Delete
    9. >>>>അങ്ങനെയെന്നു കരുതി സകല മുസ്ലിം പള്ളികളില്‍ നിന്നും അമുസ്ലിംകളെ പടിയടിച്ചു പിണ്ഡം വച്ചിട്ടില്ല.ഗള്‍ഫില്‍ താമസിക്കുന്ന പ്രവീണിനറിയാം ഇവിടെ പള്ളികളില്‍ വിലക്കുകളില്ലെന്ന്.പക്ഷെ മക്കയുടേ കാര്യം വേറെ!!<<<<

      ഒരു ക്രൈസ്തവ ദേവാലയത്തില്‍ നിന്നും ആരെയും പടിയടച്ചു പിണ്ഡം വച്ചിട്ടില്ല. ഭൂരിഭാഗം ഹൈന്ദവ ദേവാലയത്തില്‍ നിന്നും ആരെയും പടിയടച്ചു പൊഇണ്ഡം വച്ചിട്ടില്ല. ശബരിമല പോലെയുള്ള അമ്പലത്തില്‍ ആര്‍ക്കും പ്രവേശനം നിഷേധിച്ചിട്ടില്ല.

      ഗുരുവായൂര്‍ അമ്പലത്തില്‍  അഹിന്ദുക്കളെ പടിയടച്ചു പിണ്ഡം വച്ചിരിക്കുന്നു. മക്കയിലെ മോസ്കില്‍ അമുസ്ലിങ്ങളെയും പടിയടച്ചു പിണ്ഡം വച്ചിരിക്കുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നു മാറ്റ്രമേ ഇതുപോലെ പടിയടച്ച് പിണ്ഡം വയ്ക്കല്‍ ഉള്ളു., ഗുരുവയൂര്‍ പട്ടണത്തില്‍ നിന്നുമില്ല. പക്ഷെ ഇസ്ലാമിലോ? മക്ക എന്ന പട്ടണത്തില്‍ നിന്നും അമുസ്ലിങ്ങളെ പടിയടച്ച് പിണ്ഡം വച്ചിരിക്കുന്നു. മദീന പട്ടണത്തിലും സ്ഥിതി ഇതു തന്നെ.

      പട്ടണങ്ങളില്‍ പോലും അന്യ മത വിശ്വാസികളെ പടിയടച്ച് പിണ്ഡം വയ്ക്കുന്ന ജുഗുപ്സ ഇസ്ലാമിലേ ഉള്ളൂ. മറ്റൊരു മതത്തിലും ഇല്ല.

      ഗള്‍ഫിലെ പള്ളികളില്‍ നിസ്കരിക്കന്‍ പോയപ്പോള്‍ വിലക്കുകള് ഉണ്ടായി എന്നു തന്നെയാണു പ്രവീണ്‍ ഇവിടെ എഴുതിയത്. താങ്കള്‍ക്ക് മലയാളം വായിച്ചാല്‍ മനസിലാകില്ലേ?

      ഇസ്ലാമിന്റെ കാര്യത്തില്‍ മക്കയിലെ കാര്യം വേറെ ആണെന്നതു പോലെ ക്രിസ്തു മതത്തിലും  ഹിന്ദു മതത്തിലും ചില കാര്യങ്ങള്‍ വേറെ തന്നെയാണ്.

      Delete
    10. മോനേ...മത്തായി കുഞ്ഞേ....എന്റെ ചോദ്യം മാത്രമേ കണ്ടുള്ളൂ....??? തന്നെ പോലെ കപട തെമ്മാടിത്തരം കളിച്ച് മതത്തില്‍ ആളേ കൂട്ടുന്ന തന്നെ പോലെയുള്ള തെമ്മാടികള്‍ക്ക് എന്തര്‍ഹതായോടൊ മത്തായി കുഞാടെയുള്ളത്?? തനിക്കൊക്കെ മറുപടി തരണമെങ്കില്‍ ഞാനും തന്നെ പോലെ “മത്തായി എന്ന കാളിയാകണം!!

      Delete
    11. >>>>കാളീദാസനെന്ന ഈ മത്തായിക്ക് പണ്ടേ ഭൂലോകത്ത് നിന്ന് മറുപടി കൊടുത്ത് തളര്‍ന്നതാണ്..<<<

      ശരിയാണ്, പല ഇസ്ലാമിസ്റ്റുകളും തളര്‍ന്നതാണ്. തളര്‍ച്ച മാറാനല്‍പ്പം വിശ്രമിച്ചാല്‍ മതി.

      പക്ഷെ പടന്ന എന്ന ഇസ്ലാമിസ്റ്റുമായി എവിടെയെങ്കിലും എന്തെങ്കിലും ചര്‍ച്ച ചെയ്തതായി ഞാന്‍ ഓര്‍ക്കുന്നില്ല

      Delete
    12. >>>>എന്റെ ചോദ്യം മാത്രമേ കണ്ടുള്ളൂ....??? തന്നെ പോലെ കപട തെമ്മാടിത്തരം കളിച്ച് മതത്തില്‍ ആളേ കൂട്ടുന്ന തന്നെ പോലെയുള്ള തെമ്മാടികള്‍ക്ക് എന്തര്‍ഹതായോടൊ മത്തായി കുഞാടെയുള്ളത്?? തനിക്കൊക്കെ മറുപടി തരണമെങ്കില്‍ ഞാനും തന്നെ പോലെ “മത്തായി എന്ന കാളിയാകണം!!<<<

      താങ്കള്‍ ജിന്നോ മലക്കോ മറുതയോ എന്തു വേണമെങ്കിലും ആയിക്കോളൂ. കുഞ്ഞാടോ മുതുക്കന്‍  ആടോ ആയാലും വിരോധമില്ല.

      മറുപടി പറയൂ പടന്നേ. എന്തുകൊണ്ട് മക്ക എന്ന പട്ടണത്തില്‍ നിന്നു പോലും അമുസ്ലിങ്ങളെ പടിയടച്ച് പിണ്ഡം വയ്ക്കുന്നു. അത് ചെയ്യണമെന്നു താങ്കളുടെ പ്രവാശകന്‍ മൊഹമ്മദ് കുര്‍ആനിലൂടെ പറഞ്ഞിട്ടുണ്ടോ?

      ഇവിടെ പ്രവീണ്‍ ആരോപിച്ചത് മതം പറയാത്ത മത ചടങ്ങുകള്‍ ഉണ്ട് എന്നാണ്. അതിദാഹരണമായി ക്രൈസ്തവരുടെ കുര്‍ബാനയും  ഹിന്ദു അമ്പലങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്തതും ഒക്കെ ചൂണ്ടിക്കാണിച്ചിരുന്നു. മക്കയിലെ ഈ ചടങ്ങിനേപ്പറ്റി പ്രവീണ്‍ കേട്ടിട്ടുണ്ടാകില്ല. ഇസ്ലാമിന്റെ ഏത് വേദപുസ്തകത്തിലാണ്, മക്കയിലും മദീനയിലും മുസ്ലിങ്ങളല്ലാത്തവരെ പ്രവേശിപ്പിച്ചു കൂട എന്ന് എയുതി വച്ചിരിക്കുന്നത്?

      കപട തെമ്മാടിത്തം  കളിക്കാത്ത താങ്കള്‍ തന്നെ മറുപടി പറയൂ.

      Delete
    13. നന്ദി...ഇസ്ലാമിസ്റ്റ് എന്നു പറഞതും താന്‍ തന്നെ എന്റെ മത്തായിച്ചാ...!!ഭീകരവാദി അതും കൊള്ളാം..തീവ്രവാദിയേക്കാളും ഒരല്പം വിലയുണ്ടല്ലോ!! പിന്നെ മത്തായി ഉത്തം മുട്ടുമ്പോള്‍ കൊഞനം കുത്തുന്നത് കാണുമ്പോള്‍ മത്തായിയെ കാണാന്‍ നല്ല ചേലാ!!വിഡ്ഡികളെ കാണുമ്പോള്‍ നിങ്ങള്‍ അവര്‍ക്ക് സമാധാ‍നം നേര്‍ന്നുകൊണ്ട് പോകുക!! പക്ഷെ തന്നെ പോലുള്ള പമ്പര വിഡ്ഡികളെ കാണുമ്പോള്‍ എന്ത് പറഞാ കുഞാടേ ഞാന്‍ പോകേണ്ടത്!! പ്രവീ എന്നോട് ക്ഷമിക്കുക തന്റെ ബ്ലോഗ്ഗ് ഒരു നാറിയുടെ കൂടെയിരുന്ന് നാറ്റിച്ചതിന്!!

      Delete
    14. >>>>മറ്റൊരു മതത്തിലെ നന്മ ഉള്‍ക്കൊള്ളുന്നതില്‍ തെറ്റൊന്നും ഞാന്‍ കാണുന്നില്ല. എല്ലാ മതങ്ങളെയും അംഗീകരിക്കുന്നവര്‍ക്കേ പരസ്പരം നല്ല അംശങ്ങള്‍ സ്വീകരിക്കാനാവൂ. അതിന് പ്രവീണിനുള്ള വിശാലമനസ്സിനെ ഞാന്‍ ആദരിക്കുന്നു.<<<<

      benji,

      മതത്തിനു പ്രത്യേകമായ നന്മ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നന്മ മനുഷ്യനാണുള്ളത്. മനുഷ്യന്റെ നന്മ ചില മതങ്ങള്‍ സ്വാശീകരിക്കുന്നതാണ്. മത വിശ്വാസമോ ഈശ്വര വിശ്വാസമോ ഇല്ലാത്ത എത്രയോ മാനവികതാ വാദികള്‍ ഉണ്ട്. അവരുടെ നന്മ ഒരു മതത്തില്‍ നിന്നും കിട്ടിയതുമല്ല.

      സ്വന്തം മതത്തില്‍ മാത്രമേ നന്മ ഉള്ളൂ എന്ന് തീവ്ര മതവിശ്വാസികള്‍ പ്രചരിപ്പിച്ചു കാണാറുണ്ട്. മക്ക എന്ന പട്ടണത്തില്‍ പോലും അമുസ്ലിങ്ങള്‍ പ്രവേശിക്കുന്നത് നിരോധിക്കുന്നതിനെ പിന്തുണക്കുന്ന പടന്നയേപ്പോലുള്ള തീവ്രവാദികളൊക്കെ അതിനു ന്യായീകരണം കണ്ടെത്തുന്നത് താങ്കള്‍ ശ്രദ്ധിച്ചോ?

      ഏത് മതത്തിലെയും നന്മ ഉള്‍ക്കൊള്ളുന്നതിനെ ഞാന്‍ എതിര്‍ത്തിട്ടില്ല. ക്രിസ്തു മതത്തിലെ നന്മ അവരുടെ ആചാരമായ കുര്‍ബാന സ്വീകരിക്കുന്നതാണെന്ന താങ്കളുടെ അഭിപ്രായത്തോട് യോജിക്കാനും ആകില്ല.

      പ്രവീണ്‍ ഇവിടെ മതത്തിന്റെ നന്മയല്ല പരാമര്‍ശിച്ചത്. തിന്മ എന്ന് അദ്ദേഹത്തിനു തോന്നിയ, മതം പറയാത്ത മത ചിന്തകളേപ്പറ്റിയാണ്. അത് നന്മകളേക്കുറിച്ചു പറയുന്നതാണെന്നു താങ്കള്‍ക്ക് തോന്നിയത് കാര്യം മനസിലാക്കാന്‍ ശ്രമിക്കായ്ക കൊണ്ടാണ്. ഒരു മതത്തിലെയും ഒരു നന്മയേക്കുറിച്ചും ഇവിടെ പരാമര്‍ശിച്ചത് ഞാന്‍ കണ്ടില്ല.

      എല്ലാ മതങ്ങളും ഏക ദൈവ വിശ്വാസം പ്രചരിപ്പിക്കുന്നു എന്നാണദ്ദേഹം  ഇവിടെ എഴുതിയത്. അത് യാഥാര്‍ത്ഥ്യത്തില്‍ നിന്നും വളരെ അകലെയുള്ള പ്രസ്താവനയണ്. ഇവിടെ എന്നെ ചീത്ത വിളിക്കുന്ന പടന്ന പോലും പറയും ഇസ്ലാം ഒഴിച്ചുള്ള ബഹുഭൂരിപക്ഷം  മതവിശ്വാസികളും  ബഹു ദൈവ ആരാധകരാണെന്ന്.

      എന്താണീ മതങ്ങളെന്ന് ദൈവം  ചോദിക്കും എന്ന മാധവിക്കുട്ടിയുടെ പ്രസ്താവന പ്രവീണ്‍ ഉദ്ധരിക്കുന്നു. എന്നിട്ടു നടത്തിയ അഭിപ്രായം ഇങ്ങനെ. മാധവിക്കുട്ടിയുടെ ഈ വാക്കുകള്‍ സത്യമായിരിക്കാം അല്ലാതിരിക്കാം. മാധവിക്കുട്ടി കളിയാക്കി പറഞ്ഞതാണ്. അത് മനസിലാക്കാതെ അത് സത്യമായിരിക്കാം അല്ലായിരിക്കാം എന്നൊക്കെ ഉള്ള നിലപാടിനെയാണു ഞാന്‍ ശിഖണ്ഠി നിലപാടെന്ന് വിളിച്ചത്. ദൈവമുണ്ടെന്നു വിശ്വസിക്കുന്ന ആരും ഇതുപോലെ ഒരു അഭിപ്രായം പറയില്ല. എന്താണ് ഈ മതങ്ങള്‍? എന്നു ചോദിക്കുന്ന ഒരു ശക്തിയെ ദൈവം എന്നു വിളിക്കാന്‍ സുബോധമുള്ള ആര്‍ക്കും ആകില്ല.

      Delete
    15. >>>>കാളിദാസന് പ്രവീണിന്റെ മനോഭാവത്തെ ഉഡായിപ്പായേ കാണാന്‍ കഴിഞ്ഞുള്ളൂ എന്നു പറയുമ്പോള്‍ കഷ്ടം തോന്നുന്നു. ഇവിടെ പ്രതികരിച്ച അറുപതോളം പേര്‍ പ്രവീണിന്റെ ചിന്താഗതിയെ അനുകൂലിക്കുമ്പോള്‍ കാളിദാസനു മാത്രമാണ് അതു ഉഡായിപ്പാണെന്നു തോന്നുന്നത്.<<<<

      benji,

      എല്ലാ മതങ്ങളിലെയും മത ചടങ്ങുകളില്‍ പങ്കെടുക്കുന്നത് ഉഡായിപ്പാണെന്നു തന്നെയാണെന്റെ അഭിപ്രായം. അത് കുറച്ചു പേരിലെങ്കിലും വെറുപ്പുണ്ടാക്കും. അതൊഴിവാക്കുകയാണു വേണ്ടത്. ക്രിസ്ത്യന്‍ പള്ളിയില്‍ പോയി കുര്‍ബാന സ്വീകരിച്ചാലോ, മുസ്ലി മോസ്കില്‍ പോയി നിസ്കരിച്ചാലോ സമൂഹത്തിനൊരു ഗുണവും ഉണ്ടാകില്ല. മറിച്ച് ഇതുപോലെയുള്ള അന്ധവിശ്വാസങ്ങളില്‍ നിന്നും അകന്നു നിന്നാല്‍ അതായിരിക്കും നല്ല നിലപാട്. ഒരു ദൈവവിശ്വാസിക്ക് ദൈവത്തെ ആരാധിക്കാന്‍ ഒരു മതത്തിന്റെയും ചട്ടക്കൂട് ആവശ്യമില്ല.

      ഭൂരിപക്ഷം ആളുകള്‍ അനുകൂലിക്കുന്നതാണു അളവുകോലെങ്കില്‍  നരേന്ദ്ര മോഡിയെ എല്ലാവര്‍ക്കും അനുമോദിക്കേണ്ടി വരും. 15 വര്‍ഷത്തോളമായി ഭൂരിപക്ഷം ഗുജറാത്തികളും നരേന്ദ്ര മോഡിയെ അനുകൂലിക്കുന്നു. എങ്കില്‍ നരേന്ദ്ര മോദി ചെയ്ത കാര്യങ്ങളൊക്കെ ഗുജറാത്തികളേപ്പോലെ എല്ലാവരും അംഗീകരിച്ചു കൂടേ എന്ന് പടന്നയോടൊന്ന് ചോദിച്ച് നോക്കിയേ. അപ്പോള്‍ കാണാം.

      Delete
    16. >>>>വിഡ്ഡികളെ കാണുമ്പോള്‍ നിങ്ങള്‍ അവര്‍ക്ക് സമാധാ‍നം നേര്‍ന്നുകൊണ്ട് പോകുക!!<<<<

      സമാധാനം നേരുന്നതിനും അടിച്ചു മാറ്റിയതു തന്നെ വേണമല്ലോ പടന്നേ. സ്വന്തമായ ഒരഭിവാദനം മൊഹമ്മദിന്, അറബി സാഹിത്യത്തില്‍ നിന്നു കിട്ടിയല്ലേ. ഛെ മോശം.

      Delete
    17. >>>>എന്തു കാരണത്താലാണ് താന്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്ന് വ്യക്തമാക്കാതെ കാടും പടപ്പും തല്ലുന്ന കാളിദാസന്റെ വര്‍ഗ്ഗീയ ചിന്ത അദ്ദേഹം വൈകുന്നേരം പോസ്റ്റ് ചെയ്ത അഭിപ്രായത്തിലൂടെ പുറത്തു വരുന്നുണ്ട്. വളരെ അപകടകരമായ ഈ വര്‍ഗ്ഗീയവാദം പ്രചരിപ്പിക്കാന്‍ സ്വന്തം ബ്ലോഗ് തന്നെ ഉപയോഗിച്ചാല്‍ പോരേ? മറ്റൊരുവന്റെ ചെലവിലാണോ അത് പ്രചരിപ്പിക്കേണ്ടത്.<<<<<

      benji,

      മതം പറയാത്ത മത ചിന്ത എന്ന പേരില്‍ ഇവിടെ പ്രവീണ്‍ എഴുതിയത് അസത്യങ്ങളാണ്.

      ക്രിസ്ത്യന്‍ പള്ളിയില്‍ നല്‍കുന്ന കുര്‍ബാന ക്രിസ്ത്യാനികള്‍ക്ക് മാത്രമേ സ്വീകരിക്കാവൂ എന്നത് ക്രിസ്തു മതം പഠിപ്പിക്കുന്ന മത ചിന്തയാണ്. അതിനവര്‍ അവലംബിക്കുന്നത് യേശുവിന്റെ വാക്കുകളും. സംശയമുണ്ടെങ്കില്‍ ബൈബിള്‍ വായിച്ചു നോക്കുക.

      ഗുരുവായൂര്‍ അമ്പലത്തില്‍ അഹിന്ദുക്കള്‍ കയറരുതെന്ന് ഹിന്ദുക്കളുടെ നിയമ പുസ്തകമായ മനു തിയില്‍ ഉള്ളതാണ്. ഹിന്ദു മതം പഠിപ്പിക്കുന്ന മത ചിന്തതന്നെയാണത്.

      മത വേദ പുസ്ത്കം പറയാത്ത പല കാര്യങ്ങളും വിശ്വാസികള്‍ ചെയ്യാറുണ്ട്. ഇസ്ലാമിന്റെ വേദ പുസ്ത്കമായ കുര്‍ആനില്‍ ലിംഗത്തിന്റെ അറ്റം മുറിക്കാന്‍ പറഞ്ഞിട്ടില്ല. പക്ഷെ മുസ്ലിങ്ങളെല്ലാവരും അത് ചെയ്യാറുണ്ട്. അത് മതം പറയാത്ത ആചാരമാണ്.

      ഈ കാരണങ്ങള്‍ കൊണ്ടാണ്, ഞാന്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത്. ഞാന്‍ എഴുതിയത് തെറ്റാണെങ്കില്‍ താങ്കള്‍ തന്നെ ശരി ആയിട്ടുള്ള സംഗതികള്‍ പറയണം.

      ഞാനീ പറഞ്ഞ കാര്യങ്ങളില്‍ എന്തു വര്‍ഗ്ഗീയ വാദമുണ്ടെന്ന് താങ്കള്‍ വിശദമാക്കിയാല്‍ കൊള്ളാം.

      ഇതുപോലെയുള്ള പലതും ഞാന്‍ എന്റെ ബ്ളോഗില്‍ എഴുതാറുണ്ട്. പല മുസ്ലിങ്ങളും  അവിടെയും ഞാന്‍ എഴുതുന്ന എല്ലായിടത്തും പടന്നയേപ്പോലെ പ്രതികരിക്കാറുമുണ്ട്.

      എന്റെ അഭിപ്രായങ്ങള്‍ നീക്കം ചെയ്യണമെന്ന് പ്രവീണിനോട് പറഞ്ഞ സ്ഥിതിക്ക് ഇവയൊക്കെ ഞാന്‍ എന്റെ ബ്ളോഗില്‍ തന്നെ എഴുതിയേക്കാം.

      Delete
    18. കാളിദാസാ... താങ്കള്‍ക്കു മറുപടി നല്‍കാത്തത് ഉത്തരം മുട്ടിയിട്ടാണെന്നു കരുതരുത്. കാളിദാസന്‍ എന്ന വ്യാജനാമത്തില്‍ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ പ്രകോപനപരമായി എഴുതുന്ന താങ്കള്‍ ഒന്നുകില്‍ ഒരു ഭീരുവാണ്. അല്ലെങ്കില്‍ വര്‍ഗ്ഗീയകലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരു ഭ്രാന്തനാണ്. രണ്ടായാലും താങ്കള്‍ മറുപടി അര്‍ഹിക്കുന്നില്ല. അതിന് സോഷ്യല്‍ മീഡിയയെ ആയുധമാക്കുന്നത് ഗുണകരമല്ലെന്നു മാത്രം പറയട്ടെ.

      Delete
    19. benji,

      മറുപടി തരുന്നതോ തരാത്തതോ താങ്കളുടെ സ്വാതന്ത്ര്യം. എന്തിനാണതിനു ന്യായീകരണം  വിളമ്പുന്നത്? ആരെയും ഉത്തരം മുട്ടിക്കാന്‍ വേണ്ടിയും ഞാന്‍ എഴുതാറില്ല. ഏത് പേരില്‍ താങ്കളെന്തെഴുതിയാലും ഞാന്‍  അതിനെ പുലഭ്യം പറയില്ല. താങ്കള്‍ ഏത് മതവിശ്വാസിയാണെന്നോ ഏത് നാട്ടുകാരനാണെന്നോ എന്തു ജോലി ചെയ്യുന്നോ എന്നതും ഞാന്‍  അന്വേഷിക്കുകയും ഇല്ല. താങ്കള്‍ എന്തെഴുതുന്നു എന്നു മാത്രം അന്വേഷിക്കുന്നു.അതേക്കുറിച്ച് എനിക്ക് എന്തെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ അതെഴുതുന്നു.

      ഞാന്‍ എഴുതുന്നതില്‍ പ്രകോപനം കാണുന്ന താങ്കളെന്തുകൊണ്ട് പടന്ന എന്ന പേരില്‍ ഇവിടെ അസഭ്യവര്‍ഷം ചൊരിയുന്ന ഒരാളേപ്പറ്റി മിണ്ടാത്തത്? താങ്കള്‍ അദ്ദേഹത്തിന്റെ ചേരിക്കാരനാണോ?

      താങ്കളേപ്പോലെയോ പ്രവീണിനേപ്പോലെയോ എല്ലാരെയും സുഖിപ്പിക്കുന്നത് എഴുതേണ്ട ഗതികേട് എനിക്കില്ല. അതുകൊണ്ട് എന്റെ അഭിപ്രായങ്ങള്‍ ഞാനെഴുതുന്നു. ഇവിടെ എഴുതരുത് എന്ന് പ്രവീണ്‍ പറയുന്നതു വരെ ഞാന്‍ എഴുതുന്നതില്‍ അങ്ങേക്കെന്താണിത്ര ബുദ്ധിമുട്ട്?

      ബ്ളോഗുകളില്‍ ഇസ്ലാമിനെ വിമര്‍ശിച്ചാല്‍ വര്‍ഗ്ഗീയ കലാപമുണ്ടാകുമെന്നൊക്കെയുള്ളത് താങ്കളുടെ തോന്നലാണ്. ആരുമൊന്നും എഴുതാതെ തന്നെ മുസ്ലിം ഭീകരര്‍ ലോകം മുഴുവന്‍ വര്‍ഗ്ഗീയ കലാപങ്ങളും മറ്റ് അശാന്തികളും ഉണ്ടാക്കുന്നുണ്ട്. ഇന്‍ഡ്യന്‍ പാര്‍ലമെന്റ് ആക്രമിച്ചതും, ഇന്‍ഡ്യന്‍ വിമാനം തട്ടിക്കൊണ്ടു പോയതും, മുംബൈയില്‍ ആക്രമണം നടത്തിയതും, ഒക്കെ അതിനു വേണ്ടി ചെയ്യുന്നതാണ്. മദനി കേരളം മുഴുവന്‍ വര്‍ഗ്ഗീയ വിദ്വേഷം പ്രസംഗിച്ച് നടന്നിട്ടൊന്നും ഉണ്ടാകാത്ത വര്‍ഗ്ഗീയ കലാപം ഞാന്‍ ഇസ്ലാമിനെയോ മുസ്ലിം ചടങ്ങുകളെയോ വിമര്‍ശിച്ചാല്‍ ഉണ്ടാവുകയുമില്ല.

      വിമര്‍ശനം  ഉണ്ടാകുമ്പോള്‍ കലാപമുണ്ടാക്കണമെന്നു തോന്നുന്നവര്‍ ഒരു സ്വതന്ത്ര ജനാധിപത്യ മതേതര രാജ്യത്ത് ജീവിക്കാന്‍ അര്‍ഹരല്ല. അവര്‍ വല്ല മതാധിഷ്ടിത പറുദീസയിലേക്കൊക്കെ പോകുന്നതാണു നല്ലത്.

      ഞാന്‍ എന്തുമായിക്കോട്ടെ. താങ്കള്‍ക്കതില്‍ എന്താണിത്ര ബുദ്ധിമുട്ട്? വ്യക്തിത്വം വെളിപ്പെടുത്തിയാലേ വായിക്കു എന്നു ശാഠ്യമുണ്ടെങ്കില്‍ ഞാന്‍ എഴുതുന്നതിനെ അവഗണിക്കുക. ഏതെങ്കിലും പരീക്ഷ പാസാകാനൊന്നുമല്ലല്ലോ ബ്ളോഗുകള്‍ വായിക്കുന്നത്.

      Delete
    20. benji

      സോഷ്യല്‍ മീഡിയകളുടെ ഉപജ്ഞാതക്കള്‍ ഉദ്ദേശിച്ചത് അതില്‍ അംഗമാകുന്നവര്‍ അഭിപ്രായങ്ങളും നിലപാടുകളും പങ്കു വയ്ക്കാന്‍ താന്നെയാണ്. ഒരു ചര്‍ച്ചാ വേദികൊണ്ട് ഉദ്ദേശിക്കുന്നതും വിവിധ അഭിപ്രായങ്ങള്‍ ഉള്ളവര്‍  അത് പ്രകടിപ്പിക്കാനാണ്. എതിരഭിപ്രായങ്ങളും വരാം. ഭൂരിഭാഗം ​പേരും പിന്തുണക്കുന്ന നിലപാടുള്ളതുകൊണ്ട് എല്ലാവരും പിന്തുണക്കണമെന്നത് ഫാസിസ്റ്റ് നിലപാടാണ്. താങ്കള്‍ക്കുള്ളതും അതാണ്. പ്രവീണിന്റെ അഭിപ്രായത്തെ മറ്റുള്ളവര്‍ പിന്തുണച്ചതുകൊണ്ട് ഞാനും പിന്തുണക്കണം എന്നതിനോട് എനിക്ക് യോജിപ്പില്ല. എനിക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള അഭിപ്രായം കണ്ടപ്പോള്‍ എതിരഭിപ്രായം എഴുതി. സോഷ്യല്‍ മീഡിയ ആയതുകൊണ്ട് അത് ചെയ്യാന്‍ പാടില്ല എന്നു പറഞ്ഞത് മര്യാദപൂര്‍വം തള്ളിക്കളയേണ്ടി വരും.

      ഞാന്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ നടക്കുന്ന ഭ്രാന്തനണെന്ന താങ്കളുടെ അഭിപ്രയം ഞാന്‍ പരിഹാസപൂര്‍വം അവഗണിക്കുന്നു. മറ്റ് മതങ്ങളുടെ വിശ്വാസങ്ങളെ വിമര്‍ശിച്ചാല്‍ കലാപമുണ്ടാകുമെങ്കില്‍ ചരിത്രത്തില്‍ അതിനാദ്യം ശ്രമിച്ചത് മുസ്ലിം പ്രവാചകനായ മൊഹമ്മദാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ അടങ്ങിയ കുര്‍ആനില്‍ ഉള്ളത്ര വര്‍ഗ്ഗീയ വിദ്വേഷം മറ്റൊരു വേദ പുസ്തകത്തിലുമില്ല. ആ പുസ്തകത്തിലെ മൂന്നിലൊന്ന് ആയത്തുകള്‍ ക്രിസ്തുമതവിശ്വാസങ്ങളെയും, യഹൂദമതവിശ്വാസങ്ങളെയും, ബഹു ദൈവ ആരാധകരെയും പുലഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും, പരിഹസികുന്നതുമാണ്. യഹൂദരെ എലികളെന്നും, പന്നികളെന്നും, കുരങ്ങന്‍മാരെന്നും  അതില്‍ വിളിക്കുന്നുണ്ട്. ക്രിസ്ത്യാനികളെ യേശുവിന്റെ അമ്മ മറിയത്തെ ആരാധിക്കുന്നവരെന്നും, ക്രിസ്ത്യാനികളുടെ ത്രിത്വം എന്ന വിശ്വാസത്തിലെ ഒരാള്‍ മറിയമാണെന്നൊക്കെ കുര്‍ആനില്‍ പറയുന്നുണ്ട് . അത് വായിച്ചിട്ട് മുസ്ലിങ്ങളെ തല്ലികൊല്ലാനൊന്നും  ഒരു ക്രിസ്ത്യാനിയും യഹൂദനും ഇറങ്ങുന്നില്ല. പക്ഷെ അതൊക്കെ വായിച്ച് പ്രചോദനം കൊണ്ടാണ്, ലോകം മുഴുവന്‍ കീഴടക്കാനും  ഭീകരപ്രവര്‍ത്തികള്‍ ചെയ്യാനും മുസ്ലിം  തീവ്രവാദിക ഇറങ്ങിത്തിരിക്കുന്നത് . അതൊന്നും കണ്ടിട്ട് ബുദ്ധിമുട്ട് തോന്നാത്ത താങ്കള്‍ തല്‍കാലം ഞാന്‍ എഴുതുന്നത് വായിച്ച് പ്രവചനമൊന്നും നടത്തേണ്ട.

      വര്‍ഗ്ഗീയ ഭ്രാന്ത് എന്താണെന്നു മനസിലാക്കാനുള്ള ശേഷിയുണ്ടെങ്കില്‍ അതാദ്യം പഠിക്കേണ്ടത് കുര്‍ആന്‍ എന്ന പുസ്തകത്തില്‍ നിന്നാണ്.

      Delete
  46. പ്രവീൺ പോസ്റ്റ് ഇപ്പോഴാണ് വായിക്കുന്നത്, നല്ല ചിന്തകൾ... ചില കമെന്റുകളെല്ലാം എനിക്ക് പറയാനുള്ളത് തന്നെ പറഞ്ഞിട്ടുണ്ട്. മതം മോക്ഷ പ്രാപ്തിക്കുള്ളതാണ്, മോക്ഷത്തിലേക്കുള്ള മാർഗ്ഗമാണ് മതം, അതായത് എല്ലാ മതവും അനുശാസിക്കുന്നത് തിന്മ വെടിയാനാണ്..എന്നാൽ അതിലെല്ലാം മായം ചേർത്തിട്ടുള്ളതാണ് ഇന്ന് കാണുന്ന മതങ്ങൾ. ഏതൊരു കാര്യത്തിലും സംഭവിച്ച് മൂല്യ ച്യുതി മതത്തേയും ബാധിച്ചിട്ടുണ്ട്... പോസ്റ്റിൽ പറഞ്ഞ കാര്യങ്ങളിൽ പലതിലും വിശദമായ ചർച്ച ആവശ്യമാകുന്ന കാര്യങ്ങളാണ്.

    ReplyDelete
  47. "മരിച്ചു കഴിഞ്ഞ് ദൈവത്തിനു മുന്നിലെത്തിയ ശേഷം നമ്മള്‍ മതങ്ങളെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ദൈവം ചോദിക്കുമായിരിക്കും ' എന്താണ് ഈ മതങ്ങള്‍?"
    ഇതാണ് ഇതിലെ ഹൈ ലൈറ്റ്
    ഞാന്‍ കേരളത്തിലെ എല്ലാ പ്രധാന പെട്ട ക്ഷേത്രങ്ങളിലും കയറിയവന്‍ ആണ് ഒരു ദൈവവും എന്നെ തടഞ്ഞിട്ടില്ല

    ReplyDelete
  48. Communalism is a threat to us. If any God want this world under his religion then he would have conqured other Gods, but he doesn't; why his followers.....?

    ReplyDelete
  49. ഞാന്‍ ഇടപെട്ടാല്ലോ??

    ReplyDelete
  50. എഴുതിയത് ഒട്ടും കൂടിപ്പോയില്ല പ്രവീണ്‍.....
    തന്‍ വിശ്വസിക്കുന്ന മതത്തെ പറ്റിയെങ്കിലും ഒരുവന്‍ ശരിക്ക് മനസ്സിലാക്കിയിരുന്നെങ്കില്‍ ഒരിക്കലും വര്‍ഗ്ഗീയ സംഘട്ടനങ്ങളെ കുറിച്ച് കേട്ടു വിഷമിക്കേണ്ടി വരില്ലായിരുന്നു നമുക്ക്....
    കാരണം ഒരു മതവും ഹിംസയെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നത് തന്നെ.....
    'ഓം ശാന്തി ഓം ശാന്തി' എന്ന് പഠിപ്പിച്ച ഹിന്ദു മതം ...,
    'ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം 'എന്ന് പഠിപ്പിച്ച ക്രിസ്തു മതം......
    പേര് കൊണ്ട് തന്നെ സമാധാനം എന്ന് വിളിച്ചു പറയുന്ന ഇസ്ലാം മതം.... (ഇസ്ലാം എന്നാ അറബി വാക്കിന്റെ അര്‍ഥം സമാധാനം എന്നാണ്.)
    പിന്നെ എവിടെയാണ് നമുക്ക് തെറ്റിയത്....?
    മതങ്ങളെ കുറിച്ച് പഠിക്കാത്തവര്‍ ...മതങ്ങള്‍ അനുശാസിക്കുന്ന തത്വങ്ങള്‍ അറിയാത്തവര്‍.....
    അവരാണ് കുഴപ്പങ്ങള്‍ സൃഷ്ട്ടിക്കുന്നത്....
    നമ്മുടെ മതങ്ങള്‍ ഇന്നും പരിശുധമാണ് ....
    ഈ ചോരക്കളിയില്‍ മതങ്ങള്‍ നിരപരാധികളാണ് .....!!

    ReplyDelete
  51. ദിവസേനയുള്ള എന്റെ പ്രാര്ത്ഥനയില്‍ ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് ചേര്‍ക്കാന്‍ പറഞ്ഞ എന്റെ ഹിന്ദു സംസ്കാരത്തില്‍ സന്തോഷിക്കട്ടെ ആദ്യം.

    മതങ്ങളുടെ മഹത്വം മനസ്സിലാകാതെ ചിലര്‍ അന്യോനം വിമര്‍ശിക്കുന്നു. ചിലര്‍ ജീവിത രീതിയേയും സംസ്കാരത്തെയും ഒക്കെ മതമായി കാണുന്നു.
    ചിലര്‍ അടിയുറച്ച് വിശ്വസിക്കുന്നു എന്നു പറഞ്ഞു നടക്കുന്ന സ്വന്തം മതം അതിന്റെ സ്വന്തം ഗുണത്താല്‍ മറ്റുള്ളവര്‍ മനസ്സിലാക്കും എന്ന്‌ വിശ്വാസമില്ലാതെ "എങ്കില്‍ എന്റെ മതത്തില്‍ ചേരൂ" എന്ന്‌ പ്രഭാഷണങ്ങളില്‍ പോലും പറഞ്ഞു നടന്നു കോമാളികളാകുന്നു..

    അവസാനം ദൈവം ശരിക്കും ചോദിക്കും "എന്റെ മതമോ? ങേ... "

    ReplyDelete
  52. വാദിക്കാനും ജയിക്കാനും അല്ല, അറിയാനും അറിയിക്കാനും മാത്രം.August 8, 2012 at 2:28 PM

    ഇവിടെ പലരും ഹിന്ദു മതം എന്ന് ഉപയോഗിച്ച് കണ്ടു. അത് ശരി അല്ല. ഹിന്ദു എന്ന ഒരു മതം ഇല്ല. ഹിന്ദു ധര്‍മ്മം ആണ്.

    -------------

    @മതങ്ങള്‍ എന്ത് പറഞ്ഞാലും അത് മാത്രം വിശ്വസിച്ചു കൊണ്ടിരിക്കുന്ന പ്രിയ സഹോദരീ സഹോദരന്മാര്‍ ഇനിയെങ്കിലും ഒരു കാര്യം മനസിലാക്കുക നിങ്ങളെപ്പോഴെങ്കിലും ദൈവം എന്താണെന്നും ദൈവം എന്ത് പറയുന്നെന്നും സത്യസന്ധമായി അന്വേഷിക്കാനും ശ്രവിക്കാനും ശ്രമിച്ചിട്ടുണ്ടോ ?

    ദൈവം എന്തെന്ന് അറിയാനോ? ഒരു മനുഷ്യന് അതിനു കഴിയുമോ? ഈ വിശ്വം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ആ ശക്തിയെ എങ്ങനെ മനസിലാക്കാന്‍? മതങ്ങള്‍ പറയുന്നത് സത്യം എന്ന് 'വിശ്വസിക്കുക' അത്ര മാത്രം. വിശ്വാസം അതല്ലേ എല്ലാം?

    "നത്വേവാഹം ജാതു നാസം ന ത്വം നേ മേ ജനാധിപഃ
    ന ചൈവ ന ഭവിഷ്യാമഃ സര്വേ വയമതഃ പരം" - Bhagavatgeeta

    (ഞാൻ ഇല്ലാതിരുന്ന ഒരുകാലം ഉണ്ടായിട്ടേയില്ല.അതുപോലെ നീയും ഇക്കാണുന്ന രാജാക്കന്മാരുമെല്ലാം എന്നും ഉണ്ടായിരുന്നു. ഒരിക്കലും നാമാരും ഇല്ലാതാവുകയില്ല.)

    ----------------

    ReplyDelete
    Replies
    1. അതെ എല്ലാം ഓരോ വിശ്വാസങ്ങള്‍ മാത്രം..യോജിക്കുന്നു. ദൈവത്തെ ഒരിക്കലും കണ്ടെത്താനോ പൂര്‍ണമായും അന്വേഷിച്ചു കണ്ടെത്താനോ സാധിക്കില്ല എന്ന് തന്നെ തോന്നുന്നു. ദൈവീകമായ പലതും ചിലപ്പോള്‍ നമ്മള്‍ കണ്ടെന്നും അറിഞ്ഞെന്നും അനുഭവിച്ചെന്നും വരും.

      താങ്കളുടെ ഈ മറുപടി എനിക്ക് പൂര്‍ണമായും അംഗീകരിക്കാന്‍ സാധിക്കുന്നു. ഈ പോസ്റ്റ്‌ ഞാന്‍ എഴുതുന്ന സമയത്തെ മനോനിലയല്ല പലതും വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് ഇപ്പോള്‍ ഉള്ളത്. അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ നല്ലതാണ് ഈ വിഷയത്തില്‍. ....,..

      പക്ഷെ, എന്ത് കൊണ്ടോ മതങ്ങളില്‍ പറയുന്നതിനും അപ്പുറം ആയിരിക്കുമോ സത്യം എന്ന ശക്തമായ ഒരു തോന്നലാണ് എന്‍റെ മനസ്സ് നിറയെ. അത് ചിലപ്പോള്‍ വിവേകമില്ലായ്മ ആകാം. അത് കൊണ്ടാകാം എന്‍റെ പരാമര്‍ശങ്ങള്‍ അത്തരത്തില്‍ ഒന്നായത് .

      Delete
  53. വാദിക്കാനും ജയിക്കാനും അല്ല, അറിയാനും അറിയിക്കാനും മാത്രം.August 8, 2012 at 2:29 PM

    @ഞാന്‍ ആലോചിച്ചത് മറ്റൊന്നായിരുന്നു. ഞാന്‍ ആ പ്രസാദം കഴിക്കുന്നതില്‍ പള്ളീലച്ചനും കര്‍ത്താവിനും ഇല്ലാത്ത കുഴപ്പം അമ്മച്ചിക്ക് മാത്രം എന്ത് കൊണ്ട് ഉണ്ടായി ?

    "ജിതോത്മന പ്രശാന്തസ്യ പരമാത്മാ സമാഹിതഃ
    ശീതോഷ്ണ സുഖദുഃഖേഷു തഥാ മാനാപമാനയോഃ" - Bhagavatgeeta

    (തനീ സ്വയം ഉദ്ധരിയ്ക്കുന്നതും ക്ഷയിപ്പിയ്ക്കുന്നതും താൻ തന്നെയാണ്). മനസ്സിനെ ജയിച്ചവന്‌ മനസ്സു തന്നെയണ്‌ ഉറ്റസുഹൃത്ത്.അതിനു കഴിയാത്തവനാവട്ടെ മനസ്സ് പരമശത്രുവായി വർത്തിയ്ക്കുന്നു.

    ഈ സംഭവത്തിലും പള്ളീലച്ചനെയും താങ്കളെയും അമ്മച്ചിയും നിയന്ത്രിച്ചതും ആ ദൈവം തന്നെ ആണ്. ഈ സംഭവം ഒരു 'കുഴപ്പം' ആയി തോന്നിയത് പക്ഷെ താങ്കളുടെ മനസ്സില്‍ ആണ്. നിയന്ത്രണം വിട്ട ആ മനസ്സ് ആണ് താങ്കളെ വേദനിപ്പിച്ചത്.

    ------------

    ReplyDelete
    Replies
    1. എന്‍റെ മനസ്സ് ചിലപ്പോള്‍ നിയന്ത്രണം വിട്ടിരിക്കാം..

      Delete
  54. വാദിക്കാനും ജയിക്കാനും അല്ല, അറിയാനും അറിയിക്കാനും മാത്രം.August 8, 2012 at 2:30 PM

    @ഇത് പോലെ തന്നെ, ചില അമ്പലങ്ങളില്‍ കാണാന്‍ സാധിക്കും 'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല ' എന്ന ബോര്‍ഡ്.

    പൂര്‍ണമായും യോജിക്കുന്നു. ഇതുപോലുള്ള ബോര്‍ഡുകള്‍ എടുത്തു മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

    -------------

    ReplyDelete
  55. വാദിക്കാനും ജയിക്കാനും അല്ല, അറിയാനും അറിയിക്കാനും മാത്രം.August 8, 2012 at 2:30 PM

    @വിഗ്രാഹാരാധനയില്‍ കൂടി പഠിക്കുന്ന ആശയങ്ങള്‍ ബൃഹത്തായ ഒന്നാണെന്ന് വാദിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എങ്കില്‍ കൂടി സര്‍വ ചരാചരങ്ങളിലും ദൈവമുണ്ടെന്ന വിശ്വാസം, എല്ലാ ജീവജാലങ്ങളോടും സ്നേഹവും കരുണയും കാണിക്കേണ്ട ആവശ്യകത, പ്രകൃതിയെ ബഹുമാനിക്കാന്‍ പഠിപ്പിക്കുക എന്നതാണ് ഇത്തരം ആചാരങ്ങള്‍ക്ക് പിറകിലുള്ള ഉദ്ദേശ്യശുദ്ധി എന്നുള്ളത് കൊണ്ട് ഞാന്‍ അതിനെ ഇഷ്ടപ്പെടുന്നു.

    അത് മാത്രം അല്ല ഇതിന്റെ ഉദ്ധേശ ശുദ്ധി. ദൈവം എന്നത് മനുഷ്യന് ഊഹിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. അവനെ മനുഷ്യന് ആരാധിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു രൂപം നല്‍കുക മാത്രം ആണ് വിഗ്രഹാരാധന. നാം നമ്മുടെ മാതാ പിതാക്കളുടെ ഫോട്ടോ എടുത്തു സൂക്ഷിക്കാറുണ്ട്. ആ ഫോട്ടോ കാണുമ്പോള്‍ നമുക്ക് അവരെ ഓര്മ വരും. പക്ഷെ ഫോട്ടോ വെറും പേപ്പറും മഷിയും അല്ലെ എന്ന് വേണമെങ്കില്‍ ചോദിക്കാം. യുക്തിപരം ആയി ചിന്തിച്ചാല്‍ ഫോട്ടോ വെറും പേപ്പറും മഷിയും മാത്രം. അതില്‍ അച്ഛനും അമ്മയും ഉണ്ട് എന്ന് നാം വിശ്വസിച്ചാല്‍ അത് യുക്തിക്ക് നിരക്കുന്നത് അല്ല. നാം എത്ര ശ്രമിച്ചാലും നമുക്ക് അതില്‍ അച്ഛനെയും അമ്മയെയും കാണിച്ചു കൊടുക്കാന്‍ കഴിയുകയും ഇല്ല.

    --------------

    ReplyDelete
    Replies
    1. നല്ല വിശദീകരണം. നല്ല നിരീക്ഷണം ...മാനിക്കുന്നു.

      Delete
  56. വാദിക്കാനും ജയിക്കാനും അല്ല, അറിയാനും അറിയിക്കാനും മാത്രം.August 8, 2012 at 2:31 PM

    @ദൈവമാണ് മതങ്ങള്‍ ഉണ്ടാക്കിയത് എങ്കില്‍ ഒരിക്കലും മതങ്ങളുടെ പേരില്‍ ഒരു മനുഷ്യനെയും ഒരാള്‍ക്കും വേര്‍ തിരിച്ചു കാണാന്‍ സാധിക്കില്ല.

    മതങ്ങള്‍ മാത്രം അല്ല, ഈ ലോകത്ത് നാം കാണുന്നതും കാണാത്തതും എല്ലാം ദൈവം ആണ് സൃഷ്ടിച്ചത്. എന്നാല്‍ മതങ്ങളുടെ പേരില്‍ വേര്‍തിരിച്ചു കാണുന്നത് സ്വാഭാവികം മാത്രം. ദൈവത്തിന്റെ തന്നെ സൃഷ്ടിയായ പ്ലാവ് പോലെ അല്ല മാവ്, മാവ് പോലെ അല്ല വാഴ, വാഴ പോലെ അല്ല തുളസി എല്ലാത്തിനും അതിന്റേതായ പ്രത്യേകതകളും സാമ്യതകളും വ്യത്യാസങ്ങളും ഉണ്ട്. ഈ സസ്യങ്ങളെ എല്ലാം നാം വേര്‍തിരിച്ചു തന്നെ ആണ് കാണുന്നത്. ഈ ലോകം ഇതുപോലെ നിലനിന്നു പോകുന്നതിനു ആ വൈവിധ്യം അത്യാവശ്യം ആണ്. എന്നാല്‍ ഇതിന്റെ എല്ലാം അന്തസത്ത ഒന്നാണ്, അതുപോലെ എല്ലാ മനുഷ്യരിലും എല്ലാ ജീവജാലങ്ങളിലും ഉള്ള പരമാത്മാവ്‌ ഒന്നാണ്. അതിനെ ഹിന്ദുക്കള്‍ ഓംകാരം എന്ന് വിളിക്കുന്നു. ദൈവം സൃഷ്ടിക്കുന്നത് എല്ലാം ഒരേ പോലെ ഇരിക്കണം എന്ന് വിചാരിക്കുന്നത് തന്നെ മണ്ടത്തരം ആണ്.

    --------------

    ReplyDelete
    Replies
    1. ഞാന്‍ പറഞ്ഞത് ഈ അര്‍ത്ഥത്തില്‍ അല്ല. മതത്തിന്‍റെ പേരില്‍ ദൈവം ഒരാള്‍ക്കും സ്പെഷ്യല്‍ മാര്‍ക്കും ഗ്രേഡും കൊടുക്കുന്നില്ല. ദൈവം എന്ന ഒരാളുണ്ടെങ്കില്‍ എല്ലാവരെയും ഒന്നായി തന്നെയാണ് കാണുക, മതത്തിന്‍റെ അടിസ്ഥാനത്തിലും ആചാരങ്ങളുടെ അടിസ്ഥാനത്തിലും ഒരാളെയും വേര്‍തിരിക്കാന്‍ ദൈവത്തിനു ആകില്ല എന്നാണു എന്‍റെ വിശ്വാസം..

      താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ ഓരോ വസ്തുക്കള്‍ക്കും ഉണ്ടാകുന്ന രൂപ വ്യത്യാസത്തെ കുറിച്ച് മാത്രമാണ്. ചക്കയുടെയും മാങ്ങയുടെയും രുചി വ്യത്യാസം വേറെ വേറെ ആണെങ്കിലും അതും ദൈവ സൃഷ്ടി തന്നെയല്ലേ. ഒന്ന് മറ്റൊന്നിനേക്കാള്‍ മോശം എന്ന് പറഞ്ഞു ദൈവം അതിനെ മാറ്റി നിര്‍ത്തുമോ ...

      Delete
  57. വാദിക്കാനും ജയിക്കാനും അല്ല, അറിയാനും അറിയിക്കാനും മാത്രം.August 8, 2012 at 2:31 PM

    @മാധവിക്കുട്ടിയുടെ വാക്കുകള്‍. "മരിച്ചു കഴിഞ്ഞ് ദൈവത്തിനു മുന്നിലെത്തിയ ശേഷം നമ്മള്‍ മതങ്ങളെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ദൈവം ചോദിക്കുമായിരിക്കും ' എന്താണ് ഈ മതങ്ങള്‍?"

    ഇത് തെറ്റാണ്. കാരണം മരിച്ചു കഴിഞ്ഞാല്‍ മാത്രമേ നാം ദൈവത്തിന്റെ അടുത്ത് ചെല്ലൂ എന്നത് തെറ്റാണ്. കാരണം ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ആ ശക്തിയുടെ അടുത്ത് നിന്നും ഒരിക്കലും നമുക്ക് അകന്നു നില്‍ക്കാന്‍ കഴിയില്ല. ദൈവം എപ്പോഴും നമ്മുടെ കൂടെ ഉണ്ട്. അതുപോലെ നാം ഇപ്പോഴും ദൈവത്തിന്റെ കൂടെ ആണ്. കാരണം

    പ്രജ്നാനം ബ്രഹ്മഃ - (ശുദ്ധബോധമാണ്‌ ബ്രഹ്മം)

    തത്ത്വമസി - (അത്‌ നീ ആകുന്നു.)

    അയമാത്മാ ബ്രഹ്മഃ - (ഈ ആത്മാവ്‌ ബ്രഹ്മം തന്നെ)

    അഹം ബ്രഹ്മാസ്മി - (ഞാൻ ബ്രഹ്മമാകുന്നു)

    ReplyDelete
    Replies
    1. താങ്കള്‍ പറഞ്ഞ കാര്യം ശരിയാണ്. ദൈവം നമ്മോടു കൂടി ഇപ്പോഴും ഉണ്ട്.

      ഇവിടെ മാധവിക്കുട്ടി പറഞ്ഞ കാര്യം സത്യമാണ് എന്ന് ഞാന്‍ സ്ഥിരീകരിക്കാന്‍ ശ്രമിക്കുന്നില്ല. ഭാവനാത്മകമായ ഒരു വാചകം ഉദാഹരിച്ചു എന്ന് മാത്രം. ' മരിച്ചു കഴിഞ്ഞ്' എന്നുള്ള പദം മാധവിക്കുട്ടി ഉപയോഗിച്ചോ എന്നുള്ളത് എനിക്കിപ്പോള്‍ സംശയം ഉണ്ട് . പറയാന്‍ വന്നത് അതൊന്നുമാല്ലായിരുന്നു. മരിച്ചാലും ഇല്ലെങ്കിലും ദൈവത്തോട് നമുക്ക് മതങ്ങളെ കുറിച്ച് പറയേണ്ടി വന്നാല്‍ ദൈവത്തിന്റെ മറുപടി അത് തന്നെയായിരിക്കാം എന്ന് തന്നെയാണ് ഇപ്പോഴും എനിക്ക് തോന്നുന്നത് .

      വിശദമായ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പങ്കു വച്ചതിനു നന്ദി ..

      Delete
    2. >>>ഇവിടെ മാധവിക്കുട്ടി പറഞ്ഞ കാര്യം സത്യമാണ് എന്ന് ഞാന്‍ സ്ഥിരീകരിക്കാന്‍ ശ്രമിക്കുന്നില്ല. ഭാവനാത്മകമായ ഒരു വാചകം ഉദാഹരിച്ചു എന്ന് മാത്രം. ' മരിച്ചു കഴിഞ്ഞ്' എന്നുള്ള പദം മാധവിക്കുട്ടി ഉപയോഗിച്ചോ എന്നുള്ളത് എനിക്കിപ്പോള്‍ സംശയം ഉണ്ട് . പറയാന്‍ വന്നത് അതൊന്നുമാല്ലായിരുന്നു. മരിച്ചാലും ഇല്ലെങ്കിലും ദൈവത്തോട് നമുക്ക് മതങ്ങളെ കുറിച്ച് പറയേണ്ടി വന്നാല്‍ ദൈവത്തിന്റെ മറുപടി അത് തന്നെയായിരിക്കാം എന്ന് തന്നെയാണ് ഇപ്പോഴും എനിക്ക് തോന്നുന്നത് . <<<<

      ഒരു വല്ലാത്ത തോന്നലണല്ലോ മാഷേ ഇത്.

      ആദ്യം പറഞ്ഞു, മാധവിക്കുട്ടി പറഞ്ഞത് ശരിയായിരിക്കം തെറ്റായിരിക്കാം എന്ന്. ഇപ്പോള്‍ പറയുന്നു അത് സത്യമാണ് എന്ന് ഞാന്‍ സ്ഥിരീകരിക്കാന്‍ ശ്രമിക്കുന്നില്ല എന്ന്. കൂടെ എഴുതുന്നു ദൈവത്തിന്റെ മറുപടി അതു തന്നെയായിരിക്കാം എന്ന്.

      ഏതിലെങ്കിലും ഒന്നില്‍ ഉറച്ചു നില്‍ക്ക്. ഇതുപോലെ കൂടെ കൂടെ നിറം മാറാതെ.

      എന്താണു താങ്കളുടെ ദൈവ സങ്കല്‍പ്പം? ഒന്നു വിശദീകരിക്കാമോ?
      മരിച്ചു കഴിഞ്ഞായാലും മരിക്കുന്നതിനു മുമ്പായാലും ഭൂമിയില്‍ മതങ്ങളുണ്ടെന്ന് ദൈവത്തിനറിയില്ല എന്നും എന്താണാ മതങ്ങളെന്ന് ദൈവത്തിനറിയില്ല എന്നുമാണോ തങ്കളുടെ പക്ഷം?

      മിനിറ്റിനു മിനിറ്റിന്, അഭിപ്രായം മാറുന്ന രാഷ്ട്രീയ നേതാവിന്റെ സ്വഭാവമാണോ താങ്കളുടെ സങ്കല്‍പ്പത്തിലുള്ള ദൈവത്തിന്? കുര്‍ആനിലൂടെ മൊഹമ്മദ് പരിചയപ്പെടുത്തുന്ന ദൈവം ഇതുപോലെ ഒന്നാണ്. ഒരിടത്ത് പറയും യഹൂദരെയും ക്രിസ്ത്യാനികളെയും  സഹോദരരായി കരുതണമെന്ന്. മറ്റൊരിടത്ത് പറയും അവരെ ഒരിക്കലും കൂട്ടുകാരാക്കരുതെന്ന്. ഒരിടത്ത് പറയും അവിശ്വാസികളെ അവരുടെ വഴിക്ക് വിടുക എന്ന്. മറ്റൊരിടത്ത് പറയും അവരെ കാണുന്നിടത്തു വച്ചൊക്കെ തല്ലിക്കൊല്ലണമെന്ന്.

      Delete
    3. വാദിക്കാനും ജയിക്കാനും അല്ല, അറിയാനും അറിയിക്കാനും മാത്രം.August 11, 2012 at 8:26 AM

      @കാളിദാസന്‍
      @ഒരിടത്ത് പറയും യഹൂദരെയും ക്രിസ്ത്യാനികളെയും സഹോദരരായി കരുതണമെന്ന്. മറ്റൊരിടത്ത് പറയും അവരെ ഒരിക്കലും കൂട്ടുകാരാക്കരുതെന്ന്. ഒരിടത്ത് പറയും അവിശ്വാസികളെ അവരുടെ വഴിക്ക് വിടുക എന്ന്. മറ്റൊരിടത്ത് പറയും അവരെ കാണുന്നിടത്തു വച്ചൊക്കെ തല്ലിക്കൊല്ലണമെന്ന്.

      ഞാന്‍ ഖുറാന്‍ വായിച്ചിട്ടില്ല, അതുകൊണ്ട് അതിനെ പറ്റി അഭിപ്രായം പറയുന്നതും ശരിയല്ല. എന്നാല്‍ താങ്കള്‍ ഖുറാന്‍ പഠിച്ചിട്ടുണ്ട് അതുകൊണ്ട് താങ്കളുടെ അഭിപ്രായം മാനിക്കുന്നു. താങ്കള്‍ പറയുന്നു ഖുറാനില്‍ ഇങ്ങനെ ഒക്കെ പറയുന്നുണ്ട് എന്ന്. ഖുറാനിലെ ആ വാചകങ്ങള്‍ അതേപോലെ ഒന്ന് റിപ്ലേ ചെയ്യാമോ? മുഹമ്മദ്‌ അത് പറയുവാനും പറയുമ്പോള്‍ നിലനിന്നിരുന്ന സാഹചര്യവും. വെറുതെ ഒന്ന് അറിയാന്‍ മാത്രം.

      Delete
    4. @കാളിദാസന്‍

      1) ആദ്യം പറഞ്ഞു, മാധവിക്കുട്ടി പറഞ്ഞത് ശരിയായിരിക്കം തെറ്റായിരിക്കാം എന്ന്. ഇപ്പോള്‍ പറയുന്നു അത് സത്യമാണ് എന്ന് ഞാന്‍ സ്ഥിരീകരിക്കാന്‍ ശ്രമിക്കുന്നില്ല എന്ന്. കൂടെ എഴുതുന്നുദൈവത്തിന്റെ മറുപടി അതു തന്നെയായിരിക്കാം എന്ന്.
      ...
      ...

      ഇവിടെ എവിടെയാണ് കാളിദാസോ മാധവിക്കുട്ടി പറഞ്ഞത് സത്യമാണെന്ന് ഞാന്‍ പറഞ്ഞത്..പറഞ്ഞത് ഇത്ര മാത്രം , വരൂ പറഞ്ഞത് ശരിയായാലും തെറ്റായാലും ദൈവത്തിന്റെ ആ ചോദ്യം പ്രസക്തമായിരിക്കും ..ആ നിലപാടുകളില്‍ തന്നെയല്ലേ ഞാന്‍ ഇപ്പോഴും ..അത് തന്നെയല്ലേ ഇവിടെയും പറഞ്ഞിരിക്കുന്നത്.

      2) മരിച്ചു കഴിഞ്ഞായാലും മരിക്കുന്നതിനു മുമ്പായാലും ഭൂമിയില്‍ മതങ്ങളുണ്ടെന്ന് ദൈവത്തിനറിയില്ല എന്നും എന്താണാ മതങ്ങളെന്ന് ദൈവത്തിനറിയില്ല എന്നുമാണോ തങ്കളുടെ പക്ഷം?
      ...
      ....

      അതെ ...അങ്ങിനെയാണ് എനിക്കിപ്പോള്‍ തോന്നുന്നത്.

      Delete
    5. >>>ഖുറാനിലെ ആ വാചകങ്ങള്‍ അതേപോലെ ഒന്ന് റിപ്ലേ ചെയ്യാമോ? മുഹമ്മദ്‌ അത് പറയുവാനും പറയുമ്പോള്‍ നിലനിന്നിരുന്ന സാഹചര്യവും. വെറുതെ ഒന്ന് അറിയാന്‍ മാത്രം.<<<<

      വാദിക്കാനും ജയിക്കാനും അല്ല, അറിയാനും അറിയിക്കാനും മാത്രം,



      കുര്‍ആനില്‍ മൊഹമ്മദ് പലതും പരസ്പര വിരുദ്ധമായി പറഞ്ഞിട്ടുണ്ട്. അതിനു കാരണമുണ്ട്. മക്കയില്‍ നിന്നും പുറത്താക്കിയപ്പോള്‍ മൊഹമ്മദ് മദീനയൈലാണഭയം തേടിയത്. മക്കക്കാരോടുള്ള വിരോധം കാരണം മദീനക്കാര്‍ അദ്ദേഹത്തിനഭയം നല്‍കി. തന്റെ പുതിയ മതം മദീനയിലെ യഹൂദരും ക്രിസ്ത്യാനികളും അംഗീകരിക്കുമെന്നായിരുന്നു അദ്ദേഹം കരുതിയത്. അതുകൊണ്ട് അപ്പോഴൊകെ അദ്ദേഹം  പ്രാര്‍ത്ഥിച്ചിരുന്നത് യഹൂദരുടെയും  ക്രിസ്ത്യാനികളുടെയും പുണ്യനഗരമായ ജെറുസലെമിലേക്ക് തിരിഞ്ഞായിരുന്നു. ആ കാലങ്ങളില്‍ പറഞ്ഞതൊക്കെ യഹൂദരെയും ക്രിസ്ത്യാനികളെയും സന്തോഷിപ്പിക്കാന്‍ വേണ്ടിയുള്ളവ ആയിരുന്നു. പക്ഷെ അദ്ദേഹം പ്രതീച്ചതുപോലെ നടന്നില്ല. അപ്പോള്‍ മൊഹമ്മദിന്റെ ഭാവം മറി. ദേഷ്യപ്പെട്ട് പ്രര്‍ത്ഥനക്ക് തിരിഞ്ഞു നില്‍ക്കേണ്ടത് അറബികളുടെ പരമ്പരാഗാത മായ മക്കയിലേക്കാണെനു തിരുത്തി. പിന്നീട് പറഞ്ഞതിലൊക്കെ മറ്റ് മതവിശ്വാസികളെ അധിക്ഷേപിക്കുന്നതും  അവഹേളിക്കുന്നവതുമൊക്കെ ആയിരുന്നു. അതിനു വേണ്ടി അള്ള പുതിയ വെളിപാടുകള്‍ നല്‍കി എന്ന ന്യായീകരണവും പറഞ്ഞു പരത്തി.

      ഇതാ കുര്‍ആനിലെ ചില പരസ്പര വിരുദ്ധ ആയത്തുകള്‍.


      5. Sura Al Maeda

      51: O you who have believed, do not take the Jews and the Christians as allies. They are [in fact] allies of one another. And whoever is an ally to them among you - then indeed, he is [one] of them. Indeed, Allah guides not the wrongdoing people.

      2: Al Baqrah

      62:
      Indeed, those who believed and those who were Jews or Christians or Sabeans [before Prophet Muhammad] - those [among them] who believed in Allah and the Last Day and did righteousness - will have their reward with their Lord, and no fear will there be concerning them, nor will they grieve.

      3. Al Imran.

      119. O you who have believed, do not take as intimates those other than yourselves, for they will not spare you [any] ruin. They wish you would have hardship. Hatred has already appeared from their mouths, and what their breasts conceal is greater. We have certainly made clear to you the signs, if you will use reason.

      49 Al hujurat.

      13. O mankind, indeed We have created you from male and female and made you peoples and tribes that you may know one another. Indeed, the most noble of you in the sight of Allah is the most righteous of you. Indeed, Allah is Knowing and Acquainted.

      2. Al Baqrah

      256. There shall be no compulsion in [acceptance of] the religion.

      109: Al Kafirun.

      6. For you is your religion, and for me is my religion."

      8: Al Anfal.

      12. [Remember] when your Lord inspired to the angels, "I am with you, so strengthen those who have believed. I will cast terror into the hearts of those who disbelieved, so strike [them] upon the necks and strike from them every fingertip."

      9: Al Tawbah

      5. And when the sacred months have passed, then kill the polytheists wherever you find them and capture them and besiege them and sit in wait for them at every place of ambush. But if they should repent, establish prayer, and give zakah, let them [go] on their way. Indeed, Allah is Forgiving and Merciful.

      Delete
  58. >>>>> ഇവിടെ എവിടെയാണ് കാളിദാസോ മാധവിക്കുട്ടി പറഞ്ഞത് സത്യമാണെന്ന് ഞാന്‍ പറഞ്ഞത്.. <<<<<

    താങ്കള്‍ തൊട്ടു മുകളില്‍ എഴുതിയത് ഇങ്ങനെ.

    മരിച്ചാലും ഇല്ലെങ്കിലും ദൈവത്തോട് നമുക്ക് മതങ്ങളെ കുറിച്ച് പറയേണ്ടി വന്നാല്‍ ദൈവത്തിന്റെ മറുപടി അത് തന്നെയായിരിക്കാം എന്ന് തന്നെയാണ് ഇപ്പോഴും എനിക്ക് തോന്നുന്നത് .

    ഏത് തന്നെയായിരിക്കാം എന്ന് താങ്കളൊന്ന് വിശദീകരിക്കാമോ?

    ഏന്താണീ മതങ്ങള്‍ എന്ന് ദൈവം ചോദിക്കും എന്നാണു ഞാന്‍ മനസിലാക്കിയത്.

    ReplyDelete
    Replies
    1. മരിച്ചാലും ഇല്ലെങ്കിലും ദൈവത്തോട് നമുക്ക് മതങ്ങളെ കുറിച്ച് പറയേണ്ടി വന്നാല്‍ ദൈവത്തിന്റെ മറുപടി അത് തന്നെയായിരിക്കാം എന്ന് തന്നെയാണ് ഇപ്പോഴും എനിക്ക് തോന്നുന്നത് .

      ഏത് തന്നെയായിരിക്കാം എന്ന് താങ്കളൊന്ന് വിശദീകരിക്കാമോ?
      ..
      ..

      ദൈവത്തോട് മതങ്ങളെ കുറിച്ച് ചോദിച്ചാല്‍ അതെന്താണ് എന്ന് ദൈവത്തിനു പോലും അറിയുമായിരിക്കില്ല എന്ന് തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു ദൈവവും ഭൂമിയിലേക്ക്‌ മതങ്ങളെ പറഞ്ഞു വിട്ടിട്ടില്ല എന്ന് വിശ്വസിക്കുന്നു.


      ഭൂമിയില്‍ നമുക്ക് മുന്നേ ജനിച്ചു മരിച്ചു പോയ പൂര്‍വികരുടെ അഭിപ്രായ പ്രകടനങ്ങളും , അന്നത്തെ ആചാരങ്ങളെ കുറിചുള്ള അറിവുകളും മറ്റ് വിവരണങ്ങളും അടുത്ത തലമുറയിലേക്കു പകര്‍ത്തി വിടാനുള്ള ഒരു ഉപാധിയായിരിക്കാം മതങ്ങള്‍..,. ഒരു മതത്തില്‍ ജനിച്ചു വീഴുന്നത് കൊണ്ട് നമ്മളും അതിന്‍റെ ഭാഗമാകുകയും പിന്തുടരുകയും ചെയ്യുന്നു. അതിനെ പൂര്‍ണമായും തള്ളിക്കളയാനും പറ്റില്ല.

      Delete
    2. ദൈവം എന്ന് പറയുമ്പോള്‍  സാധാരണ മനസിലാകുന്നത് എല്ലാം അറിയുന്ന ശക്തി എന്നാണ്. ഭൂമിയില്‍ മതങ്ങളുണ്ടെന്ന് അറിയില്ലാത്ത ഒരു ശക്തിയെയാണ്, ദൈവം എന്നു താങ്കള്‍ കരുതുന്നെങ്കില്‍ ആ ദൈവത്തേക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ഇതുപോലെ ഒരു ദൈവ സങ്കല്‍പ്പം ആദ്യമായണ്, ഞാന്‍ കേള്‍ക്കുന്നത്.

      Delete
    3. ഹ ! ഹ ..അതെ മതത്തെ കുറിച്ച് ബോധാവാനല്ലാത്ത ഒരു ദൈവം ..

      Delete
  59. >>>>> അതെ ...അങ്ങിനെയാണ് എനിക്കിപ്പോള്‍ തോന്നുന്നത്.<<<<<

    എന്താണു താങ്കളുടെ ദൈവ സങ്കല്‍പ്പം?

    ReplyDelete
    Replies
    1. എന്‍റെ ദൈവ സങ്കല്പം ഇടയ്ക്കിടയ്ക്ക് മാറുന്നുണ്ട്. പുതിയ അറിവുകള്‍ മറ്റുള്ളവരില്‍ നിന്ന് ഇതേ സംബന്ധിച്ച് കിട്ടുന്ന സമയത്ത് ആലോചിക്കാറുണ്ട്. അതില്‍ പൊരുത്തപ്പെടാവുന്നവ സ്വീകരിക്കാറുമുണ്ട്.

      ഒരു ഹിന്ദുവായി ജനിച്ച സ്ഥിതിക്കും , കുഞ്ഞു നാള് മുതല്‍ അമ്പലങ്ങളില്‍ പോയി തൊഴുതു ശീലിച്ചത് കൊണ്ടും അത് ഇന്നും തുടരുന്നു.

      എന്തായാലും ദൈവം എല്ലായിടത്തും ഉണ്ടെന്നു വിശ്വസിക്കുന്നു.

      Delete
    2. >>>എന്തായാലും ദൈവം എല്ലായിടത്തും ഉണ്ടെന്നു വിശ്വസിക്കുന്നു.<<<

      എന്നിട്ടം ​ആ ദൈവത്തിനു ഭൂമിയില്‍ മതങ്ങളുണ്ടെന്ന് അറിയില്ല.കാണാനും കേള്‍ക്കാനും അറിയാനും സാധിക്കാത്ത ദൈവം അല്ലേ?

      സോറി മാഷേ. ഞാന്‍ ഇത്രയും പ്രതിഷിച്ചില്ല.

      Delete
    3. എന്നിട്ടം ​ആ ദൈവത്തിനു ഭൂമിയില്‍ മതങ്ങളുണ്ടെന്ന് അറിയില്ല.കാണാനും കേള്‍ക്കാനും അറിയാനും സാധിക്കാത്ത ദൈവം അല്ലേ?
      ..
      ..

      ഹ ..ഹ ..അത് കലക്കി..പറഞ്ഞ പോലെ അതും ശരിയാണല്ലോ ... ദൈവം പലപ്പോഴും ഒന്നും കാണുകയും കേള്‍ക്കുകയും ചെയ്യാറില്ല എന്നും തോന്നാറുണ്ട് ...

      Delete
  60. വെല്‍കം ടൂ ഇസ്ലാം എന്ന് പറഞ്ഞു കുറെ ആളുകള്‍ ഇറങ്ങിയിട്ടുണ്ട്. ഇതൊന്നു വായിച്ചു നോക്ക്, ഉത്തരം ഉണ്ടെങ്കില്‍ കമന്റു ഇടണേ.

    http://chodyangal.blogspot.com/

    ReplyDelete
  61. അല്ല മാഷേ.. ഇതെന്താ ഒരു കൂത്ത്‌...ഇക്കണക്കിനു മുതുകാടിന്‍റെ അടുത്ത് പോയി അല്‍പ്പം മാജിക്കും കൂടി പഠിച്ചു വല്ല ആശ്രമവും തുടങ്ങുമോ... ഇപ്പൊ അതിനു നല്ല സ്കോപ്പ, ഒരുമാതിരി സമാധാനമൊക്കെ അവിടെ കിട്ടും, കൂടുതല്‍ കിട്ടിയാല്‍ ഹോള്‍സയില്‍ ആയി വില്‍ക്കുകയും ചെയ്യാം,
    കൂടുതല്‍ ചിന്തിച്ചു വരാന്‍ പോകുന്ന ഓണ നാളുകളെ ഇല്ലാതാക്കല്ലേ, മത, മനുഷ്യ സൌഹാര്ദ്ധമൊന്നും ബിവറേജ് സൌഹാര്ദ്ധത്തിന്റെ അത്രയും കേരളത്തില്‍ ക്ലച്ച് പിടിക്കുമെന്ന് തോന്നുന്നില്ല, എല്ലാ വിധ ആശംസകളും

    ReplyDelete
    Replies
    1. ജ്വാലാ.. എന്താ ചെയ്വാ ..കണ്ടില്ലേ ...ഇവിടെ ഈ ലോകത്ത് പിടിച്ചു നില്‍ക്കണം എങ്കില്‍ മാജിക്കും പോരാ എന്നാണു തോന്നുന്നത്. എന്തായാലും എനിക്ക് ആരുടേയും സമാധാനം തല്ലിക്കെടുത്താന്‍ ആഗ്രഹമില്ല ട്ടോ ...പിന്നെ ഈ വക ചിന്തിക്കല്‍ ഞാന്‍ ഇതോടു കൂടെ നിര്‍ത്തിയിരിക്കുന്നു. എല്ലാ വിധ ആശംസകളും തിരിച്ചും നേരുന്നു ...നന്ദി

      Delete
    2. "ചിന്തകള്‍" നിര്‍ത്തിയത് കൊള്ളാം, എന്നാല്‍ "തോന്നലുകള്‍" നിര്‍ത്തരുത്.. അങ്ങോട്ട്‌ പോരേട്ടെന്നെ.....

      Delete
  62. ഇപ്പോഴാണ്‌ ഈ ബ്ലോഗ്‌ കാണുന്നത്, വായിക്കുന്നത്....
    നന്നായിരിക്കുന്നു.....
    മതത്തിന്‍റെ പേരില്‍ മനുഷ്യനെ വേര്‍തിരിച്ചു കാണുന്ന ഒരു ദൈവമുണ്ടെങ്കില്‍ ആ ദൈവത്തില്‍ എനിക്ക് വിശ്വാസമില്ല.
    ഈ വരികള്‍ ശരിക്കും കൊണ്ടു ... പലപ്പോഴും തോന്നിയിട്ടുള്ള കാര്യം....

    ReplyDelete