Saturday, June 9, 2012

ദിവസങ്ങള്‍ ആഘോഷിക്കപ്പെടുമ്പോള്‍..


ഓരോ ദിവസങ്ങള്‍ പുലരുമ്പോഴും വല്ല പുതുമയും നിങ്ങള്‍ക്ക് തോന്നാറുണ്ടോ ? നിങ്ങള്‍ക്ക് ഓരോ ദിവസവും ആഘോഷിക്കാന്‍ തോന്നാറുണ്ടോ ?   ഉണ്ടെങ്കില്‍ എന്തിനു വേണ്ടിയാണ് ഈ ആഘോഷങ്ങള്‍ ? ജീവിതത്തിലെ ഒരു ദിവസത്തിനു നിങ്ങള്‍ എന്ത്  സാമൂഹിക  പ്രസക്തിയാണ് കൊടുക്കുന്നത്? 

ഓരോ ദിവസവും ഓരോ കാര്യത്തിനായി നീക്കി വച്ച പോലെയാണ് കാര്യങ്ങള്‍. പ്രണയിക്കാന്‍ ഒരു ദിവസം , അച്ഛനെയും അമ്മയെയും സ്നേഹിക്കാന്‍ ഒരു ദിവസം, കുഞ്ഞുങ്ങള്‍ക്കായി മറ്റൊരു ദിവസം , വൃദ്ധര്‍ക്ക് വേറൊരു ദിവസം.. അങ്ങനെ ഓരോരുത്തര്‍ക്കും ദിവസങ്ങളെ ഭാഗം വച്ച് കൊടുത്തിരിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ നമ്മള്‍ക്കായി ഒരു ദിവസവും ലോകവും ഇല്ലാത്ത അവസ്ഥ. മനുഷ്യര്‍ കൂടുതല്‍ കൂടുതല്‍ ചെറിയ ലോകത്തേക്ക് പോയിക്കൊണ്ടിരിക്കുന്നു.  എവിടെയാണ് നമുക്ക്  തെറ്റ്  പറ്റിയത് ? ഒന്നോര്‍ത്തു നോക്കൂ..

പുതുവര്‍ഷം പിറക്കുന്നത്‌ എല്ലാവരും ആഘോഷിച്ചിരുന്നത് പ്രതീക്ഷകള്‍ കൊണ്ടായിരുന്നു. അതൊരു തെറ്റാണ് എന്നൊന്നും ഒരിക്കലും തോന്നിയിരുന്നില്ല. ലോകത്തിലെ എല്ലാവര്‍ക്കും കൂടി, നല്ല   പ്രതീക്ഷയോടെ ഒരു പുതിയ വര്‍ഷത്തെ വരവേല്‍ക്കാനും ആഘോഷിക്കാനും വേണ്ടി ഒരു ദിവസം എന്ന്  മാത്രം കരുതി പലപ്പോഴും പുതുവത്സരാഘോഷങ്ങളില്‍   ഞാനും ഒത്തുകൂടി. 

പക്ഷെ,  പിന്നീട്, ഇടക്കെവിടെയോ വച്ച്, ആരൊക്കെയോ ഒരു വര്‍ഷത്തിലെ ദിവസങ്ങളെ നൂറു നൂറു കഷ്ണങ്ങളായി വീതം വച്ച് ആശംസകള്‍ നേരാന്‍ എന്ന തരത്തില്‍ പല തരം  ഗ്രീടിംഗ് കാര്‍ഡുകള്‍  ഉണ്ടാക്കി കമ്പോളവല്‍ക്കരിച്ചു. അതിനു ശേഷം ഞാന്‍ മാറി ചിന്തിക്കാന്‍ തുടങ്ങി. എന്തിനാണ് ഇത്രയും അധികം ആഘോഷ ദിവസങ്ങള്‍ ? ഈ ദിവസങ്ങള്‍ എല്ലാം ആഘോഷിക്കുക   എന്ന പേരില്‍ യഥാര്‍ഥത്തില്‍ ഇന്ന് നടക്കുന്നത് എന്താണ് ? 

ഇതേക്കുറിച്ച് ചില ന്യായീകരണങ്ങള്‍ പലരില്‍ നിന്നും എനിക്ക് കിട്ടിയത് വിചിത്രമായി തോന്നി. എല്ലാവരും പറയുന്നത്,  ഈ ലോകത്തില്‍ ഇന്ന് അനുഭവിക്കുന്ന പല തരം മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും ഒരു മോചനം എന്ന നിലക്കാണ് ഇത്തരം ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതെന്നാണ്. 

ചിലര്‍ പറയുന്നു, പലപ്പോഴും പല ആഘോഷങ്ങള്‍ക്കും സമയം കിട്ടാതെ പോകുന്നു, അതെല്ലാം മറ്റൊരു ദിവസത്തില്‍ ആഘോഷിക്കാന്‍ കിട്ടുമ്പോള്‍ ചുമ്മാ ആഘോഷിക്കുന്നു എന്ന്.  . 

അമ്മയെയും അച്ഛനെയും കുഞ്ഞുങ്ങളെയും സ്നേഹിക്കാനും സമയമില്ല എന്ന് പറഞ്ഞവരും ഉണ്ട്. ഓരോ ദിവസം അവര്‍ക്കായി മുന്നേ കൂട്ടി ആരോ ഉണ്ടാക്കിയെടുത്തത് കൊണ്ട്, ആ ദിവസത്തില്‍ അവര്‍ക്കൊരു സമ്മാനവും കാര്‍ഡും കൊടുത്ത് അവരെ സന്തോഷിപ്പിക്കുന്നതില്‍ എന്താണിത്ര തെറ്റെന്നു മറ്റ് ചിലര്‍ എന്നോട് ആക്രോശിച്ചു കൊണ്ട് ചോദിച്ചു. 

മാതൃദിനം, പിതൃദിനം, ശിശുദിനം, വൃദ്ധരുടെ ദിനം, സുഹൃത്ത് ദിനം, പ്രണയദിനം എന്നൊക്കെ പറഞ്ഞു ആഘോഷിക്കുന്ന ആളുകള്‍ മറ്റ് സാമൂഹിക ദിവസങ്ങളില്‍ എന്ത് ചെയ്യുന്നു എന്നറിയാന്‍ താല്‍പ്പര്യമുണ്ട്. ഇവിടെ പുകയില വിരുദ്ധ ദിനം, കാന്‍സര്‍ ദിനം, ഭൌമ  ദിനം, ജല ദിനം, പരിസ്ഥിതി ദിനം  എന്നൊക്കെ പറഞ്ഞു പല ദിനങ്ങള്‍ കൂടി ഉണ്ടല്ലോ... തൊട്ടതിനും പിടിച്ചതിനും ആഘോഷവും, കാര്‍ഡു കൊടുക്കലും, കേക്ക് മുറിക്കലും, ഫേസ് ബുക്കില്‍ ലൈക്കും കമെന്റും മാത്രം നടത്തി  ജീവിക്കുന്നവര്‍  ഇടക്കെങ്കിലും ഇത്തരം ദിവസങ്ങളെ ഓര്‍ക്കുമോ എന്തോ ?

ഈ സമൂഹത്തില്‍ നമ്മള്‍ ജീവിക്കുന്നുണ്ട് എന്ന് സമൂഹത്തിനെ ബോധ്യപ്പെടുത്താനെങ്കിലും വല്ലപ്പോഴും ഇത്തരം ദിവസങ്ങളുമായി ബന്ധപ്പെട്ട സാമൂഹിക  പ്രവര്‍ത്തന പരിപാടികളില്‍ പങ്കെടുക്കുക. അത് ഒരു പക്ഷെ നമ്മളില്‍ തന്നെ എവിടെയോ ഉറങ്ങിക്കിടക്കുന്ന മാനവികതയെ തൊട്ടുണര്‍ത്താന്‍ സഹായിച്ചേക്കും. 

ആഘോഷങ്ങളും ഉത്സവങ്ങളും എല്ലാം നല്ലതാണ്. ജീവിതം ഉല്ലസിക്കാന്‍ വേണ്ടി മാത്രമുള്ളതാണ് എന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടിയുള്ള ദിവസം തോറുമുള്ള ആഘോഷങ്ങള്‍ നമുക്ക് വേണമോ ? ചിന്തിക്കൂ..

-pravin- 
   

38 comments:

  1. പിതാവേ പുണ്യവാളനു ഒരു പാട് സന്തോഷമയി അടുത്തകാലത്തൊന്നും ഇത് പോലെ ഒരു നല്ല ചിന്ത , ഒരു ചോദ്യതെ അഭിമുഖികരിച്ചിട്ടില്ല ..... അഭിനന്ദനങ്ങള്‍

    സത്യമാണ് സുഹൃത്തെ ലോകത്തെ വിടൂ ആഘോഷത്തിന്റെ പേരില്‍ മലയാളികാട്ടുന്നത് പലപ്പോഴും ആഭാസങ്ങള്‍ ആണ്.

    ഒരു ദിവസം മാറ്റി വച്ച് ലോകം മൊത്തം ഒരു സന്ദേശം അയച്ചു കൊടുത്തു സംതൃപ്തി നേടുകയാണ് നമ്മള്‍ .

    ലോക ഏര്‍ത്ത് ദിനം ആണെന്ന് തോന്നുന്നു വീട്ടില്‍ വിളക്കണച്ചു ഒരു മണിക്കൂര്‍ ടിവി കണ്ടിരിക്കും എന്നല്ലാതെ എനിക്കും ഇതേവരെ ആഗ്രഹിച്ചിട്ടും ഉപകാരപ്രദമായി ഒന്നും ചെയ്യാന്‍ കഴിച്ചിട്ടില്ല പക്ഷെ കുറെ ഉപദേശങ്ങളും ആഖ്വനങ്ങളും നടത്തിയിട്ടുമുണ്ട് താനും ....

    അതിലെ ഒരു ഉപദേശം ഇതാ :നരകത്തില്‍ പോകാതിരിക്കാന്‍ ഒരു സൂത്രം

    ReplyDelete
    Replies
    1. പുണ്യാളാ..ആഘോഷങ്ങളുടെ പേരില്‍ നടക്കുന്ന അല്ലെങ്കില്‍ നടത്തുന്ന ആഭാസങ്ങളെ തന്നെയാണ് എതിര്‍ക്കേണ്ടത്.

      നമ്മളെ കൊണ്ട് ആവുന്ന രീതിയില്‍ നിലത്തു വീണു കിടക്കുന്ന ഒരു മുള്ള് എടുത്തു കളയാനെങ്കിലും ശ്രമിച്ചാല്‍ , അത് തന്നെ ധാരാളം പുണ്യാളാ.

      നമ്മള്‍ എപ്പോഴും ഭൂമിയെ കുറിച്ച് ചിന്തിക്കണം. ശൂന്യതയില്‍ നമുക്ക് വേണ്ടി രാപകല്‍ കറങ്ങുന്നില്ലേ, അതിന്‍റെ നന്ദി കാണിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുക.

      Delete
  2. ഇനി ഒരു ബ്ലോഗേര്‍സ് ദിനവും കൂടിയായാല്‍ നോം ധന്യനായി

    ReplyDelete
    Replies
    1. ഹ ഹ..അജിത്തെട്ടാ ..ഡോണ്ട് ഡു ഡോണ്ട് ഡു

      Delete
  3. ആ ദിനത്തിന്‍റെ അന്ത്യത്തോടെ അതിന്‍റെ മഹത്വം മറന്നു.ശബ്ദകോലാഹലങ്ങള്‍ അടങ്ങി.മഹത്വമേറിയ പ്രസംഗങ്ങളും,ദൃഢ പ്രതിജ്ഞകളും ജലരേഖയായി
    ജലത്തോടൊപ്പം ഒഴുകിപ്പോയി.ഇനി അടുത്ത ദിനത്തിനായി..........
    നല്ല ചിന്ത.
    ആശംസകളോടെ

    ReplyDelete
    Replies
    1. അതാണ്‌ സത്യം. അതാണ്‌ ഇപ്പോള്‍ നടക്കുന്നത്. ആരും പരിസ്ഥിതിയെ കുറിച്ചും ഭൂമിയെ കുറിച്ചും , നമ്മുടെ ചുറ്റുപാടുകളില്‍ ജീവിക്കുന്നവരെ കുറിച്ചും ബോധവാന്മാരല്ല . ഇനി ആണെങ്കില്‍ കൂടി, അത് കണ്ടെന്നു നടിക്കുന്നില്ല. വേണ്ടയിടങ്ങളില്‍ സഹകരണവും പ്രതികരണവും ഇല്ലാതെയാകുന്നു. ദിവസങ്ങള്‍ ആഘോഷങ്ങള്‍ മാത്രം കൊണ്ടാടി എങ്ങോട്ടോ പായുന്നു. പക്ഷെ, ഈ പാച്ചില്‍ ശൂന്യതയിലേക്ക് ആണെന്ന് മനസ്സിലാക്കാന്‍ ഇനി അധികം കാലം വേണ്ടി വരില്ല.

      നന്ദി തങ്കപ്പെട്ടാ..

      Delete
  4. കൊള്ളാം ... ഞാൻ പറയാൻ വച്ച കമന്റ് അജിത്തേട്ടൻ കൊണ്ടു പോയി...

    ചിന്തകൾ നന്ന്..

    ReplyDelete
  5. തിരക്ക് പിടിച്ച ജീവിതത്തില്‍ ചിലതൊക്കെ ഓര്‍മ്മിക്കാന്‍ ഇത്തരം ദിവസങ്ങള്‍ സഹായിക്കും.ചില തീരുമാനങ്ങളെടുക്കാനും.....

    ReplyDelete
  6. ആഘോഷങ്ങൾക്കേ മാർക്കറ്റുള്ളൂ ഇപ്പോൾ. നല്ല ചിന്ത..

    ReplyDelete
    Replies
    1. ആഘോഷങ്ങൾക്കേ മാർക്കറ്റുള്ളൂ ഇപ്പോൾ...

      Exactly u said it..
      Thank u jefu

      Delete
  7. എവിടെയും എന്തിനും ആഘോഷങ്ങള്കായി ദിനങ്ങള്‍ കണ്ടെത്തുന്ന ഈ ലോകത്ത് ആഘോഷിക്കനല്ലാതെ പ്രവര്‍ത്തിക്കാനും ചില ദിനങ്ങള്‍ ഉണ്ട് എന്ന് ഓര്‍മിപ്പിച്ചു .എങ്കിലും ഒരു കാര്യം തുറന്നു പറയാതെ വയ്യ .ഈ ആഘോഷങ്ങളുടെ ദിനങ്ങളും മറ്റു ദിനങ്ങളേം പോലെ ഇന്ന് അത്യാവശ്യമാണ് കാരണം പ്രവീണ്‍ പറഞ്ഞ പോലെ " അമ്മയെയും അച്ഛനെയും കുഞ്ഞുങ്ങളെയും സ്നേഹിക്കാനും സമയമില്ല എന്നത് കൊണ്ടല്ല ദൂരെ
    ദേശങ്ങളില്‍ ഇരുന്നു സാധിക്കില്ല . ഓരോ ദിവസം അവര്‍ക്കായി മുന്നേ കൂട്ടി ആരോ ഉണ്ടാക്കിയെടുത്തത് കൊണ്ട്, ആ ദിവസത്തില്‍ അവര്‍ക്കൊരു സമ്മാനവും കാര്‍ഡും കൊടുത്ത് അവരെ സന്തോഷിപ്പിക്കുന്നതില്‍
    ഒരു തെറ്റും കാണാനില്ല .അതേലും ചെയ്യാന്‍ സാധിക്കുമല്ലോ .വ്യത്യസ്തത ഉള്ള പ്രവീണിന്‍റെ തോന്നലുകള്‍ക് അഭിനന്ദനങ്ങള്‍ ..

    ReplyDelete
    Replies
    1. വിശദമായ അഭിപ്രായത്തിനു വളരെ നന്ദി ദീപു.

      ദൂരെ താമസിക്കുന്ന ഒരാള്‍ക്ക്‌ സ്വന്തം അമ്മയെയും അച്ഛനെയും ഓര്‍ക്കാനും സന്തോഷിപ്പിക്കാനും ആണ്ടില്‍ ഒരു കുറി വന്നു പോകുന്ന ഒരു ദിവസം തിരഞ്ഞെടുക്കാന്‍ എന്തായിരിക്കും കാരണം ..അവിടെയാണ് നേരത്തെ പറഞ്ഞ ഉത്തരം കിട്ടുന്നത്. "സമയമില്ല ". ആശ്ചര്യം തോന്നുന്നു , സമയമില്ല എന്ന് പറയുന്നത് ദൈവത്തിനു നേരെ വിരല്‍ ചൂണ്ടി കൊഞ്ഞലം കാണിക്കുന്നതിന് തുല്യം. ദിവസങ്ങള്‍ , നിമിഷങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്ത വെറും കാല്‍പ്പനിക സൃഷ്ടിയാണ്. ദിവസങ്ങളെ കുറിച്ച് ചിന്തിക്കാതെ നിമിഷങ്ങളെ കുറിച്ച് ചിന്തിക്കു, പ്രവര്‍ത്തിക്കൂ..അപ്പോള്‍ സമയം താനേ വരും.

      Delete
  8. "ചുരുക്കി പറഞ്ഞാല്‍ നമ്മള്ക്കായി ഒരു ദിവസവും ലോകവും ഇല്ലാത്ത അവസ്ഥ"...
    ഇത് വെറുതെ.. നമ്മുക്ക് മാത്രമായി എല്ലാ ദിവസവും ഉപയോഗിച്ച് തുടങ്ങിയപ്പഴാ... മറ്റുള്ളവര്ക്ക് കൂടി ദിവസങ്ങള്‍ പങ്കിടാനുള്ള ഓര്ഡ്ര്‍ ആര്ക്കീസ് മുത്തപ്പന്‍ കൊടുത്തത്‌. അതിനാല്‍ എന്റെ പ്രണയം, മാതൃസ്നേഹം, പിതൃസ്നേഹം, അപ്പൂപ്പനോടുള്ള സ്നേഹം, കൂട്ടുകാരോടുള്ള സ്നേഹം......അങ്ങനെ സ്നേഹിക്കാന്‍ ഉള്ള എല്ലാ ദിവസങ്ങളും കൃത്യമായി ത്തന്നെ ഞാന്‍ ഉപയോഗിക്കുന്നുണ്ട്, സമ്മാനങ്ങളും, കാര്ഡുകളും എക്കെ കൊടുക്കാറുണ്ട്,..

    നോട്ട്...ഇതൊക്കെ അറിഞ്ഞു ചെയ്യുന്ന വല്ല ഏജന്സിയെയും അറിയാമെന്കില്‍ അവരുടെ കോണ്ടാക്റ്റ്‌ തരണേ...എന്നാല്‍ ഇതൊക്കെ അവരെ അങ്ങ് എല്പ്പിക്കാമായിരുന്നു.

    ReplyDelete
    Replies
    1. ഹ ..ഹ..അങ്ങനെ ഒരു ഏജന്‍സിയുടെ ആവശ്യമൊന്നുമില്ല. എല്ലാവരും ധാ ഇത് പോലെയങ്ങു വിചാരിച്ചാല്‍ മതി. ഇതൊക്കെ ചെയ്യണോ വേണ്ടോ എന്ന് തീരുമാനിക്കുന്നത് വ്യക്തിപരമാണ് കേട്ടോ.

      ഓരോരുത്തര്‍ക്കും ഓരോ ദിവസം വീതം വച്ച് കൊടുത്ത് ആ ദിവസം മാത്രം, സ്നേഹമെന്ന പേരില്‍ കാര്‍ഡും സമ്മാനവും മറ്റും കൊടുക്കുന്ന രീതിയെ മാത്രമാണ് ഞാന്‍ വിമര്‍ശിച്ചത്. ഇത്തരത്തില്‍ ആഘോഷിക്കുന്നവര്‍ എല്ലാവരും അങ്ങനെയാണ് എന്ന് പറയുന്നില്ല. ഇത്തരം ചിന്താഗതികള്‍ പണ്ട് കാലത്തും ഉണ്ടായിരുന്നു. കൂട്ട് കുടുംബത്തില്‍ നിന്നും അണുകുടുംബത്തിലേക്ക് പറിച്ചു നട്ടപ്പോള്‍ സംഭവിച്ച ബന്ധങ്ങളുടെയും സംസ്ക്കാരത്തിന്റെയും മൂല്യച്ച്യുതി അതിനു ഒരുദാഹരണം മാത്രം.

      "ആഘോഷങ്ങളും ഉത്സവങ്ങളും എല്ലാം നല്ലതാണ്. ജീവിതം ഉല്ലസിക്കാന്‍ വേണ്ടി മാത്രമുള്ളതാണ് എന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടിയുള്ള ദിവസം തോറുമുള്ള ആഘോഷങ്ങള്‍ നമുക്ക് വേണമോ ? ചിന്തിക്കൂ.."


      എല്ലാത്തിലും ഉപരി മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ് എന്നത് മറക്കാതിരിക്കാന്‍ ഒരു ഓര്‍മപ്പെടുത്തല്‍ മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്. പക്ഷെ, വായനയില്‍ അതൊരു തെറ്റിധാരണ ഉണ്ടാക്കിയെങ്കില്‍ , ക്ഷമിക്കുക. ഞാന്‍ ഒരു വഴി പോക്കന്‍ എന്തോ ഭ്രാന്ത് പുലമ്പിയെന്നു മാത്രം കരുതുക.

      Delete
  9. ദിവസങ്ങള്‍ ആഘോഷിക്കപ്പെടാനുള്ളതാണെന്നും, ജീവിതം ഉല്ലസിക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്നുമാണ് വിശ്വസിക്കുന്നത്, എല്ലായ്പ്പോഴും അതിന് സാധിക്കുന്നില്ലെങ്കില്‍ കൂടി. എന്ത് ആഘോഷിക്കണം, എന്ത് വേണ്ട എന്നൊക്കെയുള്ള തീരുമാനങ്ങള്‍ വ്യക്തിപരം. ഉല്ലസിക്കാന്‍ പലര്‍ക്കും പലവഴികള്‍ ...

    ReplyDelete
    Replies
    1. ആഘോഷങ്ങളും ഉത്സവങ്ങളും എല്ലാം നല്ലതാണ്. ജീവിതം ഉല്ലസിക്കാന്‍ വേണ്ടി മാത്രമുള്ളതാണ് എന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടിയുള്ള ദിവസം തോറുമുള്ള ആഘോഷങ്ങള്‍ നമുക്ക് വേണമോ ? ചിന്തിക്കൂ..

      Delete
  10. ആധുനിക ലോകത്ത്‌ വില്പ്പനച്ചരക്ക് ആക്കാന്‍ കഴിയുന്ന എല്ലാറ്റിനെയും നമ്മള്‍ വില്‍പ്പന ചരക്ക്‌ ആക്കി കൊണ്ടിരിക്കുന്നു.
    ശരീരം മുതല്‍ ഓരോന്നിനും ഉള്ള ദിനങ്ങള്‍ വരെ.
    എല്ലാ ആഘോഷങ്ങളും ധനം എന്നതിനെ ചുറ്റിപറ്റി മാത്രം നിലനില്‍ക്കുന്നു.

    ഇനിയും ആഘോഷിക്കപ്പെടെണ്ട ചില ദിനങ്ങള്‍ !!!

    ലോക വ്യഭിചാര ദിനം
    ലോക തസ്കര ദിനം
    ലോക അമ്മയെ തല്ലി ദിനം
    ലോക അപ്പനെ തല്ലി ദിനം
    ലോക വെള്ളമടി ദിനം
    ലോക അപകടമുണ്ടാക്കി ദിനം
    ലോക ഹര്‍ത്താല്‍ ദിനം
    ലോക ആളെ കൊല്ലി ദിനം
    ലോക ബോംബു സ്ഫോടന ദിനം
    ലോക പെട്രോള്‍ വില വര്‍ധന ദിനം
    ലോക സദാചാര പോലീസ്‌ ദിനം

    അല്ലാ പിന്നെ.....

    നല്ല തോന്നലുകള്‍ക്ക് ഒരായിരം ആശംസകള്‍....

    ReplyDelete
    Replies
    1. ഹി ഹി..അവിടെയും നിങ്ങള്‍ "അബസ്വരങ്ങള്‍" ഉണ്ടാക്കി ല്ലേ.. എന്തായാലും നല്ല രസികന്‍ കമെന്റ് ടാഹ്ന്നതിനു നന്ദി ട്ടോ.

      Delete
  11. "മാതൃദിനം , പിതൃദിനം , ശിശുദിനം , വൃദ്ധരുടെ ദിനം, സുഹൃത്ത് ദിനം ,പ്രണയദിനം എന്നൊക്കെ പറഞ്ഞു ആഘോഷിക്കുന്ന ആളുകള്‍ മറ്റ് സാമൂഹിക ദിവസങ്ങളില്‍ എന്ത് ചെയ്യുന്നു എന്നറിയാന്‍ താല്‍പ്പര്യമുണ്ട്...."

    ശരിയാണ് സുഹൃത്തേ...എല്ലാറ്റിനും ഓരോ ദിനങ്ങള്‍ ഉള്ള ലോകത്താണല്ലോ അല്ലെ നമ്മള്‍ ജീവിക്കുന്നത്...തൊട്ടതിനും പിടിച്ചതിനും വരെ ഓരോ ദിനങ്ങള്‍..അതിന്റെ പേരില്‍ ഉള്ള ആഘോഷങ്ങളും..ആഘോഷങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടാന്‍ മദ്യവും ലഹരി വസ്തുക്കളും...
    പുതു തലമുറയുടെ കാര്യങ്ങളുടെ പോക്ക് ഇങ്ങനെ ആവുമ്പോള്‍ "ജീവിതം ഉല്ലസിക്കാന്‍ വേണ്ടി മാത്രമുള്ളതാണ് എന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടിയുള്ള ദിവസം തോറുമുള്ള ആഘോഷങ്ങള്‍ നമുക്ക് വേണമോ?"എന്ന ചോദ്യം വളരെ പ്രസക്തമാകുന്നു...

    തോന്നലുകള്‍ക്ക് ആശംസകള്‍...

    ReplyDelete
  12. മാറ്റണം, യുറേപ്പിലേക്കുള്ള കാറ്റുകൾക്  ചായതിരിക്കാൻ ശ്രമിക്കുക
    വരുംതലമുറയെ ഭയക്കുക

    ReplyDelete
    Replies
    1. തീര്‍ച്ചയായും ഭയക്കേണ്ടി വരും..

      Delete
  13. നല്ലകാര്യമാ പറഞ്ഞത്.. വെറുതെ ആര്‍ക്കും ഉപകാരമില്ലാത്ത വെറും കാട്ടിക്കൂട്ടലുകള്‍.. മാതാപിതാക്കളേയും കുഞ്ഞുങ്ങളേയുമൊക്കെ സ്നേഹിക്കാന്‍ ഒരുദിനമെന്നതിലേക്ക് ചുരുങ്ങാന്‍ കഴിയോ നമുക്കൊക്കെ.. പകരം നമ്മള്‍ മറന്നുകൊണ്ടിരിക്കുന്ന പ്രകൃതി, ഊര്‍ജ്ജം തുടങ്ങി ജനോപകാരപ്രദമായവ മറ്റുള്ളവരിലേക്കെത്തിക്കാനും നമുക്ക് സ്വയം പ്രവൃത്തിക്കാനും ഒരോദിനങ്ങള്‍ നല്ലതുതന്നെ.

    ReplyDelete
  14. ആഘോഷിക്കാന്‍ ഓരോ കാരണങ്ങള്‍ തിരഞ്ഞു നടക്കുന്ന പാശ്ചാത്യ 'കീശ'കളുടെ പണക്കൊഴുപ്പും മേളങ്ങളുമൊക്കെ കണ്ടു അനുകരിക്കാന്‍ നിന്നാല്‍ ഉല്ലാസം ബാങ്ക് കാര് കൊണ്ട് പോവും.. :P നല്ല ചിന്ത ആശംസകള്‍............

    ReplyDelete
  15. ക്രിസ്മസ്, പുതുവത്സരം, ബര്‍ത്ത് ഡേ തുടങ്ങി ഒരു കാലത്ത് കാര്‍ഡ്‌ അയച്ച് ആഘോഷിച്ചിരുന്ന ദിവസങ്ങളുടെ എണ്ണം കൂട്ടി വലാന്റിന്‍ ഡേ, മതെര്സ് ഡേ തുടങ്ങി ഒട്ടേറെ ആശംസാകാര്‍ഡുകള്‍ ചിലവാക്കാന്‍ ആര്ചീസ്‌, കണ്ടുപിടിച്ച മാര്ക്കെറ്റിംഗ് തന്ത്രങ്ങളുടെ ഭാഗമായാണ് ഈ വിധത്തില്‍ ഏറെയും.

    അതിന്റെ ചുവടുപിടിച്ചാണ് അക്ഷയതൃതീയ ജൂവലറിക്കാര്‍ നമ്മുടെ നാട്ടില്‍ ഏറ്റെടുത്തത്. പരിസ്ഥിതി ദിനം. ഭൌമ ദിനം ഒക്കെ ആചരിക്കുന്നത് കുട്ടികളില്‍ അവബോധം ഉണര്‍ത്താന്‍ സഹായകരമാകും.

    പുകയില വിരുദ്ധം, രക്തദാനം തുടങ്ങി അനാവശ്യ ആഘോഷമാക്കാതിരുന്നാല്‍ അനുസ്മരണങ്ങള്‍ ഒക്കെയും നല്ലതാണ്.

    ReplyDelete
    Replies
    1. അതെ. അതിര് കവിഞ്ഞ ആഘോഷ പരിപാടികള്‍ അനവസരത്തില്‍ നടത്തുന്നത് ഒഴിവാക്കിയാല്‍ തന്നെ പകുതി ആഭാസത്തരം കുറയുമായിരിക്കും. സാമൂഹിക പ്രസക്തിയുള്ള ദിവസങ്ങളില്‍ അതെ കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരണം സമൂഹത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് കൊണ്ട് ടാഹ്ന്നെ നടത്തണം.

      നന്ദി ജോസ്സൂ..

      Delete
  16. മാറിമാറി വരുന്ന ഈ ദിനങ്ങളോടു എനിക്കത്ര താല്പര്യമില്ല. എന്ന് വച്ച് വിദ്വേഷവും ഇല്ല.. ഇത്തരം ആഘോഷ ദിവസങ്ങള്‍ കമ്പോള വല്കരിക്കപ്പെട്ട കച്ചവട താല്‍പര്യങ്ങളില്‍ നിന്ന് മാത്രമാണ് ഉണ്ടായത് എന്ന് തോന്നുന്നു.
    പഴയ കാല ആഘോഷങ്ങള്‍ നോക്കൂ, ഉദാഹരണത്തിന് ഓണം, അവിടെ നമുക്ക് ഇത്തരം കച്ചവട താല്പര്യങ്ങള്‍ കണ്ടെത്താനാവില്ല. പകരം ഒരു കൂട്ടം ജനങ്ങളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒരു വികാരമായി അത് മാറുന്നു..
    നല്ല പോസ്റ്റ്.. ശുഭാശംസകള്‍..

    ReplyDelete
  17. ആഘോഷം കച്ചവട തന്ത്രമാണ്, എവിടെ ആഘോഷമുണ്ടോ അവിടെ കച്ചവടം പൊടി പൊടിക്കും... അപ്പോൾ വ്യ്ത്യസ്ഥ ആഘോഷ ദിനങ്ങൾ ഉണ്ടാകേണ്ടത് വാണിജ്യ ലോകത്തിന്റെ , ഉല്പാദകരുടെ ആവശ്യമാണ്. അവരുടെ കർത്തവ്യം അവർ ഭംഗിയായി ചെയ്യുന്നു നാം കഴുതകൾ അത് ഏറ്റ് പിടിക്കുന്നു.

    ReplyDelete
  18. എല്ലാം നല്ലതിനാണ് പ്രവീ ..
    മാതൃ ദിനവും പിതൃ ദിനവും വൃദ്ധരുടെ ദിനം ഒഴിച്ച് ബാക്കി വരുന്ന പല ദിനങ്ങളും ആവശ്യമില്ലാതെ ആഗോഷിക്കുന്നതാണോ എന്ന് ചോദിച്ചാല്‍ അതിനെയും ചോദ്യം ചെയ്യാന്‍ ആളുകള്‍ കാണും ..പിതൃ ദിനവും മാതൃ ദിനവും ഒരു ആഗോഷമായി കാണുകയല്ല വേണ്ടത്‌ .. തനിക്ക് മാതാവിനോടുള്ള സ്നേഹം അത് കാണിക്കുവാനുള്ള ഒരു അവസരമായാണ് കാണേണ്ടത് .. വര്‍ഷത്തില്‍ മാതൃ ദിനത്തില്‍ അമ്മക്ക് കാര്‍ഡ്‌ അയച്ചു രസിക്കല്‍ അല്ല മാതൃ ദിനം കൊണ്ട് അര്‍ത്ഥ മാക്കുന്നത് .. അത് മല്ലെങ്കില്‍ വര്‍ഷത്തില്‍ പിതാവിന് കോടി വാങ്ങി കൊടുത്തു കൊണ്ടല്ല പിതൃ ദിനം ആഗോഷിക്കെണ്ടാത് പിന്നെ എങ്ങനെ എന്നുള്ള ചോദ്യത്തിന് സ്വയം തീരുമാനം എടുക്കേണ്ടത്‌ നമ്മള്‍ മക്കളാണ് .. പ്രണയ ദിനത്തിലെകും ഫ്രെണ്ട്ഷിപ്‌ ദിനത്തിലേക്കും കൂട്ടി കുഴച്ചു അതിനെയും ഒരു വാല്യൂ നല്‍കുന്ന നമ്മള്‍ മലയാളികള്‍ ഇനിയും ചിന്താ ഗതികള്‍ മറ്റെണ്ടാതുണ്ട് ..പലരും ദിനങ്ങള്‍ ആഗോഷിക്കുകയാണ് എന്നാല്‍ ആ ദിനങ്ങള്‍ ആഗോഷിക്കുകയല്ല മറിച്ചു ആ ദിനത്തിലെങ്കിലും നമ്മള്‍ ഓര്‍ത്തിരിക്കേണ്ട പല കാര്യങ്ങളും ഉണ്ടെന്നു ബോധവാന്മ്മാരവുകയാണ് വേണ്ടത്‌ ..
    പരസ്ഥിതി ദിനത്തിന്റെ വിലയും കാന്‍സര്‍ രോഗ ദിനത്തിന്റെ വിലയും പുകയില വിരുദ്ധ ദിനത്തിന്റെ വിലയും നമ്മള്‍ പഠിക്കാന്‍ കിടക്കുന്നതെ യോള്ളൂ ..
    മാതാവിനെയും പിതാവിനെയും സ്നേഹിക്കാന്‍ ഒരു ദിവസം ഉള്ളത് ഇന്നൊരു ഭാഗ്യം തന്നെയാണ് കാരണം ആ ദിവസമെങ്കിലും അവരെ ഓര്‍ക്കുവാന്‍ ചിലര്‍ക്കാവും .
    തിരക്ക് പിടിച്ച ജീവിതത്തില്‍ അവരെ മറക്കുന്ന മക്കള്‍ ഇതിന്റെ തല കേട്ട് കാണുമ്പോള്‍ എങ്കിലും അവരെ ഓര്‍ക്കും ഓര്‍ക്കട്ടെ ..
    ചിന്തകള്‍ വളരട്ടെ
    നല്ല ചിന്തകള്‍ കാലത്തിനുപകരിക്കും
    പാളി പോകുന്ന ചിന്തകള്‍ കാലം തെളിയിക്കും :)
    ജയ്‌ അപ്ന അപ്ന

    ReplyDelete
    Replies
    1. "മാതാവിനെയും പിതാവിനെയും സ്നേഹിക്കാന്‍ ഒരു ദിവസം ഉള്ളത് ഇന്നൊരു ഭാഗ്യം തന്നെയാണ് കാരണം ആ ദിവസമെങ്കിലും അവരെ ഓര്‍ക്കുവാന്‍ ചിലര്‍ക്കാവും .
      തിരക്ക് പിടിച്ച ജീവിതത്തില്‍ അവരെ മറക്കുന്ന മക്കള്‍ ഇതിന്റെ തല കേട്ട് കാണുമ്പോള്‍ എങ്കിലും അവരെ ഓര്‍ക്കും ഓര്‍ക്കട്ടെ .."
      ..
      ..
      ..

      പ്രിയ റഷീ --

      ഈ പറഞ്ഞതിനോട് ഞാന്‍ ഒട്ടും യോജിക്കുന്നില്ല. തിരക്ക് പിടിച്ച ജീവിതമോ ? എന്താണത് ? ആരാണ് ഇവിടെ തിരക്കുന്നത് ?

      വര്‍ഷത്തില്‍ 365 ദിവസങ്ങളോളം കിട്ടിയിട്ടും അതിലൊന്നും തന്‍റെ അച്ഛനമ്മമാരെ ഓര്‍ക്കാനോ, അവരുടെ പിറന്നാള്‍ കൂടാനോ ശ്രമിക്കാത്ത ഒരു മകന്‍ ഏതോ കച്ചവടക്കാരന്‍ ഉണ്ടാക്കിയ അച്ഛന്‍ ദിനവും , അമ്മ ദിനവും കണ്ടു കൊണ്ട് അന്നോളം ഇല്ലാത്ത സ്നഹേം ആ ഒറ്റ ദിവസം കൊണ്ട് പ്രകടിപ്പിക്കാന്‍ തുനിയുക എന്ന് പറഞ്ഞാല്‍ തന്നെ അറിയാന്‍ സാധിക്കുന്നത് കാപട്യത്തിന്റെ വികൃത മുഖമാണ്.

      ഇവിടെ റഷീ ചിലപ്പോള്‍ നീ അങ്ങനെ ഒന്നും ആകില്ല. എല്ലാ ദിവസങ്ങളിലും ഉമ്മയും വാപ്പയേയും സ്നേഹിക്കുകയും സാന്നിധ്യം അറിയിക്കുന്നുണ്ടായിരിക്കാം. അതിനിടയില്‍ ഈ ദിവസവും അവര്‍ക്ക് വേണ്ടി ചിലവഴിക്കുന്നു എന്ന് കൂട്ടാം. ഞാന്‍ ഇവിടെ ഈ പറയുന്നത് മുഴുവന്‍ അച്ഛന്‍ അമ്മമാരെ ഓര്‍ക്കാന്‍ ഈ ഒരു ദിവസം മാത്രം എന്ന ആശയവുമായി നടക്കുന്നവരോടാണ്.

      അമ്മയുടെ കാല്‍ ചുവട്ടിലാണ് സ്വര്‍ഗം എന്ന് പഠിച്ചു വളരുന്ന ഒരു തലമുറയ്ക്ക് ഇതിന്‍റെയൊന്നും അര്‍ത്ഥ തലങ്ങള്‍ ഞാന്‍ വിശദീകരിച്ചു തരേണ്ട കാര്യമില്ല. അറിയാതെയെങ്കിലും ഇത്തരം പ്രഹസനങ്ങളുടെ ഭാഗമാകാതിരിക്കാന്‍ ശ്രമിക്കുക.

      Delete
    2. പ്രവീ ..
      ജീവിതത്തിന്റെ വശങ്ങള്‍ നോക്കുമ്പോള്‍ നമ്മുടെ വശങ്ങള്‍ മാത്രമല്ല നമ്മള്‍ ശ്രദ്ധിക്കേണ്ടത്‌ .ഒരു വിഷയത്തെ വിലയിരുത്തുമ്പോള്‍ അതിന്റെ പല വശങ്ങളിലേക്കും നമ്മള്‍ ചിന്ത തിരിക്കെണ്ടാതുണ്ട് .. തിരക്ക് പിടിച്ച ജീവിതം എന്ന് ആദ്യമായി കേള്‍ക്കുന്നത് പോലെ തോന്നിപ്പിച്ചു പ്രവിയുടെ വാക്കുകള്‍ .. മക്കളെ പോറ്റി വലുതാക്കി കല്ല്യനംകഴിപ്പിച്ചു ജോലി വാങ്ങി കൊടുത്ത എത്രയോ അച്ഛനമ്മമാര്‍ അവര്‍ വലുതാക്കിയ മക്കളുടെ ഓര്‍മ്മകളുമായി ജീവിക്കുന്നു .. എന്ത് കൊണ്ട് മക്കള്‍ അത് പോലെ ഓര്‍ക്കുന്നില്ല ? കാരണം അവരുടെ ജീവിതം തിരക്ക് പിടിച്ചു കഴിഞ്ഞു ഭാര്യ , മക്കള്‍ മ ജോലി ട്രിപ്പുകള്‍ ഇതിനിടയില്‍ അവര്‍ തന്ത യെയും തള്ള യേയും മറക്കുന്നു .
      അങ്ങനെ മറന്നവര്‍ ഒരു ദിവസം ഈ പിതൃ ദിനം എന്നോ ..? മാതൃ ദിനം എന്നോ തല കെട്ടു കണ്ടാല്‍ ഒരു നിമിഷം എങ്കിലും അവര്‍ ഓര്‍ത്തു പോകും .. അത് കൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്‌ .. ആ ഒരു ദിവസത്തെ കൊണ്ടെങ്കിലും ചിലര്‍ മറന്നു പോകുന്ന അച്ഛനമ്മമാരെ ഓര്‍ത്താല്‍ അതൊരു ഭാഗ്യ തന്നെ ..
      വിദ്യാഭ്യാസവും ആശയവും , ആളുകളുടെ പിന്‍ ബലവും ഉണ്ടായാല്‍ ഒന്നും സമൂഹത്തിനു മാതൃകയാവില്ല .. പട നയിക്കുമ്പോള്‍ പോരാളിയെ വീഴ്ത്താന്‍ അറിയുന്നതോടപ്പം പട നയിക്കുവാനും അറിയണം .. എന്നാല്‍ മാത്രമേ തല മുറകള്‍ക്ക് ഉപദേശം കൊടുക്കാന്‍ കഴിയൂ ..
      വിദ്യ സമ്പന്നരാണ് ഇന്നത്തെ മക്കള്‍ ബട്ട്‌ അവര്‍ക്ക് മാതാവിനോടും പിതാവിനോടും ഉള്ള കടപ്പാടുകളും ബാധ്യതകളും അറിയില്ല പഠിപ്പിക്കുന്നില്ല പഠിക്കുന്നില്ല
      അതിനെല്ലാം ഇത്തരം ദിവസങ്ങള്‍ സഹായകരമാകും ..

      Delete
    3. "വിദ്യാഭ്യാസവും ആശയവും , ആളുകളുടെ പിന്‍ ബലവും ഉണ്ടായാല്‍ ഒന്നും സമൂഹത്തിനു മാതൃകയാവില്ല .. പട നയിക്കുമ്പോള്‍ പോരാളിയെ വീഴ്ത്താന്‍ അറിയുന്നതോടപ്പം പട നയിക്കുവാനും അറിയണം .. എന്നാല്‍ മാത്രമേ തല മുറകള്‍ക്ക് ഉപദേശം കൊടുക്കാന്‍ കഴിയൂ .."
      ..
      ...
      നൂറു ശതമാനവും യോജിക്കുന്നു റഷീ.

      Delete
    4. "വിദ്യ സമ്പന്നരാണ് ഇന്നത്തെ മക്കള്‍ ബട്ട്‌ അവര്‍ക്ക് മാതാവിനോടും പിതാവിനോടും ഉള്ള കടപ്പാടുകളും ബാധ്യതകളും അറിയില്ല പഠിപ്പിക്കുന്നില്ല പഠിക്കുന്നില്ല
      അതിനെല്ലാം ഇത്തരം ദിവസങ്ങള്‍ സഹായകരമാകും .."
      ..
      ...

      ആദ്യം പറഞ്ഞതിനെ ഈ ദിവസങ്ങളുടെ പ്രത്യേകതകള്‍ കൊണ്ട് ന്യായീകരിക്കുന്നതിനോട് ഞാന്‍ വീണ്ടും വിയോജിക്കുന്നു. എന്തായാലും ഒരു ആശയ യുദ്ധത്തിനു ഞാന്‍ ഒരുങ്ങുന്നില്ല. പ്രത്യേകിച്ച് മറ്റൊരാളുടെ ആശയത്തോട്.

      എന്‍റെ വേറൊരു സംശയം ഞാന്‍ ചോദിക്കുകയാണ് ?

      ഈ ഒരു ദിവസം കണ്ടു പിടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ഇങ്ങനെ സമയമില്ലാത്ത , തിരക്കുള്ള ജീവിതം നയിക്കുന്ന മക്കള്‍ അച്ഛനെയും അമ്മയെയും ഓര്‍ക്കാന്‍ പ്രയാസപ്പെട്ടു പോയേനെ അല്ലേ ?

      Delete
    5. എന്തായാലും നിന്‍റെ ചിന്തകളും അഭിപ്രായവും പങ്കു വച്ചതിനു നന്ദി റഷീ. നല്ലത് വരട്ടെ. എല്ലാ ദിവസങ്ങളിലും സ്നേഹം നിറഞ്ഞു നില്‍ക്കട്ടെ എന്നാശംസിക്കുന്നു.

      Delete
    6. ഹി ഹി പ്രവീ അന്‍റെ ചിന്തകള്‍ എല്ലാം എനിക്കൊരുപാടിഷ്ട്ടാ
      മക്കളും മാതാ പിതാക്കളും തമ്മിലുള്ള ബന്ധങ്ങള്‍ ഇന്ന് നമ്മുടെ ചിന്തകള്‍ക്ക് അപ്പുറത്തെക്ക് വ്യാപിച്ചിരിക്കുന്നു അതിനെ കുറിച്ച് പഠിക്കണം നമ്മള്‍ ..എനിക്കീ വിഷയം അത്ര അറിയില്ല ഉള്ളത് വെച്ചു കാച്ചുന്നു .. കുറച്ചു പേര്‍ വിചാരിച്ചാല്‍ ഒന്നും നല്ലൊരു സമൂഹം നമുക്ക് പടുത്തുയര്‍ത്താന്‍ കഴിയില്ല പക്ഷെ ഒന്ന് കഴിയും അവരുടെ പോക്ക് ശരിയല്ല എന്ന് ചൂണ്ടി കാണിക്കുമ്പോള്‍ നൂറില്‍ ഒരാള്‍ എങ്കിലും മാറ്റി ചിന്തിക്കും ഷുവര്‍ ..
      നന്ദി ഡിയര്‍ .. ക്ഷമ നിറഞ്ഞ മറുപടികള്‍ ഇഷ്ട്ടായി .. ചിന്തകള്‍ വളരട്ടെ
      ലവ് യു
      റാസ്‌ എം ആര്‍ ക്കെ
      വീണ്ടും വരാം ..

      Delete
    7. ഹി ..ഹി..റഷീ ലവ് യു ടൂ...ജയ്‌ അപ്നാ അപ്നാ..

      Delete